ഇരുപത്തിയൊന്നാം നൂറ്റാണ്ടും സകലകലാശാലയും നാളെയെത്തും! റിലീസിങ്ങിനൊരുങ്ങുന്ന മലയാള സിനിമകള്‍ കാണൂ

By Midhun Raj

മുന്‍വര്‍ഷത്തെ പോലെ വലിയ പ്രതീക്ഷകളോടെയാണ് 2019ലെ സിനിമകള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ഈ വര്‍ഷത്തെ ആദ്യ ഹിറ്റായി മാറിയിരുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

ആസിഫ് അലി ചിത്രത്തിനു പിന്നാലെയെത്തിയ നിവിന്‍ പോളിയുടെ മിഖായേലും തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. രണ്ടു സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റായതോടെ നല്ല തുടക്കമാണ് മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ ആഴ്ചയും നിരവധി മലയാള സിനിമകളാണ് റിലിസിങ്ങിനൊരുങ്ങുന്നത്. ജനുവരി 25ന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ....

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമൊരു മാസ് എന്റര്‍ടെയ്‌നറാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പുതുമുഖം സയ ഡേവിഡ് നായികയായി എത്തുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍,കലാഭവന്‍ ഷാജോണ്‍,ഗോകുല്‍ സുരേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജനുവരി 25ന് സിനിമ റിലീസ് ചെയ്യും

സകലകലാശാല

സകലകലാശാല

നിരഞ്ജന്‍ മണിയന്‍പിളള രാജുവിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് സകലകലാശാല. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് സകലകലാശാലയെന്ന് അറിയുന്നു.

നല്ല വിശേഷം

നല്ല വിശേഷം

പ്രവാസി ഫിലിംസിന്റെ ബാനറില്‍ അജിതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല വിശേഷം. ഇന്ദ്രന്‍സ്,ബിജു സോപാനം,ശ്രീജി ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. വിനോദ് വിശ്വന്‍ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നും മാറി സഞ്ചരിക്കുന്ന തരത്തിലാണ് നല്ല വിശേഷത്തിന്റെ കഥ പുരോഗമിക്കുന്നത്.

പന്ത്

പരസ്യ സംവിധായകനായ ആദി ഒരുക്കുന്ന ചിത്രമാണ് പന്ത്. ഫുട്‌ബോള്‍ പ്രമേയമാക്കി വരുന്ന ചിത്രം ഏട്ടു വയസുകാരിയായ മുസ്ലി പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.2016ല്‍ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ അബനി ആദിയാണ് സിനിമയില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍

യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്‍ സംവിധായകനാവുന്ന ചിത്രമാണ് ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍. സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം പി എസ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നു. ബിജിപാലാണ് സംഗീതം.

വള്ളിക്കെട്ട്

അഷ്‌കര്‍ സൗദാന്‍,സാന്ദ്ര തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വളളിക്കെട്ട്. ജിബിന്‍ സംവിധാനം ചെയ്ത സിനിമ നാലുംകൂടി എന്ന ഗ്രാമത്തിലെ രാജന്‍ ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ സസ്‌പെന്‍സിന്റെ പശ്ചാത്തലത്തില്‍ പറയുകയാണ്. സംവിധായകന്‍ ജിബിനും ഷിനു രാഘവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X