അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു! താന്‍ അവരില്‍ വീണ് പോയതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍
ബാഹുബലിയിലെ ദേവസേനയുടെ വേഷത്തിലെത്തി സൂപ്പര്‍ നായികയായി മാറിയ അനുഷ്‌കയുടെ നായകനായി ഉണ്ണി മുകുന്ദനും അഭിനയിച്ചിരുന്നു. തെലുങ്കിലൊരുക്കിയ ബാഗമതി എന്ന ചിത്രത്തിലാണ് ഇരുവരുമൊന്നിച്ചത്. സിനിമയിലെ ഇരുവരുടെയും പ്രകടനം പ്രേക്ഷകരെയും അത്രയധികം തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മികച്ച ജോഡി ആയിരുന്നു. ഇതോടെ ഇരുവരുടെയും പേരുകൾ വെച്ച് ഗോസിപ്പുകളും വന്നു.
അനുഷ്‌കയ്‌ക്കൊപ്പം വളര്‍ന്നൊരു നടന്‍ ആയിരുന്നു താനെങ്കില്‍ അവരെ വിവാഹം കഴിക്കുമായിരുന്നെന്നും ഉണ്ണി പറഞ്ഞിട്ടുണ്ട്. നേരത്തെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ നിന്നും അനുഷ്‌കയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞത്. ഈ വീഡിയോ വീണ്ടും യൂട്യൂബിലൂടെ വന്നിരിക്കുകയാണ്. അനുഷ്‌കയുടെ വിവാഹം ഇനിയും കഴിയാത്തത് കൊണ്ട് ഉണ്ണിയ്ക്ക് നോക്കാമെന്നും ആരാധകര്‍ പറയുന്നുണ്ട്.

' സ്റ്റാര്‍ഡം ആസ്വദിക്കുന്ന നടിയാണ് അനുഷ്‌ക. ബാഗമതി ആദ്യം എനിക്കൊരു കോമേഷ്യല്‍ സിനിമ ആയിരുന്നു. പിന്നെ അനുഷ്‌ക ഷെട്ടി എന്ന നടി ബാഹുബലിയ്‌ക്കെ കഴിഞ്ഞ് അഭിനയിക്കുന്ന സിനിമ ആണെന്നുള്ളത് കൊണ്ട് എനിക്കും പ്രഷര്‍ ഒക്കെ വന്നിരുന്നു. പുരുഷ-സ്ത്രീ ഭേദമന്യേ ഞാന്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ടെങ്കിലും അനുഷ്‌കയില്‍ വീണ് പോയി. കുറച്ച് പ്രായം കൂടി പോയി. പ്രായം ഒരു വിഷയമല്ല. എന്നാല്‍ അവരൊരു സൂപ്പര്‍ നായികയാണ്. ഞാനും അതുപോലൊരു ലെവലില്‍ ആയിരുന്നെങ്കില്‍ എന്തായാലും പ്രൊപ്പോസ് ചെയ്യുന്ന രീതിയിലേക്ക് എത്തുമായിരുന്നു.

അവര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. കെട്ടുകയാണെങ്കില്‍ അനുഷ്‌കയെ പോലെ ഒരാളെ കെട്ടണമെന്ന് ഉണ്ണി നേരത്തെ പറഞ്ഞത് അത് കൊണ്ടാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് അതേ എന്ന് പറയുകയാണ് താരം. സിനിമയിലെ സ്‌പോട്ട് ബോയി മുതല്‍ സംവിധായകന്മാരെയും നടന്മാരെയുമെല്ലാം ഒരുപോലെയാണ് അനുഷ്‌ക കാണുന്നത്. എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ ആദ്യത്തെ ഒരാഴ്ച കഴിയുമ്പോള്‍ എല്ലാവരും തിരക്കുകളിലേക്ക് പോകും. പിന്നെ സംവിധായകനോ മറ്റ് വേണ്ടപ്പെട്ടവരോട് മാത്രമേ സംസാരിക്കൂ. എന്നാല്‍ പത്ത് മാസത്തോളം ബാഗമതിയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു.

ഇത്രയും കാലം ഒരാള്‍ക്ക് അതുപോലെ അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. സ്വഭാവത്തില്‍ കള്ളത്തരമുണ്ടെങ്കില്‍ അത് ഒരാഴ്ച കൊണ്ട് പൊളിഞ്ഞ് വീഴും. സ്ത്രീ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. മറ്റ് പലര്‍ക്കും കണ്ട് പഠിക്കാവുന്ന റഫറന്‍സാണ് അനുഷ്‌കയെന്നും ഉണ്ണി പറയുന്നു.

അനുഷ്‌കയ്ക്ക് സിനിമ സിനിമയാണ്. വ്യക്തി വ്യക്തിയാണ്. അനുഷ്‌ക എന്ന നടി ചെയ്യുന്നതല്ല അനുഷ്‌ക എന്ന പെണ്‍കുട്ടി ചെയ്യുന്നത്. വ്യക്തിപരമായി ഒരു താരജാഡയും ഇല്ലാത്ത ആളാണ്. സിനിമയില്‍ അഭിനയിക്കാത്ത പെണ്‍കുട്ടി ജീവിക്കുന്നത് പോലെയാണ് അവര്‍ ജീവിക്കുന്നത്. സിനിമയിലുള്ള ആ സ്റ്റാര്‍ഡം എല്ലാവര്‍ക്കും ജീവിതത്തിലേക്കും വന്ന് പോകും. എന്നാല്‍ അതിനെ രണ്ടും വേറിട്ട് കാണാന്‍ കഴിയുന്നതാണ് അനുഷ്‌കയില്‍ നിന്നും പഠിച്ച കാര്യമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഉണ്ണിയുടെ വീഡിയോ കാണാം


Click it and Unblock the Notifications











