'സന്തോഷിക്കാൻ ഒന്നുമില്ല ഈ പ്രായത്തിലും സിംഗിളാണെങ്കിൽ അത് ട്രാജഡിയാണ്..., അമ്മയ്ക്ക് സ്ട്രസ്സാവാൻ തുടങ്ങി'
മലയാള സിനിമ മേഖലയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ താരത്തിന്റെ വിവാഹം ആരാധകരുടെ സ്വപ്നമാണ്. ഉണ്ണിക്കുശേഷവും ഉണ്ണിക്ക് മുമ്പും സിനിമയിലെത്തിയ സമപ്രായക്കാരെല്ലാം വിവാഹിതരും കുട്ടികളുടെ അച്ഛനുമായിട്ടും ഉണ്ണി ബാച്ചിലർ ലൈഫിൽ തന്നെയാണ്. പെണ്ണിന് പകരം മസിലിനെ പ്രണയിച്ചവൻ എന്നാണ് ഉണ്ണിയുടെ ബാച്ചിലർ ലൈഫിനെ കളിയാക്കി ആരാധകർ കുറിക്കാറുള്ളത്. കരിയർ മുഖ്യം എന്ന രീതിയിലാണ് ഉണ്ണിയുടെ സഞ്ചാരം. എങ്കിലും മനസിനിണങ്ങിയ പെൺകുട്ടിയെ കിട്ടിയാൽ വിവാഹം വൈകിപ്പിക്കുകയുമില്ല.
വീട്ടിലെ ഏക ആൺതരിയാണ് ഉണ്ണി. ഇപ്പോൾ അമ്മയ്ക്കും തന്റെ വിവാഹം ഒരു സ്ട്രസ്സായി മാറിയിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. വിവാഹിതനല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ഗോസിപ്പുകൾ വന്നിട്ടുള്ളതും ഉണ്ണിയുടെ പേരിലാണ്. യുവനടിമാർക്കും ഏതെങ്കിലും രണ്ട് പരിപാടിയിൽ തുടർച്ചയായി പങ്കെടുത്താൽ പിന്നെ അടുത്ത കുറച്ച് ദിവസം ഉണ്ണിയുടെ പേരിൽ ഗോസിപ്പുകൾ വരാൻ തുടങ്ങും.

അടുത്തിടെ അനുശ്രീയുമായി ചേർത്ത് നിരന്തരം ഗോസിപ്പുകൾ വന്നപ്പോൾ ഉണ്ണി മുകുന്ദൻ പ്രതികരിച്ചത് വൈറലായിരുന്നു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് ഇരുവരും ഒരു ചടങ്ങിൽ ഒന്നിച്ച് വേദി പങ്കിട്ടതിന് പിന്നാലെയാണ് ഗോസിപ്പുകൾ പ്രചരിച്ചത്. വീഡിയോയിൽ ഇരുവരും നല്ല ജോഡികളായി തോന്നുന്നുണ്ടെന്നും ജീവിതത്തിൽ നിങ്ങൾക്ക് ഒന്നിച്ച് കൂടെ, വിവാഹിതരായിക്കൂടെ എന്നൊക്കെയായിരുന്നു കമന്റുകൾ.
പിന്നീട് ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകൾക്ക് താഴെയെല്ലാം ഇതേ കമന്റുകളായിരുന്നു ഉയർന്നത്. പിന്നാലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന വാർത്ത പങ്കിട്ട് കൊണ്ട് രൂക്ഷമായി ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്. മലയാളികൾ കാത്തിരിക്കുന്നത് ഇവരുടെ കല്ല്യാണമെന്ന് നടക്കുമെന്ന് അറിയാനാണ് എന്ന വരികളോടെ ഉണ്ണി മുകുന്ദന്റേയും അനുശ്രീയുടേയും ഫോട്ടോ പങ്കിട്ട പേജിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് ഉണ്ണി പ്രതികരിച്ചത്.
ഈ ടൈപ്പ് ന്യൂസ് നിർത്താൻ എത്ര പണം നൽകണം എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിക്കൊപ്പം നടി മഹിമ നമ്പ്യാരുമുണ്ടായിരുന്നു. ഉണ്ണി ഇപ്പോഴും സിംഗിളാണെന്ന് മഹിമയും പറഞ്ഞു. ഇപ്പോഴും സിംഗിളാണോയെന്ന അവതാരകയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അത് കേട്ടതും സദസിൽ നിന്നും കരഘോഷമുയർന്നു.
സന്തോഷിക്കാൻ ഒന്നുമില്ല... ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണെന്നും എന്നാൽ തന്റെ ഈ പ്രായത്തിലും സിംഗിളാണെങ്കിൽ അത് ട്രാജഡിയാണെന്നുമാണ് ഉണ്ണി പറഞ്ഞത്. പെണ്ണ് കിട്ടാഞ്ഞിട്ടാണോയെന്ന ചോദ്യത്തിന് ഉണ്ണി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഇതൊക്കെ ലൈഫിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്നും നിസാരമായി കണ്ടാൽ മതിയെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

അമ്മ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് സ്ട്രസ്സാകാൻ തുടങ്ങിയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം മഹിമയുമായി സംസാരിക്കവെ തന്റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളൊക്കെ ഉണ്ണി പങ്കുവെച്ചിട്ടുണ്ടത്രെ. നീണ്ട മുക്കുള്ള പെൺകുട്ടികളാണ് ഉണ്ണിയുടെ പ്രിഫറൻസ് എന്നാണ് മഹിമ പറയുന്നത്. അവർക്ക് മുഖത്ത് തേജസ് കൂടുതലാണെന്ന് ഉണ്ണി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മഹിമ കൂട്ടിച്ചേർത്തു.
ഉണ്ണിക്ക് പറ്റിയ പെൺകുട്ടിയെ കണ്ടാൽ താൻ പറയുമെന്നും മഹിമ കൂട്ടിച്ചേർത്തു. തന്റെ മൂക്കിന് നീളമില്ലെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ടെന്നും മഹിമ തമാശയായി പറയുന്നു. അതേസമയം എന്തുകൊണ്ട് 36 വയസായിട്ടും വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യത്തിന് വിവാഹം മറന്നിട്ടില്ലെന്നും അത് ഒരു ചോദ്യമായി മനസില്‍ കിടക്കുന്നുണ്ടെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത്.
നടനായതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണുകിട്ടുമെന്ന അഹങ്കാരമൊന്നും വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്കിടെ പറയാറുണ്ട്. കരുത്താര്‍ന്ന പ്രേക്ഷകമനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനിടെ വിവാഹം മറന്നുപോകുന്നതല്ലെന്നും പക്ഷെ നീണ്ടുപോകുന്നതാണെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications