നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസിയാണ്, മറ്റുള്ളവർ ചെയ്യുന്നുവെന്ന് കാണിച്ച് ചിലർ ആവശ്യപ്പെടാറുണ്ട്; ഉണ്ണി

വളരെ കുറച്ച് കാലങ്ങളെയായുള്ളു മലയാള സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങളും കിസ്സിങ് സീനുകളും വന്ന് തുടങ്ങിയിട്ട്. മലയാളത്തിലെ യുവ താരങ്ങൾ അടക്കം ഇത്തരം സീനുകൾ ചെയ്യാറുമുണ്ട്. എന്നാൽ‌ അത്തരം രം​​ഗങ്ങളിൽ അഭിനയിക്കില്ലെന്ന തന്റെ പോളിസിയിൽ മാറ്റം വരാൻ പോകുന്നില്ലെന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. രണ്ടുപേർ തമ്മിലുള്ള പ്രണയം കാണിക്കാൻ മറ്റ് മാർ​ഗങ്ങളുണ്ടെന്നും നടൻ പറയുന്നു.

പതിനാല് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണെങ്കിൽ കൂടിയും കിസ്സിങ്, ഇന്റിമേറ്റ് രം​ഗങ്ങളിൽ‌ ഉണ്ണി മുകുന്ദൻ അഭിനയിച്ചതായി കാണാൻ കഴിയില്ല. മാർക്കോയുടെ റിലീസിനുശേഷം പാൻ ഇന്ത്യൻ ലെവലിൽ ആരാധകരെ നേടിയ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസ് ​ഗെറ്റ് സെറ്റ് ബേബിയാണ്. ഒരിടവേളയ്ക്കുശേഷം ഉണ്ണി മുകുന്ദന് ഒരു നായികയും പ്രണയ രം​ഗങ്ങളുമുള്ള സിനിമയാണ് ​ഗെറ്റ് സെറ്റ് ബേബി.

Unni Mukundan

മാർക്കോയിൽ നായികയുണ്ടായിരുന്നുവെങ്കിലും ആക്ഷനും വയലൻസിനും പ്രധാന്യം കൊടുത്തൊരുക്കിയ സിനിമയായിരുന്നതുകൊണ്ട് പ്രണയരം​ഗങ്ങൾ വിരളമായിരുന്നു. ​ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാ​ഗമായി ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടൻ വ്യക്തമാക്കിയത്.

എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രം​​ഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്.

അതിന് കിസ്സിങ് സീൻ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല.

എന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് എന്റെ ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പിന്നീട് നിർമ്മാണത്തിലേക്ക് തിരിയാനുള്ള കാരണവും ഉണ്ണി വിശദമാക്കി. 2014നുശേഷം എന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാൻ ശ്രമം നടന്നിരുന്നു. സ്ഥിരമായി വില്ലൻ റോളുകൾ മാത്രമായപ്പോഴാണ് 2018ൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.

Unni Mukundan

കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകൾ ചെയ്യാനാണ് എന്റെ ആഗ്രഹം. എന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന സിനിമകൾ നിർമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറയുന്നു. മേപ്പടിയാൻ, ഷെഫീക്കിന്റെ സന്തോഷം, ജയ് ​ഗണേഷ് എന്നിവയാണ് ഉണ്ണി മുകുന്ദൻ നിർമിച്ച് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകൾ.

ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് ​ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണിക്കും നിഖിലയ്ക്കും പുറമെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഉണ്ണിയും നിഖിലയും ആദ്യമായി ജോഡിയായി അഭിനയിച്ച സിനിമ കൂടിയാണിത്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X