For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ചോര വന്നു, പേടി തോന്നിയത് ആ ഒറ്റ കാര്യത്തിൽ, ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങാണ് അനു സിത്താരയും ഉണ്ണി മുകുന്ദനും. നർത്തകി കൂടിയായ അനു സിത്താര ഹാപ്പി വെഡിംഗ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മ

  ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  മമ്മൂട്ടിയുടെ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ എത്തുന്നത്. വളരെ വേഗത്തിലായിരുന്നു ഉണ്ണിയുടേയും കരിയർ ഗ്രാഫിന്റെ വളർച്ചയും . നായകൻ എന്നതിൽ ഉപരി വില്ലൻ വേഷത്തിലും നടന് തിളങ്ങാൻ കഴിഞ്ഞിരുന്നു. മേപ്പടിയാനാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. നടൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാധാരണ കണ്ടു വന്നിരുന്ന സ്റ്റൈലൻ ഗെറ്റപ്പിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഉണ്ണി ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ശരീരംഭാരം കൂട്ടിയതൊക്കെ ‌ സിനിമ കോളങ്ങളിൽ വലിയ വാർത്തയായിരുന്നു.

  ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിത ഫിറ്റ്നസിന്റെ കാര്യത്തിൽ നടി അനു സിത്താരയ്ക്ക് നൽകിയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തനിക്കുണ്ടായ ആരോഗ്യ പ്രശ്നത്തെ കുറിച്ചും പറയുന്നുണ്ട്. എല്ലാവരോടും പറയുന്ന കാര്യം തന്നെയാണ് അനുവിനോടും പറഞ്ഞത്. ഇതൊക്കെ ചെയ്യാൻ പുള്ളിക്കാരത്തിയ്ക്ക് ഇഷ്ടമാണെന്നും ഉണ്ണി പറയുന്നു. അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി.

  ''ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചതിന് ശേഷം ഉണ്ണി ഏട്ടന്റെ ഉപദേശമാണ് താൻ കേട്ടത് എന്ന് അനു സിത്താര പറഞ്ഞിരുന്നു? എന്തെല്ലാം ഉപേദേശമാണ് ഉണ്ണി കൊടുത്തതെന്നായിരുന്നു അവതാരകയുടെ ചോദ്യ''.'' സാധാരണ എല്ലവരോടും പറയുന്ന കാര്യങ്ങൾ തന്നെയാണ് അനുവിനോടും പറഞ്ഞത്. നല്ല ഭക്ഷണം കഴിക്കുക, ഉറക്കം , വ്യായാമം ഇതു തന്നെയാണ് പറഞ്ഞത്. ഇതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയാണ്. നല്ലത് പോലെ ഡാൻസൊക്കെ ചെയ്യുന്ന ആളാണ്. ഇതൊക്കെ തുടർച്ചയായി ചെയ്തത് കൊണ്ട് മാത്രമാണ്. താൻ പറഞ്ഞത് കൊണ്ട് ആരുടേയും ശരീരഭാരം കുറയില്ല. അങ്ങനെയാണെങ്കിവൽ എത്രയോ പേര് മെലിഞ്ഞ് ഇരിക്കണം. ഇത് അവൾ എടുത്ത തീരുമാണ്. കരിയറിലും വ്യക്തി ജീവിതത്തിലുമൊക്കെ ഇത് ഗുണം ചെയ്യുമെന്നും ഉണ്ണി ഉണ്ണി മുകുന്ദൻ പറയുന്നു.

  ശരീരഭാരം കുറയ്ക്കാൻ വേണ്ടി താൻ ചെയ്ത കാര്യങ്ങളെ കുറിച്ചും ഉണ്ണിമുകുന്ദൻ പറയുന്നുണ്ട്.'' നാടൻ ഭക്ഷണങ്ങളാണ് അന്ന് അധികവും കഴിച്ചിരുന്നത്. ജഗ്ഗ് ഫുഡ് കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൊളസ്ട്രോൾ, ഷുഗർ എല്ലാം കൺട്രോൾഡ് ആയിരുന്നു. ശരീരഭാരം കുറയ്ക്കാൻ ആയിരുന്നു ഏറ്റവും പാടെന്നും ഉണ്ണി കൂട്ടിച്ചേർത്തു. തനിക്ക് തടിച്ച് ഇരിക്കുന്നത് വളരെ പേടിയാണ്. വല്ല അസുഖം പിടിക്കുമോ എന്നൊക്കെയായിരുന്നു ഭയം. ആ സമയത്ത് ചോര വന്നിരിന്നു. ഡയബറ്റീസ് പിടിച്ചുവെന്ന് തന്നെ വിചാരിച്ചു. തന്റെ പൊക്കത്തിന് അനുസരിച്ച് 82 കിലോ ആണ് തന്റെ ഐഡിയൽ ഭാരം. അപ്പോൾ 92 ആയി. ഞാൻ വിഷ്ണുവിനെ വിളിച്ച് ഇത് പറയുകയും ചെയ്തു. ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ താൻ ജീവിതത്തിൽ ഇത്രയും പേടിച്ചിട്ടില്ല. പക്ഷെ എന്നാൽ എല്ലാം കൺട്രോൾഡ് ആയിരുന്നു''.

  Recommended Video

  ഒരാളെ വീഴ്ത്താൻ എനിക്ക് മസിലിന്റെ ആവശ്യമില്ല | Unni Mukundan Interview | FilmiBeat Malayalam

  എന്നാൽ അപ്പോൾ തന്നെ ശരീര ഭാരം കുറയ്ക്കണം എന്ന് തീരുമാനിച്ചിരുന്നതായും ഉണ്ണി മുകുന്ദൻ പറയുന്നു. ''തന്റെ ഈ ലൈഫ് സ്റ്റൈൽ കാരണം പല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. ജിം ബോഡിയായത് കൊണ്ട് സാധാരണക്കാരനായി സങ്കൽപ്പിക്കാൻ പറ്റുന്നില്ലെന്ന് പലരും പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ഇത് മാറുംമായിരിക്കും. എന്നാലും 60 വയസുവരെ താൻ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുമെന്നും ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു.

  English summary
  Unni Mukundan Opens Up About His Health Issue, Latest Interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X