For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സറോ​ഗസിയില്ല..., ഉപാസന തന്നെ രാംചരണിന്റെ കുഞ്ഞിനെ പ്രസവിക്കും, വയറുമായി നിൽക്കുന്ന താരപത്നിയുടെ ചിത്രം വൈറൽ!

  |

  തെലുങ്ക് സൂപ്പർ താരം രാംചരൺ തേജയും ഭാര്യയും സംരംഭകയുമായ ഉപാസന കാമി‌നേനിയും തങ്ങളുടെ ആദ്യത്തെ കൺമണിയുടെ വരവിനായി കാത്തിരിക്കുകയാണ്. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത അടുത്തിടെ പുറത്തുവിട്ടത് രാംചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്.

  ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. വിവാഹിതരായി പത്ത് വർഷത്തിന് ശേഷമാണ് രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറക്കാൻ പോകുന്നത്. ഇതിന്റെ ആഘോഷത്തിലാണ് ആരാധകർ.

  Also Read: 'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

  പത്ത് വർഷം ആകുമ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായിരുന്നു താരവും ഭാര്യയും നിരന്തരം കേട്ടുകൊണ്ടിരുന്ന ചോദ്യം. കുഞ്ഞ് വരാൻ പോകുന്നുവെന്ന് താരങ്ങൾ പ്രഖ്യപിച്ചതോടെ ആ ചോദ്യങ്ങൾക്കും അവസാനമായി. അതേസമയം ഇരുവരും മനപൂർവം കുഞ്ഞുങ്ങളെ വേണ്ടെന്ന് തീരുമാനിച്ചിരുന്നതിനാലാണ് ഉപാസന ​ഗർഭിണിയാകാൻ താമസിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  ഉപാസനയും രാം ചരണും കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ വാടക ​ഗർഭധാരണം വഴിയാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

  വൈദ്യശാസ്ത്രരംഗത്ത് ഏറെ പരിചയ സമ്പത്തുള്ള ഉപാസന അതിനാൽ വാടക ഗർഭധാരണത്തിലൂടെയാണ് രാംചരണിന്റെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നതെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. നടി നയൻ‌താര സറോ​ഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം സറോ​ഗസിയുടെ നിയമത്തിലെ നൂലാമാലകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

  പിന്നീട് തമിഴ്നാട് ​ഗവൺമെന്റ് നടത്തിയ അന്വേഷണത്തിൽ നയൻതാര സറോ​ഗസിയുടെ എല്ലാ നിയമങ്ങളും പാലിച്ചതായി കണ്ടെത്തിയിരുന്നു. നയൻതാരയ്ക്ക് സറോ​ഗസി വഴി ഇരട്ട ആൺകുഞ്ഞുങ്ങളാണ് പിറന്നത്.

  ഇക്കഴിഞ്ഞ ജൂണിലായിരുന്നു ആഘോഷമായി സംവിധായകൻ വിഘ്നേഷ് ശിവൻ നയൻതാരയെ വിവാഹം ചെയ്തത്. രാംചരൺ-ഉപാസന ദമ്പതികളെ ചുറ്റിപ്പറ്റിയും സറോ​ഗസി ചർച്ചകൾ നടക്കുമ്പോൾ അതിനെല്ലാമുള്ള തിരിച്ചടിയെന്നോണം ​ഒരു ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

  കുഞ്ഞ് ബേബി ബംപുമായി ഭർത്താവ് രാം ചരണിനൊപ്പം നിൽ‌ക്കുന്ന ഉപാസനയുടെ ഏറ്റവും പുതിയ ഫോട്ടോയാണത്. ചുവപ്പും വെള്ളയും കലർന്ന ബെനിയൻ വസ്ത്രത്തിലാണ് ഉപാസന ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ ചിത്രത്തിൽ ഉപാസന ​ഗർഭിണിയാണെന്നത് വ്യക്തമായി മനസിലാകും.

  Also Read: ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍

  വയറ് മനസിലാകുന്ന തരത്തിലുള്ള വസ്ത്രമാണത്. രാം ചരണും ഉപാസനയും ഉപാസനയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിനായി തായ്‌ലൻഡിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുമുള്ളതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഉപാസനയുടെ പുതിയ ചിത്രങ്ങൾ.

  കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്.

  ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2011 ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം. 2012 ജൂൺ 14ന് വിവാഹിതരായി. വിവാഹിതരായതിന് പിന്നാലെ ഇരുവരും ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു.

  രാംചരൺ സിനിമയിലും ഉപാസന ബിസിനസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഇത്രകാലം. തങ്ങൾ തയ്യാറായിയെന്ന് തോന്നുമ്പോൾ മാത്രമെ കുഞ്ഞിനെ കുറിച്ച് ആലോചിക്കൂവെന്ന് ഉപാസന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  നേരത്തെ നിരവധി തവണ ഉപാസന ഗർഭിണിയാണെന്ന വർത്തകളും പ്രചരിച്ചു. അപ്പോഴെല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തന്റെ നിലപാട് ഉപസാന വ്യക്തമാക്കുകയും ചെയ്തിരുന്നു.

  അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന. കുഞ്ഞുങ്ങൾ വേണ്ടെന്നുള്ള തീരുമാനത്തിൽ എത്തിയ ശേഷം സദ്​ഗുരുവിനെ ഇരുവരും സന്ദർശിച്ചതും വാർത്തയായിരുന്നു.

  കുട്ടികളെ വേണ്ടെന്നുള്ള തങ്ങളുടെ തീരുമാനത്തെ പലരും കുറ്റപ്പെടുത്തുന്നുണ്ടെന്ന സങ്കടം സദ്​ഗുരുവിനെ സന്ദർശിക്കാൻ പോയപ്പോൾ ഉപസാന അദ്ദേഹ​ത്തോട് പങ്കുവെച്ചിരുന്നു. അന്ന് സദ്​ഗുരു പക്ഷെ ഉപസാനയുടെ തീരുമാനത്തെ പ്രശംസിക്കുകയാണ് ചെയ്തത്.

  Read more about: ram charan
  English summary
  Upasana Kamineni Surrogacy Rumours Came To An End After The Superstar Wife Flaunt Baby Bump-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X