മാമാങ്കവും അണ്ടര്‍വേള്‍ഡും മൂത്തോനുമെല്ലാം ഉടനെത്തും! പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകള്‍ ഇവയാണ്!
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2019. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള സിനിമകളും ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ തരം ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. വിഷു, ഓണം, പൂജ സമയങ്ങളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു.
പൂജാ റിലീസുകള്‍ക്ക് പിന്നാലെ ക്രിസ്മസ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനായെല്ലാം വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ക്രിസ്മസിന് മുന്‍പായി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. നവംബര്‍ മാസമാണ് കൂടുതല്‍ റിലീസുകള്‍ ഉളളത്. അടുത്ത മാസം റിലീസ് ചെയ്യുന്ന പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ

ആരാധകരും സിനിമാ പ്രേമികളും ഒരേപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിനിമ നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം 50 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മാണം.

ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ് നവംബര്‍ ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കോക്ക്‌ടെയില്‍, ഈ അടുത്ത കാലത്ത്,. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ അരവിന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, മുകേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംയുക്ത മേനോനാണ് ആസിഫ് അലി ചിത്രത്തിലെ നായിക.

വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ 2ഉം നവംബര്‍ ഒന്നിന് എത്തുന്നു. ആദ്യഭാഗം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തുന്നത്. ഹൊറര്‍ ത്രില്ലറായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. രമ്യാ കൃഷ്ണന്‍, വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്,സെന്തില്‍ കൃഷ്ണ, സലിംകുമാര്‍,ഹരീഷ് കണാരന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ നായികയാവുന്ന ചിത്രമാണ് ഹെലന്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ ചിത്രമായ ഹെലന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് അന്ന ബെന്‍ എത്തുന്നത്. ലാല്‍,നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്.

ദിലീപിന്റെ ജാക്ക് ഡാനിയേലും നവംബര്‍ റിലീസ് ചിത്രങ്ങളിലൊന്നാണ്. അര്‍ജുനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എസ്എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്നു. അഞ്ജു കുര്യനാണ് സിനിമയിലെ നായിക.സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25ഉം നവംബറില്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നു. രതീഷ് പൊതുവാളാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ബിജു മേനോനൊനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത നാല്‍പത്തിയൊന്ന് നവംബര്‍ ഏട്ടിനാണ് എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മൂത്തോനും റിലീസിങ്ങിനൊരുങ്ങുകയാണ്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ എത്തുന്നത്.

കൂടാതെ ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ധമാക്കയും നവംബറില്‍ എത്തുന്നു. നവംബര്‍ 28നാണ് ധമാക്കയുടെ റിലീസ്. അഡാറ് ലവിന് ശേഷം സംവിധായകന്‍ അണിയിച്ചൊരുക്കുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രത്തില്‍ മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications