മലയാളത്തില്‍ ഇനി ത്രില്ലര്‍ സിനിമകളുടെ കാലം! അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍
കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ക്രൈം ത്രില്ലറായി ഒരുക്കിയ സിനിമയ്ക്ക് കേരളമൊട്ടാകെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറഞ്ഞ സദസുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ ചാക്കോച്ചന്റെയും മിഥുന്റെയും കരിയര്‍ ബെസ്റ്റായിട്ടാണ് എല്ലാവരും വിലയിരുത്തുന്നത്.

അഞ്ചാം പാതിരയ്ക്ക് പിന്നാലെയും മലയാളത്തില്‍ നിരവധി ത്രില്ലര്‍ ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദി പ്രീസ്റ്റ്, സേതുരാമയ്യര്‍ 5 തുടങ്ങിയവയാണ് മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന ത്രില്ലര്‍ സിനിമകള്‍. ജോഫിന്‍ ടി ചാക്കോയാണ് ദി പ്രീസ്റ്റിന്റെ സംവിധാനം. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം തരംഗമായി മാറിയിരുന്നു. ടൊവിനോ തോമസിന്റെ ഫോറന്‍സിക്കും ത്രില്ലര്‍ ചിത്രമായിട്ടാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മംമ്താ മോഹന്‍ദാസാണ് നായിക.
ഫഹദ് ഫാസില്‍ നായകനാവുന്ന തങ്കം, മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം, രാജീവ് രവിയുടെ ആസിഫ് അലി ചിത്രം തുടങ്ങിയവയും ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമകളാണ്. പതിവ് റൊമാന്റിക്ക് കോമഡി ചിത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കുകയാണ് മലയാള സിനിമ. വ്യത്യസ്ത തരം സിനിമകളായിരിക്കും ഇക്കൊല്ലം മോളിവുഡില്‍ പുറത്തിറങ്ങുക.


Click it and Unblock the Notifications