»   » ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

അന്യഭാഷയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇറങ്ങിയാല്‍ അത് വലിയ കാര്യമാണ്. അതെന്താ മലയാളത്തിന് അത് പറ്റില്ലേ? താരതമ്യേനെ മലയാളം കൊക്കിലൊതുങ്ങുന്നതേ കൊത്താറുള്ളൂ. അത്ര വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളൊന്നും മലയാളത്തിലധികം ഇറങ്ങിയിട്ടില്ല.

പക്ഷെ ഇനി വരും. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് അണിയറയില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. മോഹന്‍ലാല്‍ അടുപ്പിച്ച് മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നു എന്നത് തന്നെ വലിയ കാര്യം. നോക്കാം, സിനിമകളേതെല്ലാമാണെന്ന്.

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

പോക്കിരി രാജ എന്ന മികച്ച ബോക്‌സോഫീസ് വിജയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച വൈശാഖിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ലാല്‍ തീര്‍ത്തുമൊരു മാസ് ലുക്കില്‍ വരുന്ന ചിത്രം എന്തുകൊണ്ടും ബ്രഹ്മാണ്ഡമാണെന്നാണ് കേള്‍ക്കുന്നത്. ഗജനി, രാവണ്‍, ശിവാജി, അന്യന്‍, എന്തിരന്‍, ഐ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനം സംവിധാനം ചെയ്ത പീറ്റര്‍ ഹെയിന്‍ സ്റ്റണ്ട് കൊറിയോഗ്രാഫറായെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിലെ ഉദയകൃഷ്ണയാണ്. തമിഴ് താരം പ്രഭു കാലാപാനി എന്ന എക്കാലത്തെയും വിജയ ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യകേത. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ ഷാജിയാണ്

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് മലയാളത്തിലൊരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം. പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ചിത്രം 28 കോടി രൂപ ചെലവഴിച്ചാണത്രെ നിര്‍മിയ്ക്കുന്നത്. എന്ന് പറയുമ്പോള്‍ മലയാളത്തില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രം. അസര്‍ബൈജാനിലെ റൗഫ് ജി മെഹ്ദിയേവും ഫുള്‍ ഹൗസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്, ചൈനീസ് ഭാഷകളില്‍ റിലീസ് ചെയ്യും. മലയാളത്തിലും അസറിയിലും ചിത്രീകരിച്ച ശേഷം മറ്റു മൂന്നു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ താരങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥാണ് നായിക

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

ബാഹുബലി എന്ന ബ്രഹ്മമാണ്ഡ ചിത്രത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രമാണ് ഗരുഡ. തെന്നിന്ത്യയിലെ അഞ്ചോളം സൂപ്പര്‍സ്റ്റാര്‍സ് അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ആയിരം കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം 15 കോടിയാണെന്നാണ് കേള്‍ക്കുന്നത്. മഹാഭാരതത്തെ അടിസ്ഥാനമാക്കി ഹിന്ദിയിലും, തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രമാണ് ഗരുഡ. ബാഹുബലി, ബജ്രംഗി ബൈജാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് 393. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററൊക്കെ ഇതിനോടകം ആരാധകരെ വശത്താക്കി കഴിഞ്ഞു. സെവന്‍ത് ഡേ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതിലൂടെ ശ്രദ്ധേയരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടേത് തന്നെയാണ് തിരക്കഥയും. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതി. വിഷുവിന് റിലീസ് ചെയ്യും.

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ശ്യാമാന്തകമാണ് പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം. പൃഥ്വി കൃഷ്ണന്റെ വേഷത്തിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്യുക. 30 കോടി ബജറ്റില്‍ ഒരുക്കാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഗോകുലം ഗോപാലനാണ്. മലയാളത്തില്‍ ഇപ്പോള്‍ കൃഷ്ണന്റെ വേഷം ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യന്‍ പൃഥ്വിയാണെന്നാണ് ഹരിഹരന്‍ പറയുന്നത്.

ബാഹുബലിയും പുലിയുമല്ല; മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരുന്നു

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമാര സംഭവം എന്ന ചിത്രമാണ് ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിലൂടെ രതീഷ് അമ്പാട്ട് ആദ്യമായി സംവിധായകനാകുകയാണ്. 2016 ല്‍ ഷൂട്ടിങ് ആരംഭിയ്ക്കാനിരിക്കുന്ന ചിത്രം പ്രാരംഭഘട്ടത്തിലാണ്.

English summary
Big Budget motion pictures are getting prepared in Malayalam.The movies of Mohanlal, Mammootty, Prithviraj and Dileep are in its making and discussions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam