മമ്മൂക്കയ്‌ക്കൊപ്പം മല്‍സരിക്കാന്‍ ജയറാമും ചാക്കോച്ചനും!വെളളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവയാണ്
Recommended Video

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നല്ലൊരു തുടക്കമായിരുന്നു പുതിയ വര്‍ഷം ലഭിച്ചത്. ആസിഫ് അലി ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയും തുടക്കത്തില്‍ തന്നെ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജിസ് ജോയി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചത്. തുടര്‍ന്ന് എത്തിയ മിഖായേല്‍,ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് സമ്മിശ്ര പ്രതികരണവും ലഭിച്ചു.
നിരവധി സിനിമകളാണ് അണിയറയില്‍ റിലീസിങ്ങിനായി ഒരുങ്ങികൊണ്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നിരവധി സിനിമകളാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിനൊപ്പം തമിഴില്‍നിന്നും സിനിമകള്‍
റിലീസ് ചെയ്യുന്നുണ്ട്. ഈ വെളളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തുന്ന പുതിയ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ..

പേരന്‍പ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് പേരന്‍പ്. ഇതിനോടകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയം റിലീസ് ചെയ്യുന്നത്. തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പിലെ അമുദനായുളള മമ്മൂക്കയുടെ വിസ്മയപ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരും.

അളള് രാമേന്ദ്രന്‍
കുഞ്ചാക്കോ ബോബന്‍ നായകനായ എറ്റവും പുതിയ ചിത്രം അളള് രാമേന്ദ്രനും വെളളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിലഹരി സംവിധാനം ചെയ്ത സിനിമ ഒരു പക്ക എന്റര്‍ടെയ്‌നറായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചാന്ദ്‌നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികമാര്‍. കൃഷ്ണശങ്കറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും നേരത്തെ തരംഗമായി മാറിയിരുന്നു.

ലോനപ്പന്റെ മാമോദീസ
പഞ്ചവര്‍ണ തത്തയ്ക്കു ശേഷം ജയറാം നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ലിയോ തദേവൂസ് സംവിധാനം ചെയ്ത സിനിമ ഒരു കുടുംബ ചിത്രമാണെന്ന് അറിയുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് അറിയുന്നു. സിനിമയുടെ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

വന്താ രാജാവാതാ വരുവേന്‍
ചിമ്പുവിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രമാണ് വന്താ രാജാവാതാ വരുവേന്‍. മാസ് എന്റര്‍ടെയ്‌നറായ ചത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മേഘ ആകാശ്,കാതറീന്‍ ട്രീസ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നു. പ്രഭു,നാസര്‍, സുമന്‍ ,റോബോ ശങ്കര്‍,യോഗി ബാബു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











