For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കം ബ്രഹ്മാണ്ഡം തന്നെ! ഉണ്ണി മുകുന്ദന്റെ മാസ് ലുക്ക്, ഫാന്‍ മേഡ് പോസ്റ്ററുമായി താരം!

  |

  നൂറ് കോടിയടക്കം ഈ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഇനി മലയാളക്കര ഒന്നാകെ കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്. മമ്മൂട്ടി തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് പറഞ്ഞിരിക്കുന്ന സിനിമയാണ് മാമാങ്കം. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ അടക്കമുള്ള വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

  ഉടന്‍ തന്നെ മാമാങ്കത്തിന്റെ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കുമെന്ന് നിര്‍മാതാവ് വേണു കുന്നിപ്പിള്ളി പറഞ്ഞിരുന്നു. ഇപ്പോഴിതാ മാമാങ്കത്തിലെ ലുക്കുമായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുകയാണ്. ഒരു ആരാധകന്‍ ഉണ്ടാക്കി കൊടുത്ത ഫാന്‍ മേഡ് പോസ്റ്ററുമായിട്ടായിരുന്നു ഉണ്ണി എത്തിയത്. അതിനൊപ്പം താനും മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന കാര്യവും ഉണ്ണി വ്യക്തമാക്കിയിരിക്കുകയാണ്.

  ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

  ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

  മാമാങ്കം സിനിമയെയും ഒപ്പം ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയും എല്ലാവരും വളരെ അധികം ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത് എന്നറിയുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. ഇത് മാമാങ്കം സിനിമയിലെ ഔദ്യോഗിക പോസ്റ്റര്‍ അല്ലെങ്കില്‍ കൂടി ഇത്രയും പരിശ്രമിച്ചു ഡിസൈന്‍ ചെയ്ത കലാകാരനോട് വളരെ അധികം നന്ദി. നിങ്ങളെ പോലെ തന്നെ ഞാനും വളരെയധികം ആകാംഷയോടെ കാത്തിരിക്കുകയാണ് മാമാങ്കത്തിന് വേണ്ടി. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

   ചന്ദ്രോത്ത് പണിക്കര്‍

  ചന്ദ്രോത്ത് പണിക്കര്‍

  മസില്‍മാനായി കേരളത്തില്‍ ആരാധകരെ സൃഷ്ടിച്ച ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചന്ദ്രോത്ത് പണിക്കര്‍ എന്ന വേഷത്തിലാണ് താരമെത്തുന്നത്. ഒരു യോദ്ധാവിന് വേണ്ടത് പോലെ ശരീരമെല്ലാം മിനുക്കി എടുത്താണ് താരം മാമാങ്കത്തിലെത്തിയത്. അതിന് വേണ്ടി കഠിനാദ്ധ്വാനം നടത്തിയതും വാര്‍ത്തയായിരുന്നു. പുറത്ത് വന്ന ഫസ്റ്റ് ലുക്കിലെ ഉണ്ണിയുടെ ചിത്രം കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത ലുക്കിലായിരുന്നു താരമെത്തിയത്.

  വൈറലാക്കിയ ഫസ്റ്റ് ലുക്ക്

  വൈറലാക്കിയ ഫസ്റ്റ് ലുക്ക്

  ചിത്രീകരണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും മാമാങ്കം പല പ്രതിസന്ധികളിലുമായിരുന്നു. ഒടുവില്‍ ഈ വര്‍ഷം റിലീസ് തീരുമാനിച്ച സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. യുദ്ധത്തിനിടെ ശത്രുക്കളെ തുരുത്തുന്ന ചാവേറുകളായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ ഉയരത്തില്‍ ചാടി വെട്ടുന്ന ഒരു കുട്ടിയുടെ ചിത്രവുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഒപ്പം ആയിരക്കണക്കിന് ആളുകള്‍ വാളും പരിചയുമായി ഇവര്‍ക്ക് പിന്നാലെ ഓടി അടുക്കുന്നതെന്നും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചിരുന്നത് പോലെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് പോസ്റ്റര്‍ തരംഗമായിരുന്നു.

   ഇതിഹാസ കഥാപാത്രങ്ങള്‍

  ഇതിഹാസ കഥാപാത്രങ്ങള്‍

  മമ്മൂട്ടിയ്ക്ക് സ്‌ത്രൈണതയടക്കം നാലോളം ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. കുടിപകയുടെയും വീരന്മാര്‍ ചോര വീഴ്ത്തി ചുവപ്പിച്ച രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകാന്‍ പോകുന്നത്. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് മമ്മൂട്ടി ചിത്രം വരുന്നത്.

  ബിഗ് ബജറ്റ് ചിത്രം

  ബിഗ് ബജറ്റ് ചിത്രം

  സജീവ് പിള്ള തിരിക്കഥ എഴുതിയ ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്. 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലാണ് ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ 2019 ല്‍ തന്നെ മാമാങ്കം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

  View this post on Instagram

  മാമാങ്കം സിനിമയെയും ഒപ്പം ചന്ദ്രോത്ത്‌ പണിക്കർ എന്ന കഥാപാത്രത്തെയും എല്ലാവരും വളരെ അധികം ആകാംക്ഷയോടെ ആണ് കാത്തിരിക്കുന്നത്‌ എന്നറിയുന്നതിൽ വളരെ അധികം സന്തോഷമുണ്ട്‌. ഇത്‌ മാമാങ്കം സിനിമയിലെ ഔദ്യോഗിക പോസ്റ്റർ അല്ലെങ്കിൽ കൂടി ഇത്രയും പരിശ്രമിച്ചു ഡിസൈൻ‌ ചെയ്ത കലാകാരനോട്‌ വളരെ അധികം നന്ദി. നിങ്ങളെ പോലെ തന്നെ ഞാനും വളരെയധികം ആകാംഷയോടെ കാത്തിരിക്കുകയാണ് മാമാങ്കത്തിന് വേണ്ടി .. ❤ Fantastic work of art and am so glad that everyone is excited about #MAMANGAM and Chandroth Panicker equally. Really want to thank the artist behind this. Just want to make sure that this is not an official poster. However, I totally understand and respect the effort that has put in by the artist behind this and totally thrilled. I have to say that I wish this was a part of this film however it is not. But I am really grateful and super excited just as you guys are.. Love you guys!! ❤🤗 📸: Srinath Unnikrishnan Artist: unknown @sreenath_n_unnikrishnan @its_me_anan

  A post shared by Unni Mukundan (@iamunnimukundan) on

  English summary
  Unni Mukundan shares mamankam fan made poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X