മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
മെഗസ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പമുളള സന്തോഷകരമായ നിമിഷം നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കാറുണ്ട്. താൻ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണെന്ന് മുൻപ് പല തവണ താരം പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിത മമ്മൂക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി് മുകുന്ദൻ. ദൂരേയ്ക്ക് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഉണ്ണി തന്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾ മികച്ചതാകാൻ താൽപര്യപ്പെടുന്നെങ്കിൽ അതികഠിനമായി തന്നെ പരിശീലനം ചെയ്യേണ്ടി വരും. എന്ന തലക്കെട്ടിനോടൊപ്പമാണ് മ്മൂക്കയ്ക്കൊപ്പമുളള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം താരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയ്ക്കൊപ്പം വിമാനത്താവളത്തിവൽ നിന്നുള്ള ചിത്രവും ഉണ്ണി പങ്കുവെച്ചിരുന്നു. മമ്മൂക്കയ്ക്കൊപ്പം ഉയരങ്ങളിലേയ്ക്ക് പറക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത് .താഴെ വീഴാതെ നോക്കണേ മമ്മൂക്ക എന്നിങ്ങനെ രസകരമായ കമന്റുമായി ആരാധകർ എത്തിയിരുന്നു.
മാമാങ്കത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഒരു പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാന്യമുള്ള ഒരു കഥാപാത്രമാണ് ഉണ്ണിയുടേത്.


Click it and Unblock the Notifications











