»   » വീരപുരുഷന്‍മാരാവാനുള്ള മത്സരത്തിലാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളുമുണ്ട്!

വീരപുരുഷന്‍മാരാവാനുള്ള മത്സരത്തിലാണ് താരങ്ങള്‍. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളുമുണ്ട്!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിപ്പോള്‍ ചരിത്ര സിനിമകളുടെ പിന്നാലെയാണ്. ബിഗ് ബജറ്റിലാണ് പല ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല യുവതാരങ്ങളും ഇതിഹാസ കഥാപാത്രത്തിനായി കൈ കൊടുത്തിട്ടുണ്ട്. കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനമടക്കം നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിസ്മയിപ്പിക്കുന്ന ലൊക്കേഷനുകളും അതിശയിപ്പിക്കുന്ന ഗ്രാഫിക്‌സുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

കത്രീന കൈഫിനെ ചുംബിക്കാന്‍ വിസമ്മതിച്ച് സല്‍മാന്‍ ഖാന്‍.. സംവിധായകന്‍ പറഞ്ഞിട്ടും കേട്ടില്ല!

ദിലീപ് മാത്രമല്ല പൃഥ്വിയും സഹോദര തുല്യന്‍, അമ്മ ഇടഞ്ഞപ്പോള്‍ പൃഥ്വിയെ രക്ഷിച്ചത് മമ്മൂട്ടി?

അന്യഭാഷയിലെ പ്രതിഭാസങ്ങളെ പിന്തുടര്‍ന്ന് മലയാള സിനിമയിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിത്തുടങ്ങിയിരിക്കുകയാണ്. പുലിമുരുകന്‍ നല്‍കിയ പ്രചോദനമെന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരാണ് ചരിത്ര സിനിമകളുമായി പ്രേക്ഷകരെ കൊരിത്തരിപ്പിക്കാനെത്തുന്നത്.

പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍

ഒപ്പത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് കേരളപ്പിറവി ദിനത്തിലാണ് പ്രിയദര്‍ശന്‍ പ്രഖ്യാപനം നടത്തിയത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാറും പ്രഖ്യാപിച്ചു.

എട്ടു മാസത്തിനുള്ളില്‍ തീരുമാനമാവും

മൂന്ന് വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശന്റെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എട്ട് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചില്ലെങ്കില്‍ തന്റെ ചിത്രവുമായി മുന്നോട്ട് പോകുമെന്നാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുള്ളത്.

കര്‍ണ്ണനായി മമ്മൂട്ടി

സംവിധായകനും നടനുമായ പി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ് എന്നായിരുന്നു പ്രഖ്യാപനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.

പൃഥ്വിരാജിന്റെ കര്‍ണ്ണന്‍

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമലാണ് കര്‍ണ്ണന്‍ പ്രഖ്യാപിച്ചത്. ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നുവെങ്കിലും വിശദീകരണവുമായി സംവിധായകന്‍ നേരിട്ടെത്തിയിരുന്നു. ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍വാങ്ങിയിരുന്നു.

ഭീമനായി മോഹന്‍ലാല്‍

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തില്‍ ഭീമനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്. എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് ബി ആര്‍ ഷെട്ടിയാണ്. 1000 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ചലച്ചിത്ര മാമാങ്കവുമായി മമ്മൂട്ടി

വള്ളുവനാട്ടിലെ ചാവേരുകളുടെ കഥ പറയുന്ന മാമാങ്കത്തില്‍ മമ്മൂട്ടിയാണ് നായകനായെത്തുന്നത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മെഗാസ്റ്റാര്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

ചെങ്ങഴി നമ്പ്യാരായി ടൊവിനോ തോമസ്

വീറും വാശിയുമുള്ള 101 ചാവേര്‍പ്പോരാളികളുടെ കഥ പറയുന്ന ചെങ്ങഴി നമ്പ്യാരില്‍ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. നിധില്‍ സുബ്രഹ്മണ്യനാമ് ചിത്രത്തിന്റെ സംവിധായകന്‍.

നിവിന്‍ പോളിയുടെ കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും അമലാ പോളുമാണ് നായികാനായകന്‍മാരായി എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്

വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതിഹാസ പുരുഷനായ വേലുത്തമ്പി ദളവയായി യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് എത്തുന്നുണ്ട്. വിദേശ താരങ്ങളടക്കം നിരവധി പേര്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

English summary
Upcoming Malayalam Movies based on Historical events.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam