'വിവാഹത്തേക്കാൾ ആഘോഷിക്കേണ്ടത് പ്രസവം, ആഡംബര സൗകര്യങ്ങളുള്ള അന്തരീക്ഷത്തില്‍ പ്രസവിക്കാനായിരുന്നു ആഗ്രഹം'

പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനുശേഷം ഒരു വർഷം മുമ്പാണ് തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനും ഭാര്യ ഉപാസന കോനിഡേലയ്ക്കും മകൾ പിറന്നത്. കഴിഞ്ഞ വർഷം ജൂണ്‍ 20നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ഉപാസന കുഞ്ഞിന് ജന്മം നല്‍കിയത്. ക്ലിൻ കാര എന്നാണ് മകൾക്ക് താരകുടുംബം പേരിട്ടിരിക്കുന്നത്. ക്ലിൻ കാരയ്ക്ക് ഒരു വയസ് പിന്നിട്ടുവെങ്കിലും കുഞ്ഞിന്റെ മുഖം ഇപ്പോഴും മാധ്യമങ്ങളിൽ നിന്നും മറച്ച് പിടിച്ചിരിക്കുകയാണ് താര കുടുംബം.

2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം. ഉപാസന അടുത്തിടെ മകളായ ക്ലിൻ കാര കോനിഡേലയെ ആഡംബര പ്രസവസ്യൂട്ടില്‍ പ്രസവിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു. വിവാഹത്തേക്കാൾ കൂടുതൽ ആളുകൾ പ്രസവം ആഘോഷിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഉപാസന വ്യക്തമാക്കി.

Upasana Konidela Ram Charan

ആഡംബര ഹോട്ടലിന്‍റേതിന് സമാനമായ സൗകര്യങ്ങളുള്ള അന്തരീക്ഷത്തില്‍ പ്രസവിക്കാനായിരുന്നു തനിക്ക് ആഗ്രഹമെന്നും ഉപാസന പറഞ്ഞു. തനിക്ക് മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും അത്തരം അനുഭവം ഉണ്ടായിരിക്കണമെന്നാണ് താന്‍ ആ​ഗ്രഹിക്കുന്നതെന്നും താരപുത്രി കൂട്ടിച്ചേര്‍ത്തു. ഒരു കുഞ്ഞ് ജനിക്കുന്നത് എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ച് സംസാരിച്ച ഉപാസന പറഞ്ഞു... പ്രസവം ഒരു വിവാഹത്തേക്കാൾ പ്രാധാന്യം അർഹിക്കുന്നതാണ് അല്ലെങ്കിൽ പ്രധാനപ്പെട്ടതാണ്.

ആളുകൾ ഇത് ഒരു പതിവായി നടക്കുന്ന ഒരു പ്രക്രിയയാണ് കാണുന്നത്. എന്നാൽ സ്ത്രീകൾ ഗർഭിണിയാകുന്ന സമയത്തിന് മുമ്പും ശേഷവും എന്തൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് നിങ്ങൾക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഗർഭധാരണവും പ്രസവവുമെല്ലാം ഒരു വിവാഹത്തേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതാണ്.

പുതുതായി പിറക്കുന്ന കുഞ്ഞിനെയാണ് സെലിബ്രേറ്റ് ചെയ്യേണ്ടത്. ഹൈദരാബാദിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയിലായിരുന്നു ഉപാസനയുടെ പ്രസവം. ഉപാസനയുടെ ആഗ്രഹത്തിന്റെ ഫലമെന്നോളം ആശുപത്രിയിലെ ഒരുനില മുഴുവന്‍ ആഡംബര പ്രസവ സ്യൂട്ടുകളാണിപ്പോൾ. മുംബൈ ആസ്ഥാനമായുള്ള പവിത്ര രാജാറാമാണ് ആശുപത്രിയിലെ ആഡംബര സ്യൂട്ടുകള്‍ രൂപകല്‍പന ചെയ്തത്. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് പോലെയാണ് ആഡംബര സ്യൂട്ടുകള്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗിയുടെ മുറി ഏറ്റവും സ്വകാര്യമാണ്.

സമീപത്ത് ഒരു നഴ്സ് സ്റ്റേഷനുണ്ട്. പങ്കാളിക്കും പരിചാരകയ്ക്കുമായി മുറിയും സ്യൂട്ടിലുണ്ട്. അമ്മയെ പരിശോധിക്കാന്‍ ഒരു കാഴ്ച ജാലകമുണ്ട്. സന്ദര്‍ശകര്‍ക്കായി പൊതുഇടങ്ങളുണ്ട്. വീടുകള്‍ക്ക് സമാനമായി ഡൈനിങ് റൂമും സ്വീകരണമുറിയും സ്പായുടെ ശൈലിയിലുള്ള കുളിമുറിയും ഒരു പൗഡര്‍ റൂമും സ്യൂട്ടിലുണ്ട്.

Upasana Konidela Ram Charan

ക്ലിൻ കാരയുടെ വരവോടെ അതിയായ സന്തോഷത്തിലാണ് കോനിഡേല കുടുംബം. കുടുംബത്തിലേക്ക് വന്ന ലക്ഷ്മി എന്നാണ് കൊച്ചുമകളെ ഒരിക്കൽ ചിരഞ്ജീവി വിശേഷിപ്പിച്ചത്. നിരവധി അഭിമുഖങ്ങളിൽ രാം ചരൺ അച്ഛനായതിൻ്റെ സന്തോഷവും ആവേശവും പ്രകടിപ്പിച്ചിട്ടുണ്ട്. മകൾ ക്ലിൻ കാരയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് താൻ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്നും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കുഞ്ഞുണ്ടാകാൻ വൈകുന്നതെന്ന ആളുകളുടെ ചോദ്യവും വിമർശനവും നിരവധി തവണ രാംചരണും ഭാര്യയും നേരിട്ടിട്ടുണ്ട്.

ഒരുപാട് ആളുകൾ നിരന്തരം ചോദ്യങ്ങൾ ചോദിച്ച് സമ്മർദ്ദമുണ്ടാക്കി കൊണ്ടിരുന്നു. നിങ്ങൾ എന്തിനാണ് ഇനിയും കാത്തിരിക്കുന്നത് എന്നായിരുന്നു ചോദ്യം. എന്നാൽ എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നാണ് എന്റെ ഉത്തരം. ഈ പതിനൊന്ന് വർഷം കൊണ്ട് ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് ഉപാസന എനിക്ക് കാണിച്ചു തന്നു എന്നാണ് രാം ചരൺ മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.

ഒമ്പത് മാസത്തെ പ്രതീക്ഷക്കും പിരിമുറുക്കത്തിനു ശേഷം കുഞ്ഞ് ജനിച്ചപ്പോള്‍ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം വന്നുവെന്നും രാം ചരണ്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X