ഒടുവില്‍ ഉണ്ണി മുകുന്ദന്റെ വിവാഹമായി? പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് വെളിപ്പെടുത്തലുമായി ഉണ്ണി

അടുത്ത കാലത്തായി മലയാള സിനിമയിലും ബോളിവുഡിലുമടക്കം ഒത്തിരിയധികം താരവിവാഹങ്ങളായിരുന്നു നടന്നത്. ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ഓരോ വിവാഹങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇടക്കാലത്ത് മലയാളത്തിലെ യുവനടന്‍ ഉണ്ണി മുകുന്ദന്റെ വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ ഒരു റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നില്ല.

നിവിന്‍ പോളി നായകനായെത്തുന്ന മിഖായേല്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി ഉണ്ണിയുമുണ്ട്. സിനിമയെ കുറിച്ച് സംസാരിക്കുന്നതിനായി ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരുപാട് കാര്യങ്ങള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. അതിനൊപ്പമാണ് തന്റെ വിവാഹ വാര്‍ത്തയെ കുറിച്ചുള്ള കാര്യവും താരം വ്യക്തമാക്കിയത്.

 യുവതാരം ഉണ്ണി മുകുന്ദന്‍

യുവതാരം ഉണ്ണി മുകുന്ദന്‍

മലയാളത്തിലെ മസില്‍മാനെന്ന് അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ്. കൈനിറയെ സിനിമകളുമായി താരം തിരക്കോട് തിരക്കാണ്. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന മിഖായേല്‍ എന്ന സിനിമയാണ് ഉണ്ണിയുടേതായി ഉടന്‍ റിലീസിനെത്തുന്ന സിനിമ. ജനുവരി പതിനെട്ടിനാണ് മിഖായേലിന്റെ റിലീസ്. ചിത്രത്തില്‍ മാര്‍ക്കോ എന്നൊരു വില്ലന്‍ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. നായകനെ കടത്തിവെട്ടുന്നൊരു വില്ലനായിരിക്കുമെന്നാണ് സൂചന.

 വിവാഹത്തെ കുറിച്ച്

വിവാഹത്തെ കുറിച്ച്

ഒരുപാട് ആരാധികമാരുണ്ട്. സിനിമകളില്‍ സജീവമായിരിക്കുന്ന ഉണ്ണി മുകുന്ദന്റെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. അതിനിടെയാണ് താരം വിവാഹിതനാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. മുപ്പത്തിയൊന്ന് വയസുള്ള ഉണ്ണിയെ കെട്ടിക്കാനാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ തനിക്ക് അക്കാര്യത്തില്‍ ഒട്ടും തിടുക്കമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകള്‍ മാത്രമാണ്. ഞാന്‍ സെറ്റിലാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒട്ടും തിരക്കില്ല.

 വില്ലന്‍ വേഷത്തെ കുറിച്ച്

വില്ലന്‍ വേഷത്തെ കുറിച്ച്

മാര്‍ക്കോ ജൂനിയര്‍ എന്ന വില്ലന്‍ വേഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ണി തുറന്ന് പറഞ്ഞിരുന്നു. എന്റെ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയമില്ലെന്നാണ് ഉണ്ണി പറയുന്നത്. ആഴമുള്ളൊരു കഥാപാത്രമാണെന്നുള്ളതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചിരുന്നത്. അത് അവതരിപ്പിക്കാന്‍ എനിക്ക് കഴിയുമെന്നാണ് കരുതുന്നത്. സിനിമയെ കുറിച്ച് മാത്രമല്ല നിവിന്‍ പോളിയെ കുറിച്ചും ഉണ്ണി സംസാരിച്ചിരുന്നു. നിവിന്‍ പോളി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് സിനിമയിലുള്ളത്.

 മസില്‍ അളിയന്‍

മസില്‍ അളിയന്‍

നിവിനെയും എന്നെയും താരതമ്യപ്പെടുത്താന്‍ എനിക്ക് സാധിക്കും. എന്നെ പോലെ സിനിമയുമായി യാതൊരു പരിചയവുമില്ലാത്ത സിനിമയ്ക്ക് പുറത്ത് നിന്നും വന്ന് വലിയൊരു ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിച്ചത് കഠിനാധ്വാനം കൊണ്ടാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഫിസിക്കല്‍ ഫിറ്റ്‌നസ് എന്നത് അഭിനേതക്കാള്‍ക്ക് വളരെ പ്രധാനമാണ്. എന്നും മസില്‍ അളിയന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളുവെന്നും ഉണ്ണി വെളിപ്പെടുത്തുന്നു. കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് താനും ആ വേഷത്തിന് വേണ്ടി ചെയ്ത പരിശ്രമത്തിന്റെ ഫലമാണ്.

 മാമാങ്കത്തിലും ഉണ്ണിയെത്തും

മാമാങ്കത്തിലും ഉണ്ണിയെത്തും

ബിഗ് ബജറ്റിലൊരുക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദനും ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അക്കാര്യം വ്യക്തമാക്കിയത്. ചോക്ലേറ്റ് എന്ന സിനിമയിലും മാമാങ്കത്തിലും താന്‍ അഭിനയിക്കാന്‍ പോവുന്നതായിട്ടാണ് താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X