ഹൃത്വിക്കും രണ്‍വീറും അക്ഷയും കൊണ്ടും പോവും 2019! ഇക്കൊല്ലം ബോളിവുഡില്‍ ഇറങ്ങുന്ന പ്രധാന റിലീസുകള്‍

By Midhun Raj

സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് 2019നെയും നോക്കികാണുന്നത്. ഇന്ത്യയിലെ വിവിധ ഇന്‍ഡസ്ട്രികളിലായി വമ്പന്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന വര്‍ഷമെന്ന നിലയിലാണ് ഈ പ്രതീക്ഷകള്‍, ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച സിനിമകളെല്ലാം ഇക്കൊല്ലമാണ് റിലീസിനെത്തുന്നത്. ഇതില്‍ സൂപ്പര്‍ താര സിനിമകള്‍ക്കൊപ്പം മറ്റു ചിത്രങ്ങളും ഉള്‍പ്പെടുന്നു.

തെന്നിന്ത്യയില്‍ പുറത്തിറങ്ങുന്ന സിനിമകളെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളം അടക്കമുളള ഭാഷകളില്‍ നിന്നായി വമ്പന്‍ റിലീസുകള്‍ ഈ വര്‍ഷമെത്തുന്നുണ്ട്. ഇത്തരത്തില്‍ ബോളിവുഡിലും നിരവധി സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്നു. ചരിത്ര സിനിമകള്‍ അടക്കമുളളവ ഈ വര്‍ഷം ബോളിവുഡില്‍ പുറത്തിറങ്ങുന്നുണ്ട്. 2019ല്‍ ബോളിവുഡില്‍നിന്നുളള പ്രധാന റിലീസ് ചിത്രങ്ങളെക്കുറിച്ചറിയാം.

സൂപ്പര്‍ 30

സൂപ്പര്‍ 30

ഹൃത്വിക്ക് റോഷന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിത കഥ പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഹൃത്വിക്ക് റോഷനും,ദേശീയ അവാര്‍ഡ് ജേതാവായ പങ്കജ് ത്രിപാഠിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജനുവരി 25ന് സിനിമ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മണികര്‍ണിക ദ ക്യന്‍ ഓഫ് ജാന്‍സി

മണികര്‍ണിക ദ ക്യന്‍ ഓഫ് ജാന്‍സി

ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായ കങ്കണ റാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മണികര്‍ഡിക ദ ക്യൂന്‍ ഓഫ് ജാന്‍സി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ജനുവരി 25 സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗല്ലി ബോയ്

ഗല്ലി ബോയ്

രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഗല്ലി ബോയ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. സിമ്പ എന്ന ചിത്രത്തിനു ശേഷം രണ്‍വീറിന്റെതായി തിയ്യേറ്ററുകളിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

മെന്റല്‍ ഹേ ക്യാ

മെന്റല്‍ ഹേ ക്യാ

രാജ് കുമാര്‍ റാവുവും കങ്കണ റാവത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മെന്റല്‍ ഹേ ക്യാ. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രകാശ് കോവലെമുഡി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 29നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളെല്ലാം തരംഗമായി മാറിയിരുന്നു.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2

ടൈഗര്‍ ഷ്‌റോഫ്,അനന്യ പാണ്ഡെ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സ്റ്റുഡന്റെ ഓഫ് ദി ഇയര്‍ 2. 2012ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണിത്. സിനിമ മെയ് 10നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആദ്യ ഭാഗത്തില്‍ വരുണ്‍ ധവാന്‍,സിദ്ധാര്‍ത്ഥ് റോയ് കപൂര്‍,ആലിയ ഭട്ട് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

ഭാരത്

ഭാരത്

സല്‍മാന്‍ ഖാന്റെ 2019ലെ റിലീസ് ചിത്രമാണ് ഭാരത്. ആക്ഷന്‍ ത്രില്ലറായ ചിത്രം അതുല്‍ അഗ്നിഹോത്രിയാണ് സംവിധാനം ചെയ്യുന്നത്. കത്രീന കൈഫ് ഇത്തവണയും സല്‍മാന്റെ നായികയായിട്ട് എത്തുന്നു. ജുണ്‍ ആറിനായിരിക്കും സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു.

സ്ത്രീ 2

സ്ത്രീ 2

രാജ് കുമാര്‍ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സ്ത്രീ 2. 2018ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണിത്. കോമഡി ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമാണിത്.അമര്‍ കൗശിക്ക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂണ്‍ നാലിന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ക്രാക്ക്

ക്രാക്ക്

അക്ഷയ്കുമാര്‍ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് ക്രാക്ക്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്കു ശേഷമുളള അക്ഷയ്കുമാറിന്റെ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം കൂടിയായിരിക്കും ക്രാക്ക്. ജൂണ്‍ 15ന് സിനിമ റിലീസിനെത്തുമെന്ന് അറിയുന്നു.

ബ്രഹ്മാസ്ത്ര

ബ്രഹ്മാസ്ത്ര

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു.ആഗസ്റ്റ് 15ന് സിനിമ റിലീസിനെത്തുമെന്നാണ് അറിയുന്നത്. ബോളിവുഡില്‍ സിനിമാ പ്രേമികള്‍ എറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍ബീറും ആലിയ ഭട്ടും.

തനാജി ദ അണ്‍സംഗ് വാരിയര്‍

തനാജി ദ അണ്‍സംഗ് വാരിയര്‍

അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന ചരിത്ര സിനിമയാണ് തനാജി ദ അണ്‍സംഗ് വാരിയര്‍. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു യുദ്ധ സിനിമ കൂടിയാണ്. ഓം റാവത്ത് സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫ്സ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സെപ്റ്റംബര്‍ 1നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X