മീരയുടെ കല്യാണത്തിന് എല്ലാം തീരുമാനിച്ചത് ഞാനാണ്! നടി മിയയ്ക്കും എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു; ഉണ്ണി പിഎസ്
നടി കാവ്യ മാധവനെ വിവാഹത്തിന് ഒരുക്കിയതിലൂടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് ശ്രദ്ധേയനാവുന്നത്. കാവ്യയുടെ വിവാഹത്തിനേറ്റവും ശ്രദ്ധേയം മേക്കപ്പും വസ്ത്രവുമായിരുന്നു. പിന്നീട് നിരവധി താരങ്ങളെ വിവാഹദിവസം ഒരുക്കിയത് ഉണ്ണിയായി. ഇന്ന് കേരളത്തിലെ പ്രമുഖനായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് താരം അറിയപ്പെടുന്നത്.
ഏറ്റവുമൊടുവില്‍ നടി മീര നന്ദന്റെ വിവാഹമായിരുന്നു ഉണ്ണി ചെയ്തത്. വിവാഹവസ്ത്രം മുതല്‍ മേക്കപ്പും ആഭരണങ്ങളുമൊക്കെ ഉണ്ണിയുടെ തീരുമാനങ്ങളായിരുന്നു. മീരയെ മേക്കപ്പ് ചെയ്യാന്‍ വളരെ എളുപ്പമാണെന്നാണ് താരം പറയുന്നത്. മാത്രമല്ല നടി മിയ ജോര്‍ജിനെ കുറിച്ചും അവരെ വിവാഹത്തിനൊരുക്കിയതിനെ പറ്റിയുമൊക്ക ഉണ്ണി പറയുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

മിയയെ ഞാന്‍ പരിചയപ്പെടുമ്പോള്‍ മുതല്‍ ഇപ്പോഴും ഒരേ ക്യാരക്ടറാണ്. വളരെ സ്വീറ്റായിട്ടുള്ള ആളാണ് മിയ. പുുള്ളികിക്കാരിയോട് സംസാരിക്കുമ്പോള്‍ ഒരു സെലിബ്രിറ്റിയായിട്ട് തോന്നില്ല. കുറേ വര്‍ഷം പഴക്കമുള്ള സുഹൃത്തിനെ പോലെയാണ് മിയ എപ്പോഴും പെരുമാറാറുള്ളത്.
പിന്നെ എന്നെ വിവാഹത്തിനായി വിളിക്കുമ്പോള്‍ മിയയ്ക്ക് നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നുവെന്നാണ് ഞാനും വിശ്വസിക്കുന്നത്. എന്റെ പാറ്റേണ്‍ ഓഫ് മേക്കപ്പ് എന്താണെന്ന് ആദ്യം മുതലേ മിയയ്ക്ക് അറിയാം. അങ്ങനെയാണ് അവരുടെ വിവാഹത്തിനായി എന്നെ വിളിക്കുന്നത്.
മീര നന്ദനും ഞാനും ഏകദേശം എട്ട് വര്‍ഷത്തിന് മുകളിലുള്ള ബന്ധമാണ്. ഒരു ഡാന്‍സ് ഷോ യ്ക്ക് വേണ്ടിയാണ് ഞാനദ്യം മീരയെ മേക്കപ്പ് ചെയ്യുന്നത്. പിന്നെ നല്ല സൗഹൃദമായി, ഒടുവില്‍ ഒരു കുടുംബം പോലെയായി മാറി. സുഹൃത്തുക്കള്‍ എന്നതിലുപരി കുടുംബമാണ് ഞങ്ങള്‍.

മീരയുടെ വിവാഹത്തിന്റെ ഡ്രസ്സിനെ കുറിച്ചൊന്നും അവള്‍ക്ക് അറിയില്ലായിരുന്നു. എല്ലാം ഞങ്ങളാണ് ചെയ്തത്. പുതിയൊരു ബ്രാന്‍ഡ് ഞാനും സുഹൃത്തായ വിഷ്ണുവും ചേര്‍ന്ന് തുടങ്ങിയിട്ടുണ്ട്. അതിന്റെ തുടക്കം മീരയുടെ വിവാഹമാണ്. ഞാനും വിഷ്ണുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച് വളര്‍ന്നവരാണ്. ഇങ്ങനൊരു ചിന്ത നേരത്തെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. മീരയുടെ വിവാഹനിശ്ചയം ഞങ്ങളാണ് ചെയ്തത്. അത് നല്ല രീതിയില്‍ വര്‍ക്കായി. എങ്കില്‍ പിന്നെ മുന്നോട്ട് പോവാലോ എന്ന് കരുതി.
ഇപ്പോഴത്തെ ഹിന്ദു ബ്രൈഡ് തിരഞ്ഞെടുക്കാത്ത തരം കളര്‍ ആയിരുന്നു മീരയുടെ വസ്ത്രങ്ങള്‍ക്ക്. അതൊരു പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണ്. ബ്ലൗസുകളുടെ ഡിസൈനടക്കം ഞങ്ങള്‍ വരച്ച് മീരയ്ക്ക് അയച്ച് കൊടുത്തു. പിന്നെ സിംപിള്‍ മേക്കപ്പ് ആണ് എനിക്കേറ്റവും ഇഷ്ടം. മീരയ്ക്ക് ചെയ്തതും അത് തന്നെയാണ്. മീരയുടെ ഫേസ് ഞാന്‍ ഒരുപാട് മേക്കപ്പ് ചെയ്തിട്ടുള്ളതാണ്. മീരയുടെ ടേസ്റ്റ് എന്താണെന്നും അവര്‍ക്ക് ചേരുന്നത് എന്താണെന്നും എനിക്കറിയാം. അതുകൊണ്ട് മീരയെ മേക്കപ്പ് ചെയ്യുന്നത് എനിക്ക് വളരെ ഈസിയാണെന്ന് ഉണ്ണി പറയുന്നു.


Click it and Unblock the Notifications











