ക്രിസ്മസിന് ബോക്‌സോഫീസില്‍ സൂപ്പര്‍താര പോരാട്ടം! റിലീസിങ്ങിനൊരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍

By Midhun Raj

ഓണം, പൂജ റിലീസുകള്‍ക്ക് പിന്നാലെ മലയാളത്തില്‍ ക്രിസ്മസ് ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങുകയാണ്. ഇത്തവണയും സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. പക്ക എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിഷുവിന് പിന്നാലെ മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനും നേര്‍ക്കുനേര്‍ വരുന്നു.

മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍, മമ്മൂട്ടിയുടെ ഷൈലോക്ക് തുടങ്ങിയ സിനിമകളാണ് ക്രിസ്മസിന് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മറ്റ് മുന്‍നിര താരങ്ങളുടെ സിനിമകളും ഡിസംബറില്‍ എത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ....

ഷൈലോക്ക്

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. മെഗാസ്റ്റാര്‍ നായകനാവുന്ന ചിത്രത്തില്‍ തമിഴ് താരം രാജ് കിരണ്‍, മീന തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്മസ് സമയത്താണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷെെലോക്കിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

ബിഗ് ബ്രദര്‍

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ധിഖും ഒന്നിച്ച ചിത്രമാണ് ബിഗ് ബ്രദര്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ലാലേട്ടന്റെ പുതിയ സിനിമ എത്തുന്നത്. ആക്ഷന്‍ കോമഡി സിനിമയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ക്രിസ്മസ് റിലീസുകളില്‍ ആദ്യം എത്തുക ബിഗ് ബ്രദറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ വില്ലനാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്,മിര്‍ണ മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ് ജോസ് , സിദ്ധിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മൈ സാന്റ

സുഗീതിന്റെ സംവിധാനത്തില്‍ ദിലീപ് ആദ്യമായി നായകനാവുന്ന ചിത്രമാണ് മൈ സാന്റ. നവാഗതനായ ജെമിന്‍ സിറിയക്ക് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് മൈ സാന്റ, വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒകെ, സാന്ദ്ര മറിയ ജോസ്,സരിത സുഗീത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപിന്റെ മൈ സാന്റയും ക്രിസ്മസിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഡ്രൈവിംഗ് ലൈസന്‍സ്

ലൂസിഫര്‍, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്റെതായി വരുന്ന സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി സച്ചിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ്,ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. പൃഥ്വിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ട്രാന്‍സ്

ഒരിടവേളയ്ക്ക് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. നസ്രിയ നസീം നായികയാവുന്ന ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് സിനിമയായിട്ടാണ് റിലീസിങ്ങിനൊരുങ്ങുന്നത്. സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, വിനായകന്‍, അര്‍ജുന്‍ അശോകന്‍, ബൈജു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X