കാമുകിയെ കാണാൻ കുര്‍ബാനയ്ക്ക് വരെ പോയി! പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ പ്രണയത്തെ പറ്റി ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ ബാച്ച്‌ലറാണ് ഉണ്ണി മുകുന്ദന്‍. പുരനിറഞ്ഞ് നില്‍ക്കുന്ന നടനെന്നാണ് പലരും ഉണ്ണിയെ വിളിക്കാറുള്ളത്. അതുകൊണ്ട് തന്നെ നടന്റെ പേരിനൊപ്പം പല നടിമാരുടെയും പേരുകള്‍ ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നതാണ് പതിവ്. അത്തരത്തില്‍ ഉണ്ണിയുടെ പേരിനൊപ്പം വാര്‍ത്തകളില്‍ നിറയുന്ന നടിമാരൊക്കെ വിവാഹിതരായി പോവുകയും ചെയ്യാറുണ്ട്.
നടിമാര്‍ മാത്രമല്ല തന്റെ സുഹൃത്തുക്കളുടെ കാര്യമെടുത്താലും അങ്ങനെ തന്നെയാണെന്നാണ് ഉണ്ണി ഇപ്പോള്‍ പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം മാത്രമല്ല തന്റെ ജീവിതത്തിലുണ്ടായ ആദ്യ പ്രണയത്തെ പറ്റിയും ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി.

സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ കുട്ടി മലയാളിയാണ്. ഇവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് വരെ പോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാന്‍ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ടായ സംഭവങ്ങളുണ്ട്.
എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. അന്നും ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. ഞങ്ങള്‍ ഒരുമിച്ചല്ലാതെ സ്‌കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്‌സ് വരെ ചോദിച്ചിട്ടുണ്ട്. ആ കുട്ടി രജ്പുത്താണ്. അവളുടെ വീട്ടില്‍ ഞാന്‍ പോവാറുണ്ട്. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. മാത്രമല്ല അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു.
അത് കേട്ട് ഞാന്‍ പേടിച്ചെന്ന് പറയാം. കാരണം ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധവുമില്ല. പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള്‍ കല്യാണം കഴിഞ്ഞ് പോയി. ഞാന്‍ കേരളത്തിലേക്ക് സിനിമയുമായി വരികയും ചെയ്തു. എന്നാല്‍ അവളൊരിക്കല്‍ ഒരാളെ ഇഷ്ടമാണെന്ന് വീട്ടില്‍ പറഞ്ഞു. ഉണ്ണി ആണെങ്കില്‍ ഓക്കെ, ഇല്ലെങ്കില്‍ പറ്റില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.

ശരിക്കും അവള്‍ കോളേജില്‍ പഠിക്കുന്ന ഒരാളുമായിട്ടാണ് ഇഷ്ടത്തിലായത്. അയാള്‍ കാശ്മീരി പണ്ഡിറ്റ് ആയിരുന്നു. ഇക്കാര്യം വിളിച്ച് അവളുടെ വീട്ടില്‍ പറയാനൊക്കെ എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞാലേ അവര്‍ വിശ്വസിക്കുകയുള്ളുവെന്നാണ് പറഞ്ഞത്. അങ്ങനെ എനിക്ക് ഇഷ്ടം തോന്നിയവര്‍ ഓരോരുത്തരായി കല്യാണം കഴിച്ച് പോയി കൊണ്ടേയിരുന്നു.
വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്‌ഡോ അല്ലാതെയോ വിവാഹം നടന്നാല്‍ മതിയെന്നേയുള്ളു. എന്നാല്‍ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോള്‍ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കില്‍ നോക്കാമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു.
അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കില്‍ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു.. എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.


Click it and Unblock the Notifications