For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉണ്ണി മുകുന്ദനെ ഇത് സാധിക്കു! ആരാധികമാരെ ഞെട്ടിച്ച് താരം, ഹെവി വര്‍ക്കൗട്ടെന്ന് പറഞ്ഞാല്‍ ഇതാണ്!

  |

  മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ മിഖായേല്‍ ആണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. വില്ലന്‍ വേഷത്തിലായിരുന്നു ചിത്രത്തില്‍ ഉണ്ണിയെത്തിയത്.

  ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കമാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന മറ്റൊരു സിനിമ. മാമാങ്കത്തിന് വേണ്ടി കഠിന പ്രയത്‌നത്തിലാണ് താരം. ശരീരം മനോഹരമാക്കുന്നതിന് വേണ്ടി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഉണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജ് വഴി താരം തന്നെയാണ് പുറത്ത് വിട്ടത്. മമ്മൂട്ടിയെ കുറിച്ച് പറയാനും താരം മറന്നിട്ടില്ല.

   ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്..

  ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്..

  നിങ്ങളുടെ മനസ് എന്ത് വേണമെന്നാണോ ആഗ്രഹിക്കുന്നത്. അതാണ് നിങ്ങളുടെ ശരീരം നല്‍കുന്നത്. നമ്മുടെ എല്ലാ കാര്യങ്ങളും ഇതുപോലെയാണ്. മാര്‍ക്കോ ജൂനിയര്‍ എന്ന തന്റെ കഥാപാത്രത്തിന് നല്ല അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ മാമാങ്കത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. അത് വളരെ ശ്രമകരമായിരുന്നെന്നാണ് ഉണ്ണി പറയുന്നത്.

   ഉണ്ണിയുടെ കഥാപാത്രം

  ഉണ്ണിയുടെ കഥാപാത്രം

  മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന വേഷമാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ആ കഥാപാത്രമാവാന്‍ മാനസികമായി മാത്രമല്ല ശാരീരികമായിട്ടും പ്രയത്‌നിക്കണമായിരുന്നു. മിഖായേലിലെ ജുനിയര്‍ മാര്‍ക്കോ മുതല്‍ ചന്ദ്രോത്ത് പണിക്കര്‍ വരെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനുണ്ടായിരുന്നു. എന്റെ ഇത്തരം യാത്രകളെ കുറിച്ച് നിങ്ങളോട് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് തന്റെ ട്രെയിനര്‍മാരായ ജോണ്‍സണ്‍, ശരത്ത് രാജശേഖര്‍ എന്നിവര്‍ക്കും. ഇവരാണ് ചന്ദ്രോത്ത് പണിക്കരുടെ ശരീരശൈലിയാവാന്‍ എന്നെ സഹായിക്കുന്നത്. പെര്‍ഫെക്ഷനും പ്രതിബദ്ധതയുമാണ് എനിക്ക് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന കാര്യം. തുടങ്ങി ഒരുപാട് കാര്യങ്ങളാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.

  മാമാങ്കം വരുന്നു!

  മാമാങ്കം വരുന്നു!

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച സിനിമയാണ് മാമാങ്കം. സജീവ് പിള്ള തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണെത്തുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കത്തിലൂടെ പറയുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മാമാങ്കം 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

   ചിത്രീകരണം പുരോഗമിക്കുന്നു

  ചിത്രീകരണം പുരോഗമിക്കുന്നു

  അതിരപ്പിള്ളിയില്‍ നിന്നും മാമാങ്കത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കനത്ത വെയില് കാരണം ചിത്രീകരണം വൈകീട്ട് മുതലാക്കിയിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍. ചരിത്രത്തെ ആസ്പദമാക്കി ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയായതിനാലും സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലക്കാനാണ് തീരുമാനം. ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയുമാണ് മാമാങ്കം കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

   അണിയറ പ്രവര്‍ത്തകര്‍

  അണിയറ പ്രവര്‍ത്തകര്‍

  ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ സ്‌െ്രെതണതുയള്ള വേഷവും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. തമിഴ് നടന്‍ അരവിന്ദ് സ്വാമി, കനിഹ, അനു സിത്താര, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

  English summary
  Unni Mukundan's workout photos for Mamankam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X