ഉണ്ണി മുകുന്ദനെ വരെ ഞെട്ടിച്ച സ്‌നേഹം, പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനങ്ങളെ കുറിച്ച് പറഞ്ഞ് താരം

ഇന്നലെ നടന്‍ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകളുമായി ആരാധക പ്രവാഹമായിരുന്നു. ഇതുവരെ തനിക്ക് ലഭിക്കാത്ത അത്രയും സ്‌നേഹ സമ്മാനങ്ങളായിരുന്നു ഈ വര്‍ഷം ലഭിച്ചതെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിരുന്നു. മെസേജ് അയച്ച് ആശംസ പറഞ്ഞവരും കത്ത് എഴുതിയവരുമടക്കം ഒരുപാട് പേരെ കുറിച്ചും താരം വ്യക്തമാക്കി. ഇന്നലെ ഒരു ദിവസം താന്‍ മുറിച്ച കേക്കുകളുടെ എണ്ണം അത്ര അധികമാണെന്നുമടക്കം നിരവധി കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഉണ്ണി പറഞ്ഞിരുന്നു.

ഉണ്ണിയുടെ വാക്കുകളിലേക്ക്

ഒരു ജന്മദിനം കൂടി കടന്നു പോയി. ഈ കഴിഞ്ഞ ദിവസം എന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച, എന്നെ സ്‌നേഹിക്കുന്ന ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ ഓരോ ജന്മദിനവും ഏറ്റവും സന്തോഷകരമാക്കി തീര്‍ക്കുന്നത് നിങ്ങള്‍ ഓരോരുത്തരും ആണ്. നിങ്ങളുടെ ഹൃദയത്തില്‍ നിന്നു വരുന്ന ഓരോ വാക്കും എനിക്ക് ലഭിക്കുന്ന അനുഗ്രഹം ആയി കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം എന്റെ ജന്മദിനം ഞാന്‍ ആഘോഷിച്ചത് നമ്മുടെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു ജീവിക്കുന്ന പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികളുടെ ഒപ്പമാണ്.

 unni-mukundan

അന്ന് അവിടെ നിന്നു പോരുമ്പോള്‍ അവര്‍ക്ക് വാക്ക് നല്‍കിയിരുന്നത് പോലെ ഈ വര്‍ഷവും എന്റെ ജന്മദിനത്തിലെ സായാഹ്നം അവര്‍ക്കൊപ്പം ചെലവിടാന്‍ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം എങ്ങനെ പിരിഞ്ഞോ, അതിന്റെ തുടര്‍ച്ചയെന്നോണം അവരില്‍ ഒരാളായി ആണ് അവര്‍ എന്നെ ഇത്തവണയും സ്വീകരിച്ചത്. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മനോഹര നിമിഷങ്ങളായി ഞാന്‍ കാത്തു വെക്കും..കാരണം ആ നിമിഷങ്ങള്‍ ആണ് ഒരു മനുഷ്യനെന്ന നിലയില്‍ എന്നെ വളര്‍ത്തുന്നത്. ഒരാള്‍ക്ക് വളരാന്‍ ഒരു വര്‍ഷമൊന്നും വേണ്ട. മനസ്സില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിക്കുന്ന ഇതുപോലുള്ള മനുഷ്യര്‍ക്കൊപ്പമുള്ള കുറച്ചു നിമിഷങ്ങള്‍ മാത്രം മതി.

എന്റെ ജന്മദിനം ഇത്രയും മനോഹരമാക്കി മാറ്റിയ ആ മനസ്സുകള്‍ക്കും എപ്പോഴും എനിക്കൊപ്പമുള്ള എന്റെ അനിയന്മാര്‍ക്കും ഉണ്ണിയേട്ടാ എന്നു വിളിച്ച് എന്നെ ഹൃദയത്തോട് ചേര്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി പറയാന്‍ ഈ നിമിഷം ഞാന്‍ വിനിയോഗിക്കുന്നു... പോളി ഗാര്‍ഡനിലെ അന്തേവാസികള്‍ക്ക് ഒപ്പമുള്ള എന്റെ നിമിഷങ്ങള്‍ പകര്‍ത്തിയ രാകേഷിനും എല്ലാത്തിനും മേല്‍നോട്ടം വഹിച്ച സുഗേഷിനും നന്ദി... ആ നിമിഷങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ പങ്കു വയ്ക്കുന്നു. സമയം ഉള്ളപ്പോള്‍ അല്ല സമയം ഉണ്ടാക്കി ഞാനിനി ഇവരുടെ ഒപ്പം ഉണ്ടാവുന്നതായിരിക്കും.. എല്ലാവരുടേയും സന്തോഷത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X