For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാവിയിലെ നായിക.... അമ്മയെപ്പോലെ തന്നെ സുന്ദരി....'; മീനാക്ഷി ദിലീപിന്റെ പുതിയ ഫോട്ടോയെ കുറിച്ച് ആരാധകർ!

  |

  ദിലീപ്-മഞ്ജു വാര്യർ മകൾ മീനാക്ഷി ദിലീപിന് മാതാപിതാക്കൾക്ക് ഉള്ളതുപോലെ തന്നെ ആരാധകരുണ്ട്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി ദിലീപ് ഇപ്പോഴെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്. ഇൻസ്റ്റ​ഗ്രാമിൽ മാത്രമാണ് മീനാക്ഷി സജീവമായിട്ടുത്.

  അവിടേയും അളന്ന് മുറിച്ച് വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ് നിന്നത്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ മെഡിസിന് പഠിക്കുകയാണ്.

  Also Read: 'വെറുതെ ഒച്ച വെക്കല്ലേ!' അജിത്ത് ആരാധകരോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ വൈറൽ

  അമ്മ മഞ്ജുവിനെപ്പോലെ നൃത്തത്തിൽ കമ്പമുണ്ട് മീനാക്ഷിക്കും. ഇടയ്ക്കിടെ സ്വന്തമായി കൊറിയോ​ഗ്രഫി ചെയ്ത് ആ നൃത്തം വീഡിയോയായി പകർത്തി മീനാക്ഷി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ചെറുപ്പത്തിൽ മീനാക്ഷിയും നൃത്തം പരിശീലിച്ചിരുന്നു.

  ഇടയ്ക്കിടെ ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. വളരെ വിരളമായി മാത്രം സോഷ്യൽമീഡിയയിൽ‌ ചിത്രങ്ങൾ പങ്കുവെക്കാറുള്ള മീനാക്ഷി തന്റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ‌.

  Also Read: പരദൂഷണം പറയാനും ചിഴേസ് അടിക്കാനും ഒരു കൂട്ട് നല്ലതല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് ആര്യ

  മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് നിറ ചിരിയുമായി നിൽക്കുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. അമ്മയെപ്പോലെ അതീവ സുന്ദരിയായിരിക്കുന്നു മീനാക്ഷിയെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കമന്റ് ചെയ്തത്. മീനാക്ഷിയുടെ സിനിമാ പ്രവേശനം ദിലീപ് ഫാൻസും സിനിമാപ്രേമികളും കാത്തിരിക്കുന്ന ഒന്നാണ്.

  മുമ്പ് ടിക്ക് ടോക്കിലും മറ്റും അച്ഛൻ ദിലീപിന്റെ സിനിമയിലെ കോമഡി രം​ഗങ്ങൾ കൂട്ടുകാർക്കൊപ്പം ചെയ്ത് സോഷ്യൽമീഡിയയിൽ മീനാക്ഷി പങ്കുവെച്ചിരുന്നു. ചിലപ്പോഴെല്ലാം ബൊട്ടീക്കുകൾക്ക് വേണ്ടി മോഡലായും മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.

  മീനാക്ഷിക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത്.

  Also Read: മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്

  ഒട്ടേറെ ഫാൻസ്‌ പേജുകളും മീനാക്ഷിയുടെ പേരിലായിയുണ്ട്. മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ‌ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത് ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യം അനുസരിച്ച് ഇരിക്കുമെന്നുമാണ്.

  മാളവിക ജയറാം അടക്കമുള്ള താരപുത്രിമാർ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുമ്പോൾ മീനാക്ഷിയുടെ വരവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മീനാക്ഷിയുടെ ഉറ്റ ചങ്ങാതിമാരിൽ ഒരാളാണ് നടി നമിത പ്രമോദ്. നമിതയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ മീനാക്ഷി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  താൻ എങ്ങനെയാണ് മീനാക്ഷിയുമായി ഇത്രത്തോളം സൗഹൃദത്തിലായതെന്ന് അടുത്തിടെ നമിത വെളിപ്പെടുത്തിയത് വൈറലായിരുന്നു. ആദ്യം കണ്ടപ്പോൾ മീനാക്ഷിയെ ഭയങ്കര ജാഡക്കാരിയായിട്ടാണ് തനിക്ക് തോന്നിയതെന്നും നമിത പറഞ്ഞിരുന്നു.

  'എന്റെ സഹോദരിയെപ്പോലെയും ആത്മാര്‍ഥ സുഹൃത്തിനെപോലെയുമുള്ള ഒരാളാണ് മീനാക്ഷി ദിലീപ്. അഞ്ച് വര്‍ഷം മുമ്പ് ഒരു യുഎസ് ട്രിപ്പിന് പോവുമ്പോഴാണ് മീനാക്ഷിയുമായി സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും. ഞങ്ങളങ്ങനെ സംസാരിക്കാറില്ലായിരുന്നു.'

  'കണ്ടപ്പോള്‍ തന്നെ എന്തൊരു ജാഡയാണെന്ന് കരുതി. അവള്‍ പൊതുവേ മിണ്ടുന്നത് വളരെ കുറവാണ്. ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം അവള്‍ ലൊക്കേഷനില്‍ വന്നിരുന്നു. അന്ന് ഞാന്‍ പതിനൊന്നിലോ മറ്റോ പഠിക്കുകയാണ്.'

  'സെറ്റില്‍ വന്ന മീനാക്ഷി ഇടയ്ക്ക് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഞാനും ഇവളെ നോക്കും. ഒരു തവണ അവളെന്നെ ചിരിച്ച് കാണിച്ചപ്പോള്‍ ഞാനും ചിരിച്ചു. എന്തൊരു അഹങ്കാരിയാണെന്ന് മനസില്‍ പറഞ്ഞാണ് ഞാനന്ന് ചിരിച്ചത്.'

  'പിന്നീട് യുഎസ് ട്രിപ്പിന് പോകുമ്പോൾ ഫ്ലൈറ്റിൽ വെച്ച് കൂട്ടായി', നമിത പറഞ്ഞു. ദിലീപിനും കാവ്യയ്ക്കും സഹോദരി മഹാലക്ഷ്മിക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ദിലീപിന്റെ സിനിമ വോയ്സ് ഓഫ് സത്യനാഥനാണ് ഇനി റിലീസിനെത്താനുള്ളത്.

  Read more about: meenakshi dileep
  English summary
  Upcoming Actress Meenakshi Dileep Shared Her Latest Photo, Picture Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X