പാർവതി- ജയറാം വിവാഹം വലിയൊരു അനുഭവമായിരുന്നു, മറ്റൊരിടത്തും കാണാത്ത കാഴ്ചയായിരുന്നു അത്

മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് പാർവതിയും ജയറാമും. പ്രേക്ഷകരും മലയാള സിനിമ ലോകവും ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ഒരു നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് 1992 സെപ്റ്റംബർ 7 ന് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിനെ തുടർന്ന് പാർവതി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു, ജയറാമുമായുള്ള വിവാഹത്തിന് പാർവതിയുടെ വീട്ടിൽ നിന്ന് തുടക്കത്തിലെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിനിമ മേഖലയിലെ പലരുടേയും ശക്തമായ ഇടപെൽ ഈ വിവാഹത്തിന് ഉണ്ടായിരുന്നു.

ഇപ്പോഴിത ജയറാമിന്റേയും പാർവതിയുടേയും വിവാഹ ഓർമ പങ്കുവെച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു പാർവതിയെ നവവധുവായി അണിയിച്ചൊരുക്കിയ അനുഭവം വെളിപ്പെടുത്തിയത്. മഞജുവിനേയും വിവാഹത്തിന് അണിയിച്ചൊരുക്കിയത് അനില തന്നെയായിരുന്നു. പാർവതി , ജയറാം വിവാഹത്തെ കുറിച്ച് അനിലയുടെ വാക്കുകൾ ഇങ്ങനെ...

 തന്റെ ആദ്യത്തെ മേക്കപ്പ്

തന്റെ ആദ്യത്തെ സെലിബ്രിറ്റി വിവാഹ മേക്കപ്പായിരുന്നു ഇത്. പാർവതിയുടേയും ജയറാമിന്റെ വിവാഹം നടക്കുന്നത് ഗുരുവായൂരിൽ വെച്ചായിരുന്നു. റിസപ്ഷൻ നടന്നത് കൊച്ചിയിൽ വെച്ചുമായിരുന്നു. ഇതു പോലൊരു ആൾക്കൂട്ടം താൻ മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ലെന്നും വലിയൊരു അനുഭവമായിരുന്നു അതൊന്നും അനില പറയുന്നു.

ആവേശത്തിന്  അപ്പുറം

പാർവതിയ്ക്ക് ബ്രൈഡൽ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശമായിരുന്നു.ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാർവതി ഒരു കുടുംബാംഗം പോലെയാണ്,അനില പറയുന്നു. പാർവതിയുടേയും ജയറാമിന്റെ വിവാഹത്തിന്റേയും മേക്കപ്പ് ചിത്രങ്ങളു പങ്കുവച്ചു കൊണ്ടായിരുന്നു അനിലയുടെ കുറിപ്പ്. അധികമാരും കാണാത്ത അപൂർവ്വ ചിത്രങ്ങളായിരുന്നു ഇത്.

 മഞ്ജുവും പാർവതിയും മാത്രമല്ല

മഞ്ജുവാര്യരേയും വിവാഹത്തിന് അണിച്ചൊരുക്കിയത് അനില തന്നെയായിരുന്നു. വിവാഹവേഷത്തിൽ മഞ്ജുവിനെ ഒരുക്കിയപ്പോൾ സന്തോഷം തോന്നിയിരുന്നുവെന്നും അതേ സമയം കഴിവുറ്റ ഒരു പ്രതിഭ അതോടെ അഭിനയം നിർത്തുന്നു എന്ന കാര്യം ഓർത്ത് സങ്കടവും തോന്നിയെന്നും അനില പറഞ്ഞിരുന്നു. കൂടാതെ മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ചും പങ്കുവെച്ചിരുന്നു. മഞ്ജുവും പാർവതിയും മാത്രമല്ല 9 90 കളിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരെ അണിയിച്ചൊരുക്കിയത് അനിലയായിരുന്നു. നടി രാധിക,, ചിപ്പി, പ്രവീണ,രശ്മി സോമൻ. ദീപ, ജോമോൾ , കുഞ്ചാക്കോ ബോബന്റെ ഭര്യ പ്രിയ എന്നിവരേയും വിവാഹത്തിന് മനോഹരിയാക്കിയത് അനില തന്നെയായിരുന്നു. ഇതിന്റെ ചിത്രങ്ങളും മറ്റും ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

ജയറാം  പാർവതി പ്രണയം


അതീവ രഹസ്യമായ കൊണ്ടു പോയിരുന്ന പ്രണയമായിരുന്നു ഇവരുടേത്. സിനിമ ലൊക്കേഷനിൽ നിന്നാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. ഏറെ രഹസ്യമായി സൂക്ഷിച്ച പ്രണയം സത്യൻ അന്തിക്കാടും നടൻ ശ്രീനിവാസനുമാണ് ആദ്യം കണ്ടെത്തുന്നത്. സത്യൻ അന്തിക്കാടിന്റെ നിർദ്ദേശത്തെ തുടർന്ന് ശ്രീനിവാസനായിരുന്നു താരങ്ങളുടെ പ്രണയം കണ്ടു പിടിച്ചത്. തലയണമന്ത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു പാർവതി-ജയറാം പ്രണയം പുറത്തായത്.

 രസകരമായ പ്രണയകഥ

ഏറെ രസകരമായ വഴിയിലൂടെയായിരുന്നു ശ്രീനിവാസൻ രണ്ടു പേരേയും കൈയോടെ പിടി കൂടിയത്. ലൊക്കേഷനിൽ എല്ലാവരും ജയറമിനോട് സംസാരിക്കും. പക്ഷെ പാർവതി മാത്രം സംസാരിക്കില്ല. ആളുകളുടെ മുന്നിൽ വെച്ച് ഒരു വാക്ക് പോലും പറയില്ലായിരുന്നു. ഇത് ശ്രീനിവാസൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു . തുടർന്ന് ഇരുവരും പ്രണയത്തിലാണെന്ന് ശ്രീനിവാസൻ കണ്ടെത്തുകയായിരുന്നു. ഏഷ്യനെറ്റ് പുരസ്കാര വേദിയിൽവെച്ച് ജയറാം തന്നെയാണ് ഈ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

ചിത്രങ്ങൾ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X