വീണ്ടും താരപോരാട്ടം, മമ്മൂട്ടിയും പൃഥ്വിരാജും മോഹന്‍ലാലും നേര്‍ക്ക്‌നേര്‍! എല്ലാം വമ്പന്‍ റിലീസാണ്

ആഘോഷ ദിവസങ്ങള്‍ കണക്ക് കൂട്ടി നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ഓണത്തിനെത്തിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം സ്വന്തമാക്കി ബോക്‌സോഫീസില്‍ കളക്ഷന്‍ വാരിക്കൂട്ടിയിരുന്നു. വിഷുവിനും ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ ഇതുവരെ കണ്ടതൊന്നുമല്ല ഇനിയാണ് പൂരം കാണാനിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്മാരുടെയും യൂത്തന്മാരുടെയുമെല്ലാം സിനിമകള്‍ വരാനിരിക്കുന്നതേയുള്ളു.

ഈ മാസം ഇനി വരാനുള്ളത് മമ്മൂട്ടി നായകനാവുന്ന സിനിമയാണ്. പിന്നാലെ ബിജു മേനോന്റെയും സിനിമ എത്തും. എന്നാല്‍ പൂജ ഹോളിഡേ, ക്രിസ്തുമസ് എന്നീ അവധി ദിവസങ്ങള്‍ ലക്ഷ്യമാക്കി അണിയറയില്‍ നിരവധി ചിത്രങ്ങളുണ്ട്. അവയില്‍ ചിലതിന്റെ റിലീസ് തീയ്യതി പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ മാമാങ്കത്തിന്റെയും റിലീസ് ദിവസം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. ഫോറം കേരളയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

വരാനിരിക്കുന്ന സിനിമകള്‍

ഓണത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാഴ്ച വൈകി സെപ്റ്റംബര്‍ 27 നാണ് മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എത്തുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുക്കുന്ന സിനിമയില്‍ ഗാനമേളകളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്. മനോജ് കെ ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി അടക്കം നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനഗന്ധര്‍വ്വനൊപ്പം സെപ്റ്റംബര്‍ 27 ന് വിനീത് ശ്രീനിവാസന്റെ മനോഹരം എന്ന സിനിമ കൂടി റിലീസിനെത്തും. അന്‍വര്‍ സാദിഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

 വരാനിരിക്കുന്ന സിനിമകള്‍

ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ആദ്യ രാത്രിയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ഒക്ടോബര്‍ നാലിനായിരിക്കും ഈ സിനിമയുടെ റിലീസ്. താരത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സെന്‍ഡ്രല്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീജീത്ത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കുന്നു.

 വരാനിരിക്കുന്ന സിനിമകള്‍

താരപുത്രന്‍ ഷെയിന്‍ നീഗം നായകനായി അഭിനയിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. ഒക്ടോബര്‍ 18 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമുണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രം നവാഗതനായ ഡിമല്‍ ഡെന്നീസാണ് സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു എന്നിവരാണ് മറ്റ് താരങ്ങള്‍. അന്‍വര്‍ റഷീദാണ് സിനിമ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 25 ന് മണിയറയിലെ അശോകന്‍ എന്നൊരു സിനിമ കൂടി വരികയാണ്.

വരാനിരിക്കുന്ന സിനിമകള്‍

ഒക്ടോബറില്‍ കാര്യമായ റിലീസുകള്‍ ഒന്നുമില്ലെങ്കിലും നവംബറിലാണ് വമ്പന്‍ ചിത്രങ്ങള്‍ വരുന്നത്. അതില്‍ പ്രധാനം നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന മൂത്തോന്‍ ആണ്. നവംബര്‍ എട്ടിനാണ് മൂത്തോന്റെ റിലീസ്. നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമ ഇപ്പോള്‍ പല പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. റോഷന്‍ മാത്യൂ ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ആസിഫ് അലിയും ഫര്‍ഹാന്‍ ഫാസിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അണ്ടര്‍ വേള്‍ഡ് എന്നൊരു ചിത്രം നവംബര്‍ പതിനഞ്ചിന് റിലീസ് ചെയ്യുന്നുണ്ട്.

 വരാനിരിക്കുന്ന സിനിമകള്‍

ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ റിലീസ് നടക്കുന്നത് നവംബര്‍ 21 നാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കമാണ് ഈ ദിവസം തിയറ്ററുകളിലേക്ക് എത്തുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തിലൊരുക്കിയ ചിത്രം വമ്പന്‍ മുതല്‍ മുടക്കില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാമാങ്കത്തിന് വേണ്ടി സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.

Recommended Video

ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂക്കയുടെ ഗാനഗന്ധര്‍വ്വന്‍ | Filmibeat Malayalam
 വരാനിരിക്കുന്ന സിനിമകള്‍

മാമാങ്കത്തിന് ശേഷം ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് മേജര്‍ റിലീസുകള്‍ ഉള്ളത്. ഫഹദ് ഫാസിലും നസ്രിയ നസീമും നായിക നായകന്മാരായി അഭിനയിക്കുന്ന ട്രാന്‍സ് ഡിസംബര്‍ 20 ന് എത്തും. ഇതേ ദിവസം തന്നെയാണ് ദിലീപ് നായകനാവുന്ന മൈ സാന്റ എന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ക്രിസ്തുമസ് ദിവസങ്ങളില്‍ മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍, മമ്മൂട്ടിയുടെ ഷൈലോക്ക്, പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകള്‍ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X