ഉടുതുണി മാത്രമേ ബാക്കിയുള്ളു, സ്വയം ട്രോളി ഉണ്ണി മുകുന്ദന്‍! ആവശ്യക്കാരോട് സമീപിക്കാനും താരം

മസില്‍മാനായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ വ്യത്യസ്തമായ പല വേഷങ്ങളിലൂടെയും ഉണ്ണി പ്രേക്ഷകരെ അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ വന്ന് കൊണ്ടിരിക്കുന്നത്.

മസില്‍ കാണിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിന് ഒരാള്‍ ഉണ്ണി മുകുന്ദനെ പരിഹസിച്ച് എത്തിയിരുന്നു. ഇയാള്‍ക്ക് തക്കതായ മറുപടി കൊടുത്ത ഉണ്ണിയുടെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.പിന്നാലെ ഉണ്ണി മുകുന്ദന്റെ കൂളിംഗ് കണ്ട് ഇഷ്ടപ്പെട്ട് അത് തരുമോ എന്ന് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ച് കൊടുത്ത് താരം ആരാധകപ്രീതി സ്വന്തമാക്കിയിരുന്നു.

unni-mukundan

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഉണ്ണി മുകുന്ദന്‍ പുറത്ത് വിടുന്ന കാര്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാലിപ്പോള്‍ സ്വയം ട്രോളി കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം.

എന്റെ ഷര്‍ട്ടും, പാന്റും, വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്, ആവശ്യക്കാര്‍ സമീപിക്കുക. (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ) എന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ഉടുമുണ്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. എന്നാലും ഉണ്ണിയെ വിടാതെ പിടി കൂടിയിരിക്കുകയാണ് ആരാധകര്‍. പലരും പല കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X