For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴകത്തെ കിരീടം വെക്കാത്ത രാജാവ് ഇത്രയ്ക്ക് സിപിംളായിരുന്നോ? ഇളയദളപതിയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍!

  |

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. മസിലളിയനെന്ന ഓമനപ്പേരുമായി സിനിമയില്‍ ശക്തമായി തുടരുന്ന താരത്തിന് തുടക്കത്തില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന താരത്തെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നിപ്പോള്‍ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായി തുടരുകയാണ് താരം. മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഉണ്ണി എത്താറുള്ളത്. നായകനായി മാത്രമല്ല വില്ലനായെത്തിയും താരം ഞെട്ടിച്ചിരുന്നു. മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍.

  തമിഴകത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ്. ഇളയദളപതി എന്നാണ് അദ്ദേഹത്തെ പൊതുവില്‍ വിശേഷിപ്പിക്കാറുള്ളത്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തോടുള്ള ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളും എത്താറുണ്ട്. താരജാഡയില്ലാതെ തനിസാധാരണക്കാരായാണ് അദ്ദേഹം ഇടപഴകാറുള്ളതെന്ന് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ സിനിമയായ ബീഗിളിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തംരഗമായി മാറിയത്. അദ്ദേഹത്തിന് ജന്മദിനാശംസയും പുതിയ സിനിമയ്ക്ക് വിജയാശംസയും നേര്‍ന്ന് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കൂ.

  വിജയ് സാര്‍‍ അല്ലേ

  വിജയ് സാര്‍‍ അല്ലേ

  എന്റെ ആദ്യത്തെ സിനിമയായ സീഡന്റെ പ്രിവ്യു ഷോ ചെന്നൈയിലെ പ്രസാദ് ലാബിൽ നടന്നിരുന്നു.അത് കണ്ട് എല്ലാവരോടും സംസാരിച്ചു വെളിയിലോട്ട് ഇറങ്ങുമ്പോൾ ആണ് മുടിയൊക്കെ പറ്റ വെട്ടി ഒരു സാധാരണ കണ്ണാടിയും വെച്ച് മതിലിൽ ചാരി നിൽക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടത്.ഏകദേശം പത്ത് പതിനഞ്ച് മിനിറ്റോളം ഞാൻ അവിടെ നിന്ന് അദ്ദേഹത്തെ നോക്കി. ഒടുവിൽ സംശയം തോന്നി അടുത്തേക്ക് ചെന്ന് അല്പം പേടിയോടെ തന്നെ ഞാൻ ചോദിച്ചു 'വിജയ്' സാർ അല്ലേ. ചിരിച്ചുകൊണ്ട് അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്ങ് ഞെട്ടിത്തരിച്ചുപോയി. ഞാൻ അദേഹത്തിന്റെ എത്രത്തോളം വലിയ ഫാൻ ആണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാൻ ഉള്ള തത്രപാട് കണ്ട് അദ്ദേഹം തന്നെ ഒന്ന് ചിരിച്ചു.

  ഇങ്ങനെ കണ്ടിട്ടില്ല

  ഇങ്ങനെ കണ്ടിട്ടില്ല

  അന്ന് ഒരു ഫോൺ പോലും എന്റെ കൈയിൽ ഇല്ലാതിരുന്നത് കൊണ്ട് ഒരു ഫോട്ടോ പോലും എടുക്കാൻ സാധിച്ചില്ല.താൻ ദിലീപേട്ടന്റെ ബോഡിഗാർഡ് എന്ന സിനിമയുടെ പ്രിവ്യൂ കാണാൻ വന്നതാണെന്നും അത് റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. പരസ്പരം ആശംസകൾ നേർന്നു ഞങ്ങൾ ഇരുവരും പിരിഞ്ഞു.വിജയ് സാർ പിന്നീട് കാവലൻ എന്ന പേരിൽ ബോഡിഗാർഡ് ചെയ്ത സൂപ്പർ ഹിറ്റ് ആക്കി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ജീവിതത്തിൽ ഒരു സൂപ്പർതാരത്തിനെയും ഞാൻ ഇങ്ങനെ കണ്ടുമുട്ടിയിട്ടില്ല.അത്രയ്ക്കും ഒരു പച്ച മനുഷ്യൻ ആയാണ് അദ്ദേഹം അവിടെ നിന്നത്.

  വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി

  വിജയ് എന്ന മനുഷ്യനെയും ആരാധിക്കാന്‍ തുടങ്ങി

  ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും അദ്ദേഹം തമിഴ്നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി നിലകൊള്ളുന്നു. വിജയ് എന്ന സൂപ്പർ താരത്തെ ആരാധിച്ചിരുന്ന ഞാൻ അന്നുതൊട്ട് വിജയ് എന്ന മനുഷ്യനെയും ആരാധിക്കാൻ തുടങ്ങി.ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ അണ്ണാ ഇങ്ങനെയായിരുന്നു ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും അദ്ദേഹം ഞെട്ടിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് വേറെയും താരങ്ങളെത്തിയിരുന്നു. തമിഴകത്ത് നിന്ന് മാത്രമല്ല കേരളത്തില്‍ നിന്നും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനിടയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്.

  ബിഗില്‍ പോസ്റ്റര്‍

  ബിഗില്‍ പോസ്റ്റര്‍

  ബിഗില്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായാണ് ഇനി വിജയ് എത്തുന്നത്. പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്‍രെ പോസ്റ്റര്‍ എത്തിയത്. അറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. സ്‌പോര്‍ട്‌സ് ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. നയന്‍താരയാണ് വിജയ് യുടെ നായികയായി എത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ ഇളയദളപതി എത്തുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ദീപാവലി റിലീസായാണ് ബിഗില്‍ എത്തുന്നത്.

  English summary
  Unni Mukundan's facebook post about Vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X