മമ്മുട്ടിയുടെ കരുതലിന് മറ്റൊരു സാക്ഷ്യം, ഉണ്ണി മുകുന്ദന്റെ ചവിട്ടേറ്റപ്പോൾ ചെയ്തത്, കാണൂ

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായും സഹനടനായും നിറഞ്ഞുനിന്നിരുന്ന ആ താരമിപ്പോള്‍ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാനെ വയ്യെന്ന സ്ഥിതിവിശേഷമാണ്. 67 ന്റെ ചെറുപ്പവുമായി നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് പോലും മാതൃകയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റേത്. സഹതാരങ്ങളെ നന്നായി പിന്തുണയ്ക്കുന്ന താരമാണ് താനെന്ന് അദ്ദേഹം വീണ്ടും തെളിയിച്ച സംഭവത്തെക്കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിട്ടുള്ളത്.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്‍ മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഇപ്പോള്‍. ജെബി ജംഗ്ക്ഷന്‍ പരിപാടിക്കിടയിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. യുവതാരങ്ങളെല്ലാം ആഗ്രഹിക്കുന്ന കാര്യമാണ് മെഗാസ്റ്റാറിനൊപ്പമുള്ള സിനിമ. ഇക്കാര്യത്തില്‍ ഭാഗ്യവാനാണ് ഉണ്ണി മുകുന്ദന്‍. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മാസ്റ്റര്‍പീസിന്റെ ചിത്രീകരണത്തിനിടയിലെ അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിട്ടുള്ളത്.

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടി ചിത്രത്തിലൂടെ നിരവധി പുതുമുഖങ്ങള്‍ സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്. നവാഗത സംവിധായകരും അരങ്ങേറിയിട്ടുണ്ട്. കാണുമ്പോള്‍ ഗൗരവപ്രകൃതക്കാരനായി തോന്നുമെങ്കിലും അടുത്ത് പരിചയപ്പെടുമ്പോള്‍ അത് മാറുമെന്ന് നിരവധി പേര്‍ തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ പിന്തുണയിലൂടെയാണ് പലരും സിനിമയില്‍ തുടക്കം കുറിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന കാര്യത്തിലും അദ്ദേഹം ഏറെ മുന്നിലാണ്.

പരിക്കേറ്റിട്ടും മിണ്ടിയില്ല

പരിക്കേറ്റിട്ടും മിണ്ടിയില്ല

ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റിട്ടും അദ്ദേഹം അത് വകവെക്കാതെ ചിത്രീകരണവുമായി മുന്നേറുകയായിരുന്നു. അടുത്തിടെ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടയിലും ഇത്തരത്തിലുള്ള സംഭവം നടന്നിരുന്നു. ഉണ്ണി മുകുന്ദനൊപ്പമുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. തനിക്ക് പരിക്കേറ്റ കാര്യം ഉണ്ണിയെ അറിയിക്കരുതെന്നും അദ്ദേഹം ചട്ടംകെട്ടിയിരുന്നു. അണിയറപ്രവര്‍ത്തകര്‍ ഇത് പാലിക്കുകയും ചെയ്തിരുന്നു.

മാസ്റ്റര്‍പീസിനിടയിലെ സംഭവം

മാസ്റ്റര്‍പീസിനിടയിലെ സംഭവം

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസില്‍ പ്രധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് ഉണ്ണി എത്തിയത്. ക്ലൈമാക്‌സ് രംഗത്തിനിടയിലാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. ടൈമിങ് തെറ്റിയപ്പോള്‍ പോലീസ് ഷൂ വെച്ച് അറിയാതെ മമ്മൂട്ടിയെ ചവിട്ടിയിരുന്നു. അദ്ദേഹത്തിന് വല്ലതും പറ്റിയോ എന്ന് അപ്പോള്‍ തന്നെ തിരക്കിയെങ്കിലും കാര്യമായി ഒന്നുമില്ലെന്നായിരുന്നു മമ്മൂട്ടി അപ്പോള്‍ പറഞ്ഞത്. ഷൂട്ടിങ് കൃത്യമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

നടനെന്ന നിലയിലെ വളര്‍ച്ച

നടനെന്ന നിലയിലെ വളര്‍ച്ച

മമ്മൂട്ടിയോടൊപ്പമായിരുന്നു ഉണ്ണി മുകുന്ദന്‍ സിനിമയില്‍ അരങ്ങേറിയത്. ബോംബൈ മാര്‍ച്ച് 12 എന്ന സിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഓണാഘോഷത്തിനിടയിലെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തിണക്കി അവതരിപ്പിച്ച ഓണവെയില്‍ ഓളങ്ങളെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫയര്‍മാന്‍, രാജാധിരാജ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമകള്‍ക്ക് ശേഷമാണ് മാസ്റ്റര്‍പീസിലൂടെ ഇരുവരും വീണ്ടും ഒരുമിച്ചത്.

ഇരുവരും തമ്മിലുള്ള സമാനത

ഇരുവരും തമ്മിലുള്ള സമാനത

ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇരുവരും അതീവ ശ്രദ്ധ നല്‍കുന്നവരാണ്. തന്റെ സിനിമാജീവിതത്തില്‍ ഏറെ പിന്തുണ നല്‍കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് ഉണ്ണി മുകുന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനമാണ് മാസ്റ്റര്‍പീസില്‍ പുറത്തെടുത്തത്. ഈ സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അന്നത്തെ സംഭവത്തെക്കുറിച്ച് അറിഞ്ഞത്

അന്നത്തെ സംഭവത്തെക്കുറിച്ച് അറിഞ്ഞത്

മാസ്റ്റര്‍പീസിനിടയിലെ സംഭവത്തെക്കുറിച്ച് നാളുകളേറെയായതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പറയരുതെന്ന പറഞ്ഞതിനാല്‍ത്തന്നെ ആരും ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ല. തന്റെ ചവിട്ടില്‍ അദ്ദേഹത്തിന് കാര്യമായ പരിക്ക് ഏറ്റിരുന്നുവെന്നും ഈ യുവതാരം പറയുന്നു. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X