മാമാങ്കത്തില്‍ മമ്മൂട്ടി സഹായിച്ചത് ഇങ്ങനെയാണ്! മമ്മൂക്കയെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Recommended Video

മാമാങ്കത്തില്‍ മമ്മൂട്ടി സഹായിച്ചത് ഇങ്ങനെയാണ്

മാമാങ്കം റിലീസിന് വേണ്ടി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്ററെത്തിയത്. ഒറ്റനോട്ടത്തില്‍ ഇത് ഉണ്ണി മുകുന്ദന്‍ തന്നെയാണോ എന്ന സംശയവും ആരാധകര്‍ക്ക് ഉണ്ടായിരുന്നു. പിന്നീടും മാമാങ്കത്തില്‍ നിന്ന് ഉണ്ണി മുകുന്ദന്റെ അടക്കം ചിത്രങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുകയാണ്.

അടുത്തിടെ ബോംബെ മാര്‍ച്ച് 12 മുതല്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച് ഒരു മീം ഒരാള്‍ എനിക്ക് അയച്ചു തന്നു. അത് തന്റെ കരിയറിലെ വ്യത്യസ്ത ഘട്ടങ്ങളെ കുറിച്ചാണ് ഓര്‍മ്മപ്പെടുത്തിയത്. ബോംബെ മാര്‍ച്ചില്‍ ചെറിയൊരു പയ്യനായിരുന്നു. ഫയര്‍മാനില്‍ മമ്മൂക്കയുടെ സഹപ്രവര്‍ത്തകനായി അഭിനയിച്ചു. മാസ്റ്റര്‍പീസില്‍ വില്ലന്‍ വേഷത്തിലെത്തി. ഇപ്പോള്‍ മാമാങ്കം പോലൊരു വമ്പന്‍ ചിത്രത്തിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റി.

mamankam

ഒരു നടനെന്ന നിലയില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് ഉണ്ണി പറയുന്നത്. മാമാങ്കത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഒട്ടനവധി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. മാമാങ്കം പോലൊരു സിനിമ എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നു. നേരത്തെ മലയാളത്തില്‍ ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലെയുള്ള സിനിമകള്‍ ചെയ്ത അനുഭവം മമ്മൂക്കയ്ക്ക് ഉണ്ട്. അതിനാല്‍ തന്നെ ഡയലോഗുകള്‍ എങ്ങനെയാണ് പറയേണ്ടതെന്ന് അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു. മമ്മൂക്കയുടെ ഉപദേശം ഞാന്‍ അതുപോലെ തന്നെ സ്വീകരിച്ചെന്നും താരം പറയുന്നു.

സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ഒത്തിരി ചാവേറുകളുടെ കഥയാണ് മാമാങ്കത്തിലൂടെ പറയുന്നത്. മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങളെല്ലാം ചാവേറുകളായിട്ടാണ് അഭിനയിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. അടുത്തിടെ മാമാങ്കത്തിലെ ഉണ്ണിയുടെ ഫാന്‍ മേഡ് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X