twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു നടന്റെ ആയുധം അയാളുടെ ശരീരമാണ്! മസിലളിയനാവാന്‍ മാത്രമല്ല താല്‍പര്യമെന്ന് ഉണ്ണി മുകുന്ദന്‍

    |

    മസിലളിയന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ജിമ്മില്‍ പോയി സിക്‌സ്പാക്ക ആയി മലയാളക്കരയില്‍ ഓളമുണ്ടാക്കിയാണ് ഉണ്ണി പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. അടുത്തിടെ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഉണ്ണി നടത്തിയ ശാരീരിക മാറ്റം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്.

    സിക്‌സ്പാക്ക് എല്ലാം പോയി കുടവയര്‍ ചാടി ഒരു തടിയന്‍ ലുക്കിലുള്ള ഉണ്ണിയുടെ ചിത്രം കണ്ട് ആരാധകരും അമ്പരന്നു. തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തിന് മുന്നോടിയായിട്ടാണ് ഈ മാറ്റമെന്നാണ് താരം പറയുന്നത്. ഇതേ വിശേഷങ്ങള്‍ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

    ഉണ്ണിയുടെ വാക്കുകളിലേക്ക്

    ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചന്ദ്രോത്ത് പണിക്കരെന്ന കഥാപാത്രത്തിന് വേണ്ടി ശരീരം മാറ്റിയെടുത്തത്. എന്റെ പരിശ്രമ ഫലം കണ്ടെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ ഇത്തരം മസില്‍ കാണിക്കുന്ന സംഘടന രംഗങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ എന്ന് ചിലര്‍ക്ക് എങ്കിലും തെറ്റിദ്ധാരണയുണ്ട്. എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ സിനിമയില്‍ ഫൈറ്റ് ഇല്ലെന്ന് എടുത്ത് പറഞ്ഞത് അത് കൊണ്ടാണ്. എനിക്ക് അത്തരം ചിത്രങ്ങള്‍ മാത്രമല്ല സാധാരണ ചിത്രങ്ങളോടു താല്‍പര്യമുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് മേപ്പടിയാന്‍ സ്വീകരിച്ചത്.

     ഉണ്ണിയുടെ വാക്കുകളിലേക്ക്

    ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം അയാളുടെ ടൂള്‍ ശരീരമാണ്. ഏത് രീതിയിലുള്ള കഥാപാത്രവും വഴങ്ങുമെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മസിലുള്ള കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് പറയുന്നത് അഭിനേതാവെന്ന നിലയില്‍ വിഷമമുണ്ടാക്കുന്നതാണ്. പതിനൊന്ന് മാസം കഷ്ടപ്പെട്ട് ഞാനുണ്ടാക്കി മസില്‍ എനിക്ക് തന്നെ പാരയാകുമോയെന്ന് പേടി തോന്നി. സിനിമയില്‍ ഒരു ഇമേജ് ഉണ്ടായി കഴിഞ്ഞാല്‍ അത് മാറ്റാന്‍ വലിയ പ്രയാസമാണ്.

     ഉണ്ണിയുടെ വാക്കുകളിലേക്ക്

    ജനങ്ങളുടെ ഇടയില്‍ ഇല്ല, ഇന്‍സ്ട്രിയില്‍ തന്നെയാണ് അത്തരമൊരു ധാരണ. ഞാന്‍ മനപൂര്‍വ്വം ചോദിച്ച് വാങ്ങിയതല്ല അത്തരം കഥാപാത്രങ്ങള്‍. എന്നിലേക്ക് വന്നു ചേര്‍ന്നവയാണ്. അത്തരം കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ അവയുടെ പൂര്‍ണ്ണതയ്ക്ക വേണ്ടി ശരീരം ആ രീതിയിലേക്ക് മാറ്റിയതാണ്. അത്തരം ചിന്താഗതികള്‍ കൂടി ജയകൃഷ്ണനിലൂടെ മാറുമെന്നാണ് പ്രതീക്ഷ. മേപ്പടിയാന്റെ സംവിധായകനോട് 15 പേരെങ്കിലും ഉണ്ണിമുകുന്ദന്‍ ഇത്തരം സിനിമകള്‍ സ്വീകരിക്കുമോയെന്ന് സംശയമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ഏറെ ആശങ്കയോടെയാണ് ഈ കഥ പറഞ്ഞത്.

     ഉണ്ണിയുടെ വാക്കുകളിലേക്ക്

    എന്റെ ആരോഗ്യത്തോടുള്ള താല്‍പര്യത്തെ സിനിമാ താല്‍പര്യവുമായി കൂട്ടിക്കുഴയ്ക്കരുത്. മസില്‍ ഇല്ലാത്ത ഒരാള്‍ മസില്‍ ഉണ്ടാക്കിയെടുക്കുന്നതിനെയാണ് പൊതുവേ മാറ്റമെന്ന് പറയുന്നത്. എന്നാല്‍ അത്യാവശ്യം നല്ല ആരോഗ്യമുള്ള ഒരു വ്യക്തി ആരോഗ്യം കളഞ്ഞ് തടിയനാകുന്നതും മാറ്റം തന്നെയാണ്. ഞാന്‍ എത്രയൊക്കെ നന്നായിട്ട് അഭിനയിച്ചാലും സംസാരം മുഴുവന്‍ മസിലിലേക്കും ശരീരത്തിലേക്കും ചുരുങ്ങി പോകുകയാണ്. നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നുള്ളത് എന്റെ ജീവിതശൈലിയാണ്, വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഇവിടെ പലരും എല്ലാ ദിവസവും ജിമ്മില്‍ പോകുന്നുണ്ടെന്ന് പറയുന്നത് അതിശയമായിട്ടാണ് കാണുന്നത്.

    English summary
    Unni Mukundan Talks Abou His Body
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X