»   » മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!

മമ്മൂട്ടി തുടക്കമിടും, 18 നായകരും 50 സിനിമയും, 2018 ആവേശത്തിന്റെ കാഴ്ചപ്പൂരമാവും!

Posted By:
Subscribe to Filmibeat Malayalam

2017 പോയവര്‍ഷമായി അവശേഷിക്കാന്‍ ഇനി നാളുകള്‍ കൂടിയേ ബാക്കിയുള്ളൂ. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും നിവിന്‍ പോളിയുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ ചിത്രവുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മെഗാസ്റ്റാറിന്റേതും സൂപ്പര്‍ സ്റ്റാറിന്റേതുമടക്കം നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.

എനിക്ക് ദൈവം തന്ന വരമാണ് നീ, വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

മോഹന്‍ലാല്‍ കാരണമാണ് മകളുടെ കല്യാണം നടന്നത്, നടിയുടെ തുറന്നുപറച്ചില്‍, വീഡിയോ കാണൂ!

ഷാംദത്ത് ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും ജിത്തു ജോസഫ് ചിത്രമായ ആദിയും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയും 2018 ല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചത്. എന്നാല്‍ അതേ ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും റിലീസാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങേറിയ സെക്കന്‍ഡ് ഷോ റിലീസ് ചെയ്തപ്പോള്‍ കാസനോവയുമായി മോഹന്‍ലാലും എത്തിയിരുന്നു. യാദൃശ്ചികമാണെങ്കിലും ഇത്തവണ പ്രണവിനൊപ്പം മമ്മൂട്ടി ഏറ്റുമുട്ടുകയാണ്. ബോക്‌സോഫീസില്‍ ആര് റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു.

മുന്‍നിര താരങ്ങളുടേതടക്കം നിരവധി ചിത്രങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ 18 മുന്‍നിര താരങ്ങളുടേതുള്‍പ്പടെ 50 സിനിമകളാണ് 2018 ല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളും ചരിത്ര സിനിമകളുമെല്ലാം ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്.

മമ്മൂട്ടി തുടക്കമിടുന്നു

ക്യാമറമാനായ ഷാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സാണ് പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെതായി എത്തുന്ന ആദ്യ ചിത്രം. പ്ലേ ഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഒരുക്കിയ സിനിമയുടെ റിലീസും ഒരേ ദിവസമാണ്.

പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പ്, ജോയ് മാത്യുവിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന അങ്കിള്‍, നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായതാണ്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് പിന്നാലെ ഈ ചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തും.

വരാനിരിക്കുന്ന പ്രൊജക്ടുകള്‍

ചരിത്ര സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളുമടക്കം നിരവധി പ്രൊജക്ടുകളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തികള്‍, സജീവ് പിള്ളയുടെ മാമാങ്കം, സേതുവിന്റെ കുട്ടനാടന്‍ ബ്ലോഗ്, സന്തോഷ് ശിവന്റെ കുഞ്ഞാലിിമരക്കാര്‍, അമല്‍ നീരദിന്റെ ബിലാല്‍, തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്.

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, വിഎ ശ്രീകുമാര്‍ മേനോന്റെ രണ്ടാമത്തെ ചിത്രമായ രണ്ടാമൂഴം, തുടങ്ങിയ ചിത്രങ്ങളാണ് അണിയറില്‍ ഒരുങ്ങുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. വ്യത്യസ്തങ്ങളായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

ബിഗ് ബജറ്റ് ചിത്രത്തിലും

എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കുന്ന മഹാഭാരതത്തില്‍ ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

ദിലീപിന്റെതായി ഒരുങ്ങുന്ന സിനിമകള്‍

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്‍രെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ച് വരികയാണ്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് ഇതിന് ശേഷം അഭിനയിക്കുന്നത്. ലാല്‍ജോസ്, നാദിര്‍ഷ എന്നിവരുടെ ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

തിയേറ്ററുകളിലേക്കെത്തുന്ന സിനിമ

സിനിമാതാരം ദിലീപായി എത്തുന്ന സവാരി എന്ന സിനിമയാണ് പുതുവര്‍ഷത്തില്‍ ആദ്യം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് സിനിമ. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

തിരിച്ചുവരവിന് തയ്യാറായി സുരേഷ് ഗോപി

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം ലക്ഷ്യമിടുന്നത്. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.

ജയറാമിന്റെ സിനിമകള്‍

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, രമേഷ് പിഷാരടി ചിത്രമായ പഞ്ചവര്‍ണ്ണത്തത്ത ഈ രണ്ട് ചിത്രങ്ങളുമായാണ് ജയറാം എത്തുന്നത്.

പൃഥ്വിരാജിന്റെ സിനിമകള്‍

രണം , റെട്രോയിറ്റ് ക്രോസിംഗ്, മൈ സ്‌റ്റോറി, ആടുജീവിതം, അഞ്ജലി മേനോന്‍ ചിത്രം തുടങ്ങിയ സിനിമകളാണ് പൃഥ്വിരാജിന്റെ ലിസ്റ്റിലുള്ളത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ വിമാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

അന്യഭാഷാ പ്രവേശത്തിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

തെലുങ്ക് ചിത്രമായ മഹാനദി, ബോളിവുഡ് ചിത്രമായ കര്‍വാന്‍, തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാവാനുള്ള തയ്യാറെടുപ്പുകളും ഈ താരപുത്രന്‍ നടത്തുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

കാര്‍ബണിലൂടെ തുടക്കം

വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലേക്കാണ് ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തിട്ടുള്ളത്. നയന്‍താരയ്ക്കും ശിവകാര്‍ത്തികേയനുമൊപ്പം വേലൈക്കാരനിലൂടെ ഫഹദ് തമിഴില്‍ തുടക്കം കുറിച്ചിരുന്നു. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

കൈനിറയെ ചിത്രങ്ങളുമായി നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ട താരമാണ് നിവിന്‍ പോളി. വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം . റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യ റീലിസ്

ശ്യമാപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡാണ് 2018 ല്‍ റിലീസ് ചെയ്യുന്ന ആദ്യ നിവിന്‍ പോളി ചിത്രം. ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോന്‍, രാജീവ് രവി, വൈശാഖ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്.

മറ്റ് ചിത്രങ്ങള്‍

ബിജു മേനോന്‍ ചിത്രമായ റോസാപ്പൂ, ജയസൂര്യ ചിത്രമായ ക്യാപറ്റന്‍, ടൊവിനോ തോമസിന്റെ മറഡോണ, തീവണ്ടി, കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ, ആസിഫ് അലിയുടെ മന്ദാരം, തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ നവവസന്തമൊരുക്കിയാണ് താരങ്ങള്‍ എത്തുന്നത്.

English summary
Up coming malayalam movies of 2018.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X