മാമാങ്കത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലോ? ചോദിച്ചയാള്‍ക്ക് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മാമാങ്കം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ക്കു തന്നെ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് മാമാങ്കം. മെഗാസ്റ്റാറിനൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും മേക്കിങ് വീഡിയോയ്ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
അമ്പത് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളില്‍ മമ്മൂക്ക എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. ചാവേറായി മമ്മൂക്ക എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറുകളിലും പോസ്റ്ററുകളിലുമെല്ലാം തന്നെ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണിയും തിളങ്ങിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയ വഴിത്തിരിവാകുന്ന ഒരു ചിത്രമായിരിക്കും മാമാങ്കമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. അതേസമയം മാമാങ്കവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്‍ കുറിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മാസ് മറുപടി വൈറലായിരുന്നു.

മാമാങ്കത്തിന്റെ ടീസര്‍,മേക്കിങ് വീഡിയോ, പാട്ട് എന്നിവയില്‍ എല്ലാം മമ്മൂക്കയേക്കാള്‍ കൂടുതല്‍ ഉണ്ണിയെ ആണ് കാണിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആരാധകരില്‍ ഒരാളുടെ കമന്റ് വന്നത്. ഒരു ഡൗട്ട് ഉണ്ണിയേട്ടാ..മമ്മൂക്ക ഇനി ഗസ്റ്റ് റോള്‍ എങ്ങാനും ആണോ? അല്ല ഫോട്ടോസ് മൊത്തം ചേട്ടന്റെ മാത്രം പുറത്തിറങ്ങുന്നത് കൊണ്ട് ചോദിക്കുന്നതാണ്. ആരാധകരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇതിന് ഉണ്ണി നല്‍കിയ മാസ് മറുപടിയാണ് ശ്രദ്ധേയമായി മാറിയത്. മമ്മൂക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാന്‍ ഫോട്ടോസ് വേണ്ട, പേര് മാത്രം മതി എന്നായിരുന്നു നടന്‍ മറുപടി നല്‍കിയത്. മമ്മൂക്കയുടെ പ്രകടനം നിങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുമെന്നും ഉണ്ണി പറയുന്നു. ചരിത്ര റിലീസിനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

കേരളത്തില്‍ മാത്രം 400ല്‍ അധികം തിയ്യേറ്ററുകളില്‍ സിനിമ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിക്കും ഉണ്ണി മുകുന്ദനും പുറമെ മാസ്റ്റര്‍ അച്യുതനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളം പതിപ്പിനൊപ്പം ബ്രഹ്മാണ്ഡ ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.
Recommended Video

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയിരുന്നത്. കൂറ്റന്‍ സെറ്റുകളിട്ട് ഷൂട്ട് ചെയ്ത സിനിമയില്‍ ഗ്രാഫിക്‌സും വിഎഫ്ക്ട്‌സുമെല്ലാം കുറച്ച് മാത്രമാണ് ഉള്‍പ്പെടുത്തുന്നത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ പ്രൊമോഷന്‍ പരിപാടികളെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications