മസിലളിയന്‍ വിളിയിലൂടെ അവര്‍ എന്നെ തളച്ചിടുകയാണ്! വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

By Midhun Raj

നായകനായും വില്ലനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷമാണ് മസിലളിയന്‍ എന്ന വിളിപ്പേര് ഉണ്ണിക്ക് ലഭിച്ചത്. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദന്‍.

അടുത്തിടെ പുറത്തിറങ്ങിയ മാമാങ്കം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മസിലളിയന്‍ എന്ന വിളിയിലൂടെ ചിലര്‍ തന്നെ തളച്ചിടുകയാണെന്ന്‌
ഉണ്ണി തുറന്നുപറഞ്ഞിരുന്നു.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മസിലളിയന്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു തോന്നിയതെന്നും എന്നാല്‍ ക്രമേണ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കു എന്നു പരത്താന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കിയ ബോധപൂര്‍വ്വമായ ശ്രമമായിരുന്നു അതെന്ന് മനസിലായെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

മസിലളിയന്‍

മസിലളിയന്‍ എന്ന വിളി ആദ്യമെല്ലാം ആസ്വദിച്ചിരുന്നു. കേള്‍ക്കുമ്പോള്‍ അഭിമാനവും തോന്നിയിരുന്നു. എന്നാല്‍ മസില്‍ കാണിക്കുന്ന തരത്തിലുളള കഥാപാത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കു എന്ന് പരത്താന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കിയ ബോധപൂര്‍വ്വമായ ശ്രമമാണ് അതെന്ന് മനസിലായി. സിനിമാ മേഖലയിലുളളവര്‍ തന്നെയാണ് ഇത്തരം തെറ്റായ ധാരണകള്‍ പരത്തുന്നത്.

മസിലളിയന്‍

മസിലളിയന്‍ എന്ന വിളിയിലൂടെ അവരെന്ന തളച്ചിടുകയാണ്. ജിമ്മില്‍ പോവുന്നതും ശരീരം ശ്രദ്ധിക്കുന്നതുമെല്ലാം വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. ഹിന്ദിയിലും തമിഴിലുമെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും സ്വന്തം ശരീരത്തെ കൃതൃമായി പരുവപ്പെടുത്തുന്നവരാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരം അവന്റെ ടൂളാണ്. അതിനെ മിനുക്കിയെടുക്കുക എന്നത് വലിയ ജോലിയാണ്.

മലയാളത്തില്‍ ഇത്തരം

മലയാളത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയും അവബോധമുണ്ടായിട്ടില്ല. എന്റെ സമാനമായി നില്‍ക്കുന്നവരൊന്നും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാകണം ഞാന്‍ ചെയ്യുമ്പോള്‍ ഇതെല്ലാം വലിയ സംഭവമായി പലരും ഉയര്‍ത്തികാണിക്കുന്നത്. അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. മാമാങ്കത്തിന് പിന്നാലെ മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്നതെല്ലാം നടന്‍ കുറിച്ചിരുന്നു. പുതിയ ഗെറ്റപ്പിലാണ് മേപ്പടിയാനില്‍ നടന്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X