മമ്മൂട്ടിയ്‌ക്കൊപ്പം ദിലീപും! പിന്നാലെ ജയറാമെത്തും, ഇത്തവണത്തെ ഓണത്തിന് താര മാമാങ്കമായിരിക്കും!

Recommended Video

ഓണത്തിന് ഇട്ടിമാണിയും ഗാനഗന്ധര്‍വ്വനും നേര്‍ക്കുനേര്‍

ഇക്കൊല്ലത്തെ വിഷുവിന് മുന്നോടിയായിട്ടും ഈദിന് മുന്നോടിയായും തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ഓരോ സിനിമകളും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ബോക്‌സോഫീസില്‍ മികച്ച വരുമാനമുണ്ടാക്കിയിട്ടാണ് പ്രദര്‍ശനം അവസാനിപ്പിച്ചതും. അവധി ദിനം മുന്‍നിര്‍ത്തി റിലീസിനൊരുങ്ങുന്ന സിനിമകള്‍ക്കും അല്ലാത്തവയ്ക്കുമായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി ടൊവിനോ തോമസിന്റെ രണ്ട് സിനിമകളാണ് റിലീസ് ചെയ്യുന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ റിലീസിനെത്തുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകളും വന്ന് കൊണ്ടിരിക്കുകയാണ്. ദിലീപും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു ദിവസം തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള സിനിമകളെ കുറിച്ചും സൂചനകള്‍ വന്നിരിക്കുകയാണ്.

 ദിലീപിന്റെ ശുഭരാത്രി

ദിലീപിന്റെ ശുഭരാത്രി

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണിത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ജൂലൈ അഞ്ചിനാണ് ശുഭരാത്രി റിലീസിനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് പോലീസ് ഓഫീസറായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിദ്ദിഖാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ ഒത്തിരി അഭിനേതക്കാളും ചിത്രത്തിലുണ്ട്.

പതിനെട്ടാം പടി

പതിനെട്ടാം പടി

ഇതിനകം നാല് ഹിറ്റ് സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച മമ്മൂട്ടിയുടെ അഞ്ചാമത്ത സിനിമയാണ് പതിനെട്ടാം പടി. മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന് പറഞ്ഞിരുന്ന ചിത്രമാണിത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. ശുഭരാത്രിയ്‌ക്കൊപ്പം ജൂലൈ അഞ്ചിനാണ് പതിനെട്ടാം പടിയുടെ റിലീസ്. തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടിയ്ക്കാപ്പം പൃഥ്വിരാജ്, തമിഴ് നടന്‍ ആര്യ, ഉണ്ണി മുകുന്ദന്‍, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, അഹാന കൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഘട്ടനങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന ചിത്രം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

മര്‍ക്കോണി മത്തായി

മര്‍ക്കോണി മത്തായി

മമ്മൂട്ടിയ്ക്കും ദിലീപിനും പിന്നാലെ ജയറാമും എത്തുകയാണ്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മര്‍ക്കോണി മത്തായി ജൂലൈ പതിനൊന്നിന് റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പ്രശസ്ത പരസ്യചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മീയ രാജന്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. കൂടാതെ നരേന്‍, അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയ് മാത്യു, ടിനി ടോം, ഇടവേള ബാബു, പ്രേം പ്രകാശ്, അലന്‍സിയാര്‍, മുകുന്ദന്‍, ശശി കലിംഗ, കലാഭവന്‍ പ്രജോദ്, രമേശ് തിലക്, അനീഷ് ഗോപാല്‍, മാമുക്കോയ, കലാഭവന്‍ പ്രജോദ്, സുര്‍ജിത്ത്, കോട്ടയം പ്രദീപ്, സജാദ് ബ്രൈറ്റ്, അനാര്‍ക്കലി, ആല്‍ഫി പഞ്ഞിക്കാരന്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, സേതുലക്ഷ്മി, റീന ബഷീര്‍, ദിവ ജോസ്, ലക്ഷ്മി, ശോഭ സിംഗ്, അല്‍സ ബിത്ത്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന്‍ ആണ് നിര്‍മാണം.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

ജൂലൈയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുള്ളതായി ഈ സിനിമകള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. എന്നാല്‍ ആഗസ്റ്റിലും സെപ്റ്റംബറിലുമായി നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ആഗസ്റ്റില്‍ അണ്ടര്‍ വേള്‍ഡ്, പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി, മാര്‍ഗം കളി, വലിയ പെരുന്നാള്‍, എന്നീ സിനിമകള്‍ എത്തും. എന്നാല്‍ പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്ന ചിത്രങ്ങളെല്ലാം ഇത്തവണത്തെ ഓണം ലക്ഷ്യമാക്കി സെപ്റ്റംബറിലാണ് എത്തുന്നത്.

 ഓണം റിലീസ്

ഓണം റിലീസ്

ഇതിനകം ഓണത്തിനെത്തുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന പല ചിത്രങ്ങളുടെയും ഏകദേശം റിലീസ് തീരുമാനിച്ചു. സെബ്റ്റംബര്‍ അഞ്ചിന് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന എത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ സെപ്റ്റംബര്‍ ആറിന് നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമയും, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ യും എത്തും. മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ഓണം കഴിഞ്ഞതിന് ശേഷം സെപ്റ്റംബര്‍ 27 നായിരിക്കും റിലീസ് എന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇത്തവണത്തെ ഓണം താരരാജാക്കന്മാരും യൂത്തന്മാരും തമ്മിലുള്ള മാമാങ്കമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X