2000 പേരെ ബ്ലോക്ക് ചെയ്തു; ഹായ് അയക്കുന്നത് ഇഷ്ട‌മല്ല; നായികമാരോട് ക്രഷ് തോന്നിയോ?; ഉണ്ണി മുകുന്ദൻ

കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് നടൻ ഉണ്ണി മുകുന്ദൻ കടന്ന് പോകുന്നത്. പുതിയ ചിത്രം ജയ് ​ഗണേശിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നു. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടൻ ജയ് ​ഗണേശുമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് വിജയങ്ങൾ ലഭിച്ചത്. നടന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. 36 കാരനായ ഉണ്ണി ഇപ്പോഴും അവിവാഹിതനാണ്. ഇതേക്കുറിച്ച് എല്ലാ അഭിമുഖങ്ങളിലും ചോദ്യവും വരാറുണ്ട്.

എന്നാൽ കരിയറിലേക്കാണ് തന്റെ പൂർണ ശ്രദ്ധ എന്നാണ് ഉണ്ണി മുകുന്ദൻ പറയാറുള്ളത്. ആരാധികമാരു‌ടെ വൻ നിര തന്നെ ഉണ്ണി മുകുന്ദനുണ്ട്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന കാലത്ത് ഉണ്ണി മുകുന്ദനുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ താൻ ബ്ലോക്ക് ചെയ്തവരെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Unni Mukundan

1000, 2000 പേരെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞു. എന്റെ പഴയ നമ്പർ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാൻ സംസാരിച്ച് അപ്പോൾ ബ്ലോക്ക് ചെയ്യും. ഹൈ എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ലേയല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണിൽ ഏറ്റവും ഇഷ്ടമുള്ള ഫീച്ചർ ബ്ലോക്ക് ചെയ്യലാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ഇൻസ്റ്റ​ഗ്രാമിൽ ഒരുപാട് പേരെ സ്റ്റോൽക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയിൽ അല്ല. വെറുതെ നോക്കും. ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ടോക്സിസിറ്റിയാണ്. വല്ലാത്തൊരു ആൾ‌ക്കാരാണ്. എനിക്കവിടേക്ക് പോകാൻ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല. ഒന്നുമില്ല. ഒരാളോടും. ഭം​ഗിയുള്ള കുട്ടികളാണ്. പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.

Unni Mukundan

ട്രോളുകൾ എന്നെ ബാധിച്ചിട്ടില്ല. തെറ്റായ വാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളുമാണ്. എനിക്കിപ്പോൾ കാണാം. എന്റെ സിനിമ ഇറങ്ങുമ്പോൾ സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. നമ്മുടെ ഭാ​ഗത്ത് ന്യായമുണ്ട്. അതുകൊണ്ടാണ് ഞാനിങ്ങനെ ഇരിക്കുന്നത്. ആൾക്കാർക്ക് വാക്കുകൾക്ക് കൊണ്ട് നോവിക്കാൻ പറ്റുമെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാ‌ട്ടി.

കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. വില്ലനായി വന്ന് പിന്നീട് നായകനായി. പിന്നീട് നല്ല നായകനായി വരുന്ന സിനിമകൾ നല്ലതാണെങ്കിലും എനിക്ക് ഹാൻഡിൽ ചെയ്യാനായില്ല. നല്ല പ്രൊമോഷൻ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നെ വില്ലനായി അഭിനയിക്കാം, നായകനായി തുടരേണ്ട എന്ന് തീരുമാനിച്ചു.

അങ്ങനെയാണ് മമ്മൂക്കയുടെയും നിവിന്റെയും ഒപ്പം വില്ലൻ കഥാപാത്രങ്ങൾ ചെയ്തത്. അതിൽ സ്വീകാര്യത കിട്ടിയപ്പോഴാണ് നായകനായി തിരിച്ച് വരണമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് മേപ്പടിയാൻ എന്ന സിനിമയിൽ നായകനായെത്തിയതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X