പെരുന്നാള്‍ റിലീസുകളായി തൊട്ടപ്പനും തമാശയും തിയ്യേറ്ററുകളിലേക്ക്! നാളെ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍!

By Prashant V R

വിഷു റിലീസുകള്‍ക്ക് പിന്നാലെ പെരുന്നാളിനും പുതിയ സിനിമകള്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ഇത്തവണത്തെ ഈദിന് നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. മലയാള സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡില്‍ നിന്നും സിനിമകള്‍ എത്തുന്നു. സൂര്യയുടെ എന്‍ജികെ പെരുന്നാളിനോടനുബന്ധിച്ചായിരുന്നു അടുത്തിടെ റിലീസ് ചെയ്തിരുന്നത്.

മലയാളത്തില്‍ അവധിക്കാല റിലീസുകള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ എത്തുന്നത്. മധുരരാജയുടെയും ലൂസിഫറിന്റെയും വലിയ വിജയങ്ങള്‍ക്കു പിന്നാലെയാണ് ഈ ചിത്രങ്ങളെല്ലാം എത്തുന്നത്. മമ്മൂട്ടി ചിത്രം ഉണ്ട ഈദ് റിലീസായി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ജൂണ്‍ അഞ്ചിന് പെരുന്നാള്‍ ദിനത്തില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമകളെ ക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്നു വായിക്കൂ...

തൊട്ടപ്പന്‍

തൊട്ടപ്പന്‍

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന തൊട്ടപ്പന്‍ ജൂണ്‍ അഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പുതുമുഖ നടി പ്രിയംവദയാണ് സിനിമയിലെ നായിക. മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍,പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരും തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തമാശ

തമാശ

വിനയ് ഫോര്‍ട്ട് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയാണ് തമാശ. പ്രേമത്തിന് ശേഷം നടന്‍ അധ്യാപകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉളളത്. നവാഗതനായ അഷ്‌റഫ് ഹംസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സഹനടിയായി ശ്രദ്ധേയയായ ദിവ്യപ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മാണം.

ചില്‍ഡ്രന്‍സ് പാര്‍ക്ക്

ചില്‍ഡ്രന്‍സ് പാര്‍ക്ക്

ടു കണ്‍ട്രീസിന് ശേഷം ഷാഫിയും റാഫിയും വീണ്ടുമൊന്നിച്ച സിനിമയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഒരു പഴയ ബോംബ് കഥ എന്ന സിനിമയ്ക്കു ശേഷമാണ് ഷാഫി പുതിയ ചിത്രവുമായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധുവന്‍, ഷറഫൂദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ഹരീഷ് കണാരന്‍, ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാരത്

ഭാരത്

സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമായ ഭാരതും ഈദിനാണ് റിലീസ് ചെയ്യുന്നത്. കത്രീന കൈഫ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നിരിക്കുന്നു. അലി അബ്ബാസ് സഫറാണ് ഭാരത് സംവിധാനം ചെയ്തിരിക്കുന്നത്. റേസ് 3യുടെ പരാജയത്തിന് ശേഷമാണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ എത്തുന്നത്.

മാസ്‌ക്ക്

മാസ്‌ക്ക്

ചെമ്പന്‍ വിനോദ് ജോസ്,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മാസ്‌ക്ക്.മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം എത്തുന്നത്. പരസ്യ രംഗത്തുള്ള ഏറെക്കാലത്തെ അനുഭവ സമ്പത്തുമായി നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രമാണിത്. കോമഡി എന്റെര്‍റ്റൈനെര്‍ ആണ് മാസ്‌ക്ക്. അല്‍മാസ് മോട്ടീവാലയും, പ്രിയങ്ക നായരും നായിക വേഷത്തിലെത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X