ചെറുപ്പത്തിലെ ഉണ്ണി മുകുന്ദൻ പൊളിയാണ്! ചിത്രം പങ്കുവെച്ച് താരം...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ . മസിൽ മാനെന്ന ഓമന വിളിപ്പേരുള്ള ഉണ്ണിയ്ക്ക് എല്ലാപ്രായത്തിലും ആരാധകരുണ്ട്. വളരെ ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. സിനിമ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും താരം സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു ചിത്രമണ്.

Unni Mukundan

സ്കൂൾ പഠന കാലത്തെ ചിത്രമാണ് ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 7ാം ക്ലാസിൽ പഠിക്കുമ്പോഴുളള ക്രിക്കറ്റ് മത്സരത്തിന് ശേഷമുള്ള ചിത്രമായിരുന്നു ഇതെന്ന് കുറിച്ചു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത് ഇപ്പാഴും സുഹൃത്തുക്കളുടെ പേരും താര കൃത്യമായി ഓർക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... ഇതാണ് നമ്മുടെ 7ാം ക്സാസിലെ ക്രിക്കറ്റ് ടീം. ഒരു മത്സരം സമനിലയിൽ വിജയിച്ചതിന് ശേഷം അടുത്ത മത്സരം തോറ്റൂ.. പഴയ ഓർമയിലേയ്ക്ക് വീണ്ടും പോകുന്നു. ആദ്യ വരി വലത്: ഭാവേഷ്, സോണി ഭാസ്‌കർ, സച്ചിൻ, തലാത്ത് (ക്യാപ്റ്റൻ), ഞാൻ (വൈസ് ക്യാപ്റ്റൻ), സ്റ്റാലിൻ (ആഴ്ച), അശ്വിൻ, ദീപക്
രണ്ടാമത്തെ വരി വലത്: ദിനേശ്, കരൺ, മനോജ്, ലെന്നിസിർ, സഞ്ജീവ്, ജയന്ത്, ഉമർ- ഉണ്ണി ചിത്രത്തിനൊപ്പം കുറിച്ചു . ഉണ്ണിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ക്രിക്കറ്റ് ഓർമ പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലില്‍ പരാജയപ്പെട്ടതിന്റെ ഓര്‍മ്മയും സമ്മാനം വാങ്ങിക്കുന്നതിന്റെ ചിത്രവും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ മികച്ച ക്രിക്കറ്റ് മത്സരങ്ങളിലെ ഫൈനല്‍ ആയിരുന്നു അത്. അന്നുമുതല്‍ തോറ്റ ടീമിന്റെ ക്യാപ്റ്റൻ എന്നാണ് അറിയപ്പെട്ടിരുന്നത് എന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം. ലോക്ക് ഡൗൺ കാലം താരം കൂടുതൽ സജീവമായിരിക്കുകയാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന്റേയും ലോക്ക് ഡൗൺ വിനോദങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

മമ്മൂട്ടി ചിത്രമായ ബോംബൈ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് താരം മോളിവുഡിൽ എത്തുന്നത് പിന്നീട് ഒരുപിടി മികിച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഉണ്ണിക്കായി. നായകനായി അരങ്ങ് തകർക്കുമ്പോൾ വില്ലൻ വേഷത്തിലും ഉണ്ണി തിളങ്ങിയിരുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്.

ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X