ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

മികച്ച സിനിമകളിലൂടെ കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനായിക്കൊണ്ടിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രം ജയ് ​ഗണേശ് ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തിയ സിനിമയാണ് ജയ് ​ഗണേശ്. കരിയറിലെ ഉയർച്ചയ്ക്ക് പിന്നാലെ വിവാദങ്ങളിലും ഉണ്ണി മുകുന്ദൻ അകപ്പെടുന്നുണ്ട്. ഭക്തി വിഷയമാക്കി സിനിമകളെടുക്കുകയാണ് ഉണ്ണി മുകുന്ദൻ ചെയ്യുന്നതെന്നും ഇതിന് പിന്നിൽ പ്രൊപ്പ​ഗാന്റയുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിലെല്ലാം തന്റെ സിനിമകളെക്കുറിച്ച് മുൻ വിധിയുണ്ടെന്ന് ഉണ്ണി മുകുന്ദന് ആവർത്തിക്കേണ്ടി വരുന്നു. ഇപ്പോഴിതാ തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Unni Mukundan

ഐ ആം ഉണ്ണി മുകുന്ദ​ൻ എന്നാണ് ഇൻസ്റ്റ​ഗ്രാം ബയോയിലുള്ള പേര്. ഐആമിനാെപ്പം ചേർക്കാൻ ആ​ഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്തെന്ന ചോദ്യത്തിന് ദൈവം എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി. അങ്ങനെ പറയുന്നതിന് കാരണമുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഒരു മനുഷ്യൻ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡാണ്. അത് നിർവചിക്കാൻ പറ്റില്ല. ശാസ്ത്രീയപരമായി നോക്കുമ്പോൾ ഹാർട്ട്ബീറ്റുണ്ട്. പക്ഷെ ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. അതാണ് ഹൃദയത്തിന് ഏറ്റവും പ്രധാനം.

നിങ്ങൾ ദൈവമാണെന്ന് തോന്നിയാൽ ദൈവയുമായി ഏറ്റവും കണക്ട് ആയെന്ന് ഞാൻ കരുതുന്നു. സ്പിരിച്വൽ സെൻസിലാണ് പറയുന്നത്. അല്ലാതെ എന്നെക്കൊണ്ട് എല്ലാം പറ്റുമെന്നല്ലെന്നും ഉണി മുകുന്ദൻ വ്യക്തമാക്കി. വാശിയുള്ള കുട്ടികളെ കാണുമ്പോൾ എനിക്കിഷ്ടമാണ്. കാരണം എല്ലാവർക്കും വാശി ഉണ്ടാകില്ല. അത് കൃത്യമായി ചാനലൈസ് ചെയ്യണം. വാശിയുള്ള കുട്ടിക്ക് വലിയൊരു ടാസ്ക് കൊടുത്താൽ അവൻ അത് ചെയ്യും.

Unni Mukundan

പിന്നീട് ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ആ കുട്ടിയെ മോട്ടിവേറ്റ് ചെയ്യാമെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. തന്റെ സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും ഉണ്ണി സംസാരിച്ചു. തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമസിയുള്ള കാര്യങ്ങൾ കൊണ്ട് വരാതിരിക്കാൻ പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ കംഫർട്ടബിൾ ആയിരിക്കില്ലെന്ന് തോന്നി.

എത്ര ഇവോൾവ് ചെയ്തെന്ന് പറഞ്ഞാലും കുട്ടികൾ ചില കാര്യങ്ങൾ കാണരുതുന്നുണ്ട്. അതിന്റെ പേരിൽ ചിലർ എന്നെ കളിയാക്കുന്നുണ്ട്. ദൈവം സഹായിച്ച് അന്ന് തനിക്ക് മെച്ചപ്പെട്ട സീൻ എഴുതാൻ ആവശ്യപ്പെടാമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X