ഉണ്ണി മുകുന്ദന്റെ വീട്ടിലെ രണ്ട് പ്രിയപ്പെട്ട ബോയ്‌സ്! ഹാപ്പിയെയും ടോഫിയെയും പരിചയപ്പെടുത്തി താരം!
മലയാള സിനിമയുടെ മസില്‍ മാനായ ഉണ്ണി മുകുന്ദന്‍ ശക്തമായ വേഷങ്ങളിലൂടെ അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച മിഖായേല്‍ ആയിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ഉണ്ണിയുടെ ചിത്രം. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരിക്കുന്ന താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോസും തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട രണ്ട് ബോയിസിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഉണ്ണി.
തന്റെ പ്രിയപ്പെട്ട പെറ്റായ രണ്ട് നായകളെ കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ഒന്നര വര്‍ഷത്തോളമായി തന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളാണ് ടോഫിയും ഹാപ്പിയും. അവരുടെ സന്തോഷത്തെ കുറിച്ചും മറ്റുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ താരം വ്യക്തമാക്കിയത്. ഇരുവരെയും കുളിപ്പിക്കുന്നതിന്റെയും വീഡിയോസും ചിത്രങ്ങളുമെല്ലാം താരം പുറത്ത് വിട്ടിരുന്നു.

പെറ്റ് ഡോഗുകളെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് താരത്തിന്റെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഉണ്ണിയ്ക്ക് സിനിമയില്‍ സജീവമായി തുടരാനാണ് താല്‍പര്യമെങ്കിലും വീട്ടുകാര്‍ക്കും ആരാധകര്‍ക്കും താരത്തെ ഏറ്റവും വേഗം വിവാഹം കഴിപ്പിക്കാനാണ് താല്‍പര്യം. ഇതിനെ കുറിച്ച് പലപ്പോഴായി താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ വിവാഹം ഉണ്ടോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
നിലവില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുയാണ് ഉണ്ണി. അടുത്തിടെ മാമാങ്കത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഉണ്ണിയുടെ ലുക്ക് പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ശക്തമായ വേഷത്തിലാണ് താരം അഭിനയിക്കുന്നതെന്ന സൂചനയുണ്ട്. മൈ ഗോഡ് ഫാദര്‍, മേപ്പടിയാന്‍, ചോക്ലേറ്റ് റീലോഡഡ്, ഇനിയും പേരിടാത്ത മറ്റൊരു ചിത്രം, എന്നിങ്ങനെ അഞ്ചോളം ചിത്രങ്ങളാണ് ഉണ്ണിയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications