ഉണ്ണി മുകുന്ദന്‍ തന്നെയാണോ ഇത്? മസിലൊക്കെ പോയി, കുടവയര്‍ ചാടി, തടിയന്‍ ലുക്കിലുള്ള ചിത്രം പുറത്തായി
മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ ഈ കഥാപാത്രത്തിന് വേണ്ടി ശാരീരികമായി വലിയ മാറ്റങ്ങളായിരുന്നു വരുത്തിയത്. മസില്‍മാന്‍ എന്ന് വിളിച്ചോണ്ടിരുന്ന ഉണ്ണിയുടെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ക്ക് ഞെട്ടേണ്ടി വരും. കുടവയറൊക്ക ചാടി ഒരു തടിയനായി മാറിയ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. അതിന് പിന്നിലെ കാര്യവും ഉണ്ണി വെളിപ്പെടുത്തി.
'നമസ്‌കാരം, ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാന്‍ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തില്‍ ഏറ്റിയവര്‍ക്കും, സ്വീകരിച്ചവര്‍ക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കര്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസില്‍സ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.

'മേപ്പടിയാന്‍' എന്ന അടുത്ത ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ഒരു നാട്ടിന്‍പുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങള്‍ക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും നിങ്ങള്‍ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തില്‍ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് 'മേപ്പടിയാന്‍' എന്ന ചിത്രത്തില്‍ യാതൊരു തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും, യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, പിന്തുണയും കൂടെയുണ്ടാകണം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം... ഉണ്ണി മുകുന്ദന്‍'
ഉണ്ണി മുകുന്ദന്റെ പോസറ്റ്


Click it and Unblock the Notifications











