ബഹുമാനമില്ല, മഹിമയെ ഞാൻ ബ്ലോക്ക് ചെയ്തു; അവളോട് മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞതാണ്; ഉണ്ണി
ദേഷ്യക്കാരനാണെന്ന ഇമേജാണ് പ്രേക്ഷകർക്കിടയിൽ നടൻ ഉണ്ണി മുകുന്ദനുള്ളത്. തന്റെ സിനിമകൾക്കെതിരെ വിമർശനങ്ങൾ വന്നാൽ പലപ്പോഴും നടൻ അക്ഷമനായി പ്രതികരിക്കാറുമുണ്ട്. മാളികപ്പുറം എന്ന സിനിമയുടെ റിലീസിന് പിന്നാലെ ഒരു യൂട്യൂബറുമായുണ്ടായ വാക്കേറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതാണ്. താൻ സെൻസിറ്റീവായ വ്യക്തിയാണെന്ന് ചില അഭിമുഖങ്ങളിൽ ഉണ്ണി പറയുകയുമുണ്ടായി. നടി മഹിമ നമ്പ്യാരെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ. ഉണ്ണിയുടെ പുതിയ സിനിമ ജയ് ഗണേശിലെ നായികയാണ് മഹിമ നമ്പ്യാർ.
റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മഹിമയെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് സംസാരിച്ചത്. മാസ്റ്റർ പീസ് എന്ന സിനിമ കഴിഞ്ഞപ്പോൾ മഹിമയെ ബ്ലോക്ക് ചെയ്തതാണ്. മഹിമ എന്നെ എന്തോ ആവശ്യത്തിന് വേണ്ടി വിളിച്ചിരുന്നു. മാസ്റ്റർ പീസ് കഴിഞ്ഞിട്ട്. പുള്ളിക്കാരി ഉദയേട്ടന്റെ (ഉദയകൃഷ്ണ) ഫാമിലി ഫ്രണ്ടാണ്. ഉദയ് പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്നാണ് പുള്ളിക്കാരി പറയുന്നത്. ഇതെന്താണ് ഉദയ് എന്ന് പറയുന്നതെന്ന് ഞാൻ ആലോചിച്ചു.

മൊത്തത്തിൽ ഒരു ബഹുമാനം ഇല്ലായ്മ. ശരി ശരി എന്ന് പറഞ്ഞ് ഞാൻ ബ്ലോക്ക് ചെയ്തു. ഞാൻ ഉദയേട്ടനെ വിളിച്ച് ഈ കൊച്ച് ഉദയ് എന്ന് വിളിക്കുന്നു. അവളോട് മര്യാദയ്ക്ക് സംസാരിക്കാൻ പറയണമെന്ന് ഞാൻ പറഞ്ഞു. അത് കാര്യമാക്കേണ്ട പാവം കൊച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷം കഴിഞ്ഞാണ് മഹിമയെ അൺബ്ലോക്ക് ചെയ്യുന്നത്. പുള്ളിക്കാരി ആർഡിഎക്സിലൂടെ ഹിറ്റടിച്ചു. ഞാൻ ഇക്കാര്യം മറന്നിരുന്നു. ജയ് ഗണേശിലേക്ക് നായികയെ വേണം, ആർഡിഎക്സിലെ മഹിമ നമ്പ്യാരുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു.
അവളെ കോൺടാക്ട് ചെയ്ത് സൈൻ ചെയ്തോളൂ എന്ന് ഞാൻ. ഇല്ല., എനിക്കൊരു സ്ക്രീൻ ടെസ്റ്റ് നടത്തണമെന്ന് രഞ്ജിത്ത്.ആർഡിഎക്സ് സൂപ്പർഹിറ്റ് പടമാണ്, ഇനി സ്ക്രീൻ ടെസ്റ്റ് വേണമെന്ന് പറഞ്ഞാൽ എന്തെങ്കിലും കേൾക്കേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു. പക്ഷെ മഹിമ സ്ക്രീൻ ടെസ്റ്റ് തന്നു. ഗംഭീര സ്ക്രീൻ ടെസ്റ്റായിരുന്നു.

ഞാൻ വളരെ ഇംപ്രസ്ഡ് ആയി. നന്നായെന്ന് പറഞ്ഞ് മെസേജ് ചെയ്യാൻ നോക്കിയപ്പോൾ അൺബ്ലോക്ക് എന്ന് കണ്ടു. ഞാൻ ഒന്നുമറിയാത്ത പോലെ മെസേജ് ഇട്ടു. ഓക്കോ, താങ്ക് യൂ ഉണ്ണീ എന്ന് അവളൊരു മെസേജ് ഇട്ടു. മറന്ന് കാണുമെന്ന് കരുതി. പക്ഷെ നീ എന്നെ ബ്ലോക്ക് ചെയ്തതല്ലേ എന്ന് മഹിമ ചോദിച്ചു. എനിക്കാ സമയത്ത് അങ്ങനെ തോന്നിയെന്ന് പറഞ്ഞു. അതൊരു തമാശയായെന്നും ഉണ്ണി പറയുന്നു.
പ്രൊഫഷണലായ നടിയാണ് മഹിമയെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു. മാസ്റ്റർ പീസിൽ അവൾ നായികയായിരുന്നില്ല. എന്നെ സംബന്ധിച്ച് വളരെ മോട്ടിവേറ്റിംഗ് ആയി. അവൾ കഠിനാധ്വാനം ചെയ്യുന്നു. ചില സിനിമകൾ വേണ്ടെന്ന് വെക്കുന്നു. ചില സിനിമകൾ ചെയ്യുന്നു. ചെയ്ത സിനിമകൾ സൂപ്പർഹിറ്റാകുന്നതും മുൻനിര നായികയായി മാറിയതും വലിയ കാര്യമാണെന്നും ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications