»   » ഒടിയനിലൂടെ മോഹന്‍ലാല്‍ തുടങ്ങും,2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ

ഒടിയനിലൂടെ മോഹന്‍ലാല്‍ തുടങ്ങും,2018ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് മോഹന്‍ലാല്‍. മലയാളികള്‍ സ്വകാര്യ അഹങ്കാരമായിക്കൊണ്ടുനടക്കുകയാണ് ഈ താരത്തെ. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. 2016 ല്‍ പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറുകോടി നേട്ടത്തിലെത്തിച്ചതിന് ശേഷം തുടര്‍ന്നങ്ങോട്ട് താരത്തിന്റെ ചിത്രങ്ങളെല്ലാം വിജയമാണ് സമ്മാനിച്ചത്. ജനതാ ഗാരേജ്, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബിയോണ്ട് ദി ബോര്‍ഡേഴ്‌സ്, വെളിപാടിന്റെ പുസ്തകം,വില്ലന്‍ തുടങ്ങി നാല് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ 2017 ല്‍ അഭിനയിച്ചത്. ബിയോണ്ട് ദി ബോര്‍ഡേഴ്‌സിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ചിത്രങ്ങളെല്ലാം വിജയമായിരുന്നു. 2018 ല്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ഒടിയനാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന് വേണ്ടി 18 കിലോ ഭാരം കുറച്ചതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. 2018 ല്‍ പുറത്തിറങ്ങുന്ന മറ്റ് സിനിമകളെക്കുറിച്ച് അറിയാന്‍ വായിക്കൂ.

കാത്തിരിപ്പിനൊടുവില്‍ ഒടിയന്‍ എത്തുന്നു

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

18 കിലോ കുറച്ചു

ഒടിയന് വേണ്ടി പട്ടിണി കിടന്നിട്ടാണെങ്കിലും ശരീരഭാരം കുറയ്ക്കുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ദ്ധരുടെ സഹായത്തോടെ 18 കിലോയാണ് അദ്ദേഹം കുറച്ചത്. ഇതിന് ശേഷമുള്ള ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഒടിയന് ശേഷം സന്തോഷ് വര്‍മ്മയുടെ ചിത്രത്തില്‍

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. രാംഗോപാല്‍ വര്‍മ്മ, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം എത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി അദ്ദേഹം സിനിമ ഒരുക്കിയിരുന്നു.

വന്‍താരനിര അണിനിരക്കുന്നു

മീന, പ്രകാശ് രാജ്, ത്രിഷ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണിത്. സജു തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈ, പൂനൈ, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്.

പൃഥ്വിരാജിനൊപ്പമെത്തുന്നത്

അഭിനേതാവില്‍ നിന്നും മാറി സംവിധാനത്തിലേക്ക് ചുവട് വെക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഷാജികൈലാസും മോഹന്‍ലാലും വീണ്ടുമെത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രണ്‍ജി പണിക്കറാണ് തിരക്കഥയൊരുക്കുന്നത്.

മറ്റ് ചിത്രങ്ങള്‍

ഭദ്രന്‍, പ്രിയദര്‍ശന്‍, ജോഷി, ശ്യാമപ്രസാദ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Mohanlal’s upcoming movies in 2018!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X