ഉണ്ണി മുകുന്ദന്റെ കോഴി സുഹൃത്തുക്കളെ പരിചയപ്പെടുത്തി താരം! ഇതാണ് നാരായണന്‍കുട്ടിയും മാധവന്‍കുട്ടിയും
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന യുവനടനാണ് ഉണ്ണിമുകുന്ദന്‍. അടുത്തിടെ ആരാധകന് കൂളിംഗ് ഗ്ലാസ് കൊടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. പിന്നാലെ തന്റെ പെറ്റ് ഡോഗ്‌സിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും താരം പങ്കുവെച്ചിരുന്നു. വീണ്ടും രസകരമായൊരു പോസ്റ്റുമായി താരമെത്തിയിരിക്കുകയാണ്.
തന്റെ വീട്ടിലെ രണ്ട് സുഹൃത്തുക്കളെയാണ് താരം പരിചയപ്പെടുത്തിയിരിക്കുന്നത്. മാധവന്‍കുട്ടിയും നാരായണന്‍കുട്ടിയും എന്നാണ് അവരുടെ പേര്. രസകരമായ കാര്യം ഇത് രണ്ടും കോഴികളാണെന്നുള്ളതാണ്.

നാരായണന്‍കുട്ടിയെയും മാധാവന്‍ കുട്ടിയെയും എടുത്ത് നില്‍ക്കുന്ന ചിത്രമാണ് താരം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നിങ്ങളുടെ കോഴി ചങ്കിനെ പരിചയപ്പെടുത്തൂ.. എന്ന് പറഞ്ഞ് കൊണ്ടായിരുന്നു താരമിതാ പങ്കുവെച്ചത്.
മിഖായേല്‍, മൈ ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി എന്നീ സിനിമകളാണ് ഉണ്ണി മുകുന്ദന്‍ അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങള്‍. ഇനി എല്ലാവരും കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്. മമ്മൂട്ടി നായകനായിട്ടെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തില്‍ കേന്ദ്രകഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മേപ്പടിയാന്‍, ചോക്ലേറ്റ് റീലോഡഡ്, എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.


Click it and Unblock the Notifications











