Just In
- 2 min ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 20 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 2 hrs ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 2 hrs ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
Don't Miss!
- News
അര്‍ണബിന്റെ വാട്സ് ആപ്പ് ചാറ്റ്; ഉത്തരം പറയേണ്ടത് പ്രധാനമന്ത്രിയെന്ന് എംപി മഹുവ മൊയ്ത്ര
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാമാങ്കത്തിനായി ഞാന്‍ ഉണ്ടാക്കി എടുത്തതെല്ലാം വേണ്ടെന്ന് അവര്‍ പറഞ്ഞു,തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമായി 2000ത്തിലധികം സ്ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം കൂടിയായ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരുന്നത്. റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം തന്നെ ആദ്യ ദിനം നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്.
എം പദ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിച്ചത്. വളളുവനാട്ടിലെ അങ്ക ചാവേറുകളുടെ കഥ പറയുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യം ദിനം മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും മാമാങ്കം നേട്ടമുണ്ടാക്കിയിരുന്നു.

മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മെഗാസ്റ്റാറിനൊപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നത്. മാമാങ്കം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം ഉണ്ണിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തന്നെയാണ് സിനിമയെന്ന് വിലയിരുത്തുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിലെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകള്‍ തന്നെയായിരുന്നു ഉണ്ണി മുകുന്ദന് നടത്തിയിരുന്നത്.

ഒരു പോരാളിക്ക് വേണ്ട ശരീര പ്രകൃതം മാസങ്ങള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് നടന് ഉണ്ടാക്കിയെടുത്തത്. മാമാങ്കത്തില്‍ മമ്മൂട്ടി, അച്യുതന് തുടങ്ങിയവര്‍ക്കൊപ്പം മികച്ച പ്രകടനം തന്നെയാണ് ഉണ്ണി മുകുന്ദനും കാഴ്ചവെച്ചിരിക്കുന്നത്. അഭിനയത്തിലും ആക്ഷന്‍ രംഗങ്ങളിലുമെല്ലാം ബ്രഹ്മാണ്ഡ ചിത്രത്തില്‍ നടന് തിളങ്ങുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം മുന്‍പും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്.

മാമാങ്കം റിലീസിന് മുന്‍പായിട്ടാണ് നടന്റെ എറ്റവും പുതിയ ചിത്രമായ മേപ്പടിയാന് ആരംഭിച്ചത്. മാമാങ്കത്തിനായി താന്‍ ഉണ്ടാക്കിയെടുത്ത ശരീര സൗന്ദര്യം പുതിയ ചിത്രം മേപ്പടിയാനിലേക്ക് എത്തിയപ്പോള്‍ പോയെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ നടന് തുറന്നുപറഞ്ഞിരുന്നു. "മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്ക്കായിട്ടാണ് ഉണ്ടാക്കിയെടുത്ത മസിലൊക്കെ എന്റെ എറ്റവും പുതിയ ചിത്രമായ മേല്പ്പടിയാനിലേക്ക് വന്നപ്പോള്‍ പോയി.
ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്

എനിക്ക് അത്യാവശ്യം നല്ല വയറൊക്കെ ഉണ്ടിപ്പോള്‍, ആ ചിത്രത്തിന് അത് ആവശ്യമായിരുന്നു. പക്ഷേ വളരെ ബുദ്ധിമുട്ട് തോന്നി,കാരണം രണ്ട് വര്‍ഷത്തോളമെടുത്ത് ബോഡി ബില്‍ഡ് ചെയ്തെടുത്ത് നില്‍ക്കുമ്പോഴാണ് ഇത്രയും മസിലൊന്നും നമുക്ക് വേണ്ടെന്ന് മേല്പ്പടിയാന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യം കുറച്ച് മടി തോന്നിയെങ്കിലും ആ പ്രോജക്ടിന്റെ ആവശ്യം അതാണെന്ന് മനസിലാക്കി തയ്യാറാവുകയായിരുന്നു. എനിക്ക് ഫിറ്റനെസ് വലിയ ഇഷ്ടമുളള കാര്യമാണ്. സിനിമയ്ക്ക് വേണ്ടി ഒരിക്കലും മസില് ഉണ്ടാക്കിയിട്ടില്ല.കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന് പറഞ്ഞു.
ഷെയ്ന് നിഗവുമായി ഇനി ചര്‍ച്ചയ്ക്കില്ല! അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍