കുടുംബം എപ്പോഴും പ്രധാനപ്പെട്ടതാണ്, ഒരു സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. 2011 ലാണ് ഉണ്ണി സിനിമയില്‍ എത്തുന്നത്. നായകനായും വില്ലനായു തിളങ്ങിയ താരം മേപ്പടിയാനിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായവും അണിഞ്ഞു. ആദ്യത്തെ നിര്‍മ്മാണ സംരംഭ വന്‍ വിജയമായിരുന്നു. ഇപ്പോഴിത രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകാണ്.

ഇപ്പോഴിത ഒരു സന്തോഷം പങ്കുവെച്ച് കൊണ്ട് നടന്‍ എത്തിയിരിക്കുകയാണ്. അച്ഛന്‍ മുകുന്ദന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഉണ്ണി നായകനായി എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് പിതാവ് മുകുന്ദന്‍ ചുവട് വയ്ക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം നടന്‍ പങ്കുവെച്ചത്.
ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ...'ഷെഫീഖിന്റെ സന്തോഷത്തിലെ അച്ഛന്റെ ഭാഗം അദ്ദേഹം ഇന്ന് പൂര്‍ത്തിയാക്കി. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ തിരക്കഥ ഒരുക്കിയ സമയത്ത് ഞാന്‍ അത് വെട്ടിക്കളഞ്ഞു. അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്.
നെപ്പോട്ടിസത്തിന്റെ ഗുണങ്ങളൊന്നും എനിക്ക് കിട്ടാത്തതുകൊണ്ട് റിവേഴ്‌സ് നെപ്പോട്ടിസം ചെയ്യാന്‍ തീരുമാനിച്ചു. അച്ഛന്‍ കുട്ടിയെ വിജയകരമായി സ്‌ക്രീനിലെത്തിക്കാനായി. ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട് എങ്ങനെയാണ് നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നതെന്ന്. കുടുംബം എപ്പോഴും സ്‌പെഷ്യലാണ്, പ്രധാനപ്പെട്ടതും. ഷഫീഖ് സ്‌ക്രീനില്‍ വരുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെടും.- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അനൂപിന്റേതാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. മനോജ് കെ. ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാ?ഗ്രഹണം. നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications