»   »  മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

Written By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ അതോ സ്വാഭാവിക മരണമോ എന്ന അന്വോഷണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. കീടനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചത് എന്ന് പറഞ്ഞു കേള്‍ക്കുന്നു. അത് മണി എടുത്ത് കഴിച്ചതോ ആരെങ്കിലും കൊടുത്തതോ അറിയാതെ സംഭവിച്ചതോ എന്നാണ് അന്വേഷിക്കുന്നത്.

മണിയുടെ മരണം അന്വോഷിച്ച് സത്യം പുറത്ത് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നിഗൂഢതകള്‍ നിറയ്ക്കുന്ന മലയാളത്തിലെ ആദ്യത്തെ മരണമല്ല ഇത്. ഇന്നും ഉത്തരം കണ്ടെത്താത്ത ചില ആത്മഹത്യയും മരണവും മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ചിലത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ചിലത് പല കഥകള്‍ കൊണ്ടും മൂടിവയ്ക്കപ്പെട്ടു. നോക്കാം

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

എണ്‍പതുകളില്‍ കേരള യുവത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ മാദക സുന്ദരി സില്‍ക് സ്മിത. 1996 സെപ്റ്റംബര്‍ 23 ന് തന്റെ 36 ആം വയസ്സില്‍ ചെന്നൈയിലെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്. ജീവിതത്തിലുണ്ടായ പ്രണയവും പരാജയവും സാമ്പത്തിക നഷ്ടവുമൊക്കെയാവാം സില്‍ക്കിനെ മരണത്തില്‍ എത്തിച്ചതെന്ന് പറഞ്ഞു കേള്‍ക്കുന്നു. യഥാര്‍ത്ഥ കാരണം ആര്‍ക്കുമറിയില്ല. സില്‍ക്കിന്റെ ജീവിതം ആസ്പദമാക്കി വിവിധ ഭാഷകളില്‍ സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

ഉര്‍വശി-കല്‍പന-കലാരഞ്ജിനി എന്നിവരുടെ ഏക സഹോദരനായ നന്ദുവിന്റെ ആത്മഹത്യയും ഏറെ സംശയങ്ങള്‍ നിറയ്ക്കുന്നതാണ്. തുളസിദാസ് ഒരുക്കിയ എ പടത്തില്‍ സില്‍ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ച നന്ദു ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ലയനം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ കുടുംബത്തിലും പുറത്തും ഏറെ കോലാഹലങ്ങളുണ്ടായി. 27 ആം വയസ്സിലാണ് നന്ദുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് മരണ കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു.

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

2010 ല്‍ കോതമംഗലത്തെ ഹോട്ടല്‍ റൂമില്‍ ശ്രീനാഥിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വളരെ സെന്റിമെന്റലായ വ്യക്തിയാണ് ശ്രീനാഥ് എന്ന് അടുപ്പക്കാര്‍ പറയുന്നു. നടി ശാന്തി കൃഷ്ണയുമായുള്ള ദാമ്പത്യ ജീവിതം 11 വര്‍ഷം കൊണ്ട് അവസാനിച്ചു. അതില്‍ ശ്രീനാഥ് ഏറെ തളര്‍ന്നിരുന്നു. മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥ് സംതൃപ്തിയോടെ ഒരു ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതില്‍ വേദനയുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് കോതമംഗലത്ത് എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത്. കാരണം ഇന്നും നിഗൂഢം

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നാണ് വിജയശ്രീയെ വിളിച്ചിരുന്നത്. ആത്മഹത്യയാണെന്നും കൊലപാകമാണെന്നും പറഞ്ഞു കേള്‍ക്കുന്നു. പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗം ചിത്രീകരിക്കുമ്പോള്‍ ഉടുതുണി ഒഴിക്കില്‍ പെട്ടിരുന്നു. നടിയുടെ സമ്മതം കൂടാതെ നിര്‍മാതാവ് ഇത് ചിത്രത്തില്‍ ഉള്‍പ്പെടുത്തി. പിന്നീട് ഇതിന്റെ പേരില്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കഥ. ഈ ജീവിതം ആസ്പദമാക്കിയാണ് മലയാളത്തില്‍ നായിക എന്ന ചിത്രമിറങ്ങിയത്. സിനിമയില്‍ നിര്‍മാതാവ് ലിപ്‌സിറ്റിക്കില്‍ സയനൈഡ് തേച്ച് കൊല്ലുന്നതായാണ് കാണിക്കുന്നത്.

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

17 ആം വയസ്സിലാണ് ശോഭ ജീവിതം അവസാനിപ്പിച്ചത്. ബാലു മഹേന്ദ്രയുമായുള്ള പ്രണയവും വിവാഹവും പരാജയവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. മലയാളത്തില്‍ ആദ്യത്തെ ഉര്‍വശി പട്ടം നേടിയ നടിയാണ് ശോഭ. നാലാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ശോഷ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. സിനിമയില്‍ നായികയായി ശോഭയ്ക്ക് അവസരം നല്‍കിയത് ബാലു മഹേന്ദ്രയായിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം പ്രണയമായി വളര്‍ന്നു. ബാലു വിവാഹിതനായിരുന്നു. എന്നിട്ടും രഹസ്യമായി ശോഭയെ വിവാഹം കഴിച്ചു. രണ്ടാം ഭാര്യ എന്ന ലേബലില്‍ തുടരവെയാണ് ശോഭയുടെ മരണം.

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

80 കളില്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന ഗ്ലാമര്‍ സുന്ദരിയാണ് റാണി പദ്മിനി. 1986 ല്‍ വീട്ടിലെ ജോലിക്കാരാല്‍ കൊല ചെയ്യപ്പെടുകയായിരുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായതോടെ റാണി പദ്മിനി പെട്ടന്ന് ധനികയായി. രാഷ്ട്രീയക്കാരായും സാങ്കേതിക പ്രവര്‍ത്തകരുമായൊക്കെ നല്ല അടുപ്പമുണ്ടായിരുന്നു. സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടി റാണി പദ്മിനി 15 ലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇത് തട്ടിയെടുക്കാന്‍ വേണ്ടി വീട്ടിലെ ജോലിക്കാര്‍ നടിയെയും അമ്മയെയും കൊന്നു എന്നാണ് കഥ

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

21 വയസ്സിലാണ് പ്രിയങ്ക ആത്മഹത്യ ചെയ്യുന്നത്. 2011 നവംബര്‍ 26 ന് കോഴിക്കോടിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫയാസ് എന്ന സ്വര്‍ണക്കടത്തുകാരന്റെ ചതിയില്‍ പെട്ടതായിരുന്നു പ്രിയങ്ക എന്നാണ് കേസ്

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

മലയാളികള്‍ മയൂരി എന്നും തമിഴ്‌നാട്ടുകാര്‍ ശാലിനി എന്നും വിളിച്ച നടി. ആകാശഗംഗയിലെ യക്ഷി. 22 ആം വയസ്സിലാണ് മയൂരി ആത്മഹത്യ ചെയ്തത്. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്തു എന്നാണ് പറയപ്പെടുന്നത്. അതുമൊരു അറിയാക്കഥ

മണിയുടെ മാത്രമല്ല, ചുരുളഴിയാത്ത മരണങ്ങള്‍ വേറയുമുണ്ട് മലയാളത്തില്‍, നോക്കൂ

35 ആം വയസ്സിലാണ് സന്തോഷ് ജോഗി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. കുടുംബ പരമായ പ്രശ്‌നമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. നടക്കാവുള്ള സുഹൃത്തിന്റെ വീട്ടില്‍ വന്നതായിരുന്നു സന്തോഷ്. സുഹൃത്ത് നാട്ടിലേക്ക് പോയി തിരിച്ചുവന്ന് കതക് മുട്ടിയപ്പോള്‍ തുറന്നില്ല. സംശയം തോന്നിയ അദ്ദേഹം പൊലീസില്‍ വിവരമറിയിച്ചു. റൂമിലെ ഫാനില്‍ തുങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തുകയായിരുന്നു.

English summary
Unusual death in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam