വീണ്ടും മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍? യുദ്ധത്തിനൊരുങ്ങി യൂത്തന്മാരും താരരാജാക്കന്മാരും!

Recommended Video

അവധിക്കാലത്ത് റിലീസാകുന്ന മലയാള സിനിമകൾ | filmibeat Malayalam

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ നിരവധി സിനിമകള്‍ റിലീസിനെത്തിയിട്ടുണ്ടെങ്കിലും ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയത് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മോശമില്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ജനുവരിയില്‍ കാര്യമായ റിലീസുകള്‍ ഇല്ലായിരുന്നെങ്കിലും ഫെബ്രുവരിയോടെ കിടിലന്‍ സിനിമകള്‍ റിലീസിനെത്തി.

അവധിക്കാലം ലക്ഷ്യമിട്ട് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങളാണ്. ഇത്തവണ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ബിഗ് ബജറ്റ് ചിത്രങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. യൂത്തന്മാരും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. അവധിക്കാലം ലക്ഷ്യം വെച്ചെത്തുന്ന സിനിമകള്‍ ഏതൊക്കയാണെന്ന് നോക്കാം.

ലൂസിഫര്‍

ലൂസിഫര്‍

മാര്‍ച്ച് അവസാനത്തോടെയെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫര്‍. 2018 ല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ 2019 ല്‍ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മിന്നിക്കാനുള്ള വരവാണ്. ൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫറില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 28 നാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

മധുരരാജ

മധുരരാജ

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ. വിഷുവിന് മുന്നോടിയായി ലൂസിഫറിന് പിന്നാലെ ഏപ്രില്‍ പന്ത്രണ്ടിനാണ് മധുരരാജ എത്തുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ജയ്, സിദ്ദിഖ്, അജു വര്‍ഗീസ്, അന്ന രാജന്‍, അനുശ്രീ, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഇതിനകം പ്രേക്ഷക പ്രീതി സ്വന്തമാക്കിയ സിനിമ വമ്പന്‍ ബജറ്റില്‍ നെല്‍സണ്‍ ഐപ്പാണ്് നിര്‍മ്മിക്കുന്നത്.

 അതിരന്‍

അതിരന്‍

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ ശ്രദ്ധേയമാണ്. ഇത്തവണത്തെ വിഷു കേമമാക്കാന്‍ ഫഹദിന്റെ സിനിമയും ഉണ്ടാവും. ഫഹദിനെ നായകനാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരന്‍. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ലെങ്കിലും ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തും. വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.

 വൈറസ്

വൈറസ്

കഴിഞ്ഞ ജൂണില്‍ കോഴിക്കോട് ഉണ്ടായ നിപ്പ വൈറസിന്റെ പശ്ചാതലത്തിലൊരുക്കുന്ന സിനിമയാണ് വൈറസ്. നിപ്പയ്‌ക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍കാഴ്ചയായിട്ടാണ് സിനിമ വരുന്നത്. ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയും ഏപ്രില്‍ പതിനൊന്നിന് റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത് പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ ഇന്ദ്രജിത്ത്, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

 ഉയരെ

ഉയരെ

നടി പാര്‍വതിയുടെ ഏറ്റവും പുതിയ സിനിമയാണ് ഉയരെ. ടൊവിനോ തോമസും ആസിഫ് അലിയും നായകന്മാരായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. പല്ലവി എന്നാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രത്തിന്റെ പേര്. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉയരെ യിലെ പാര്‍വ്വതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. . ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്.

 ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

മലയാളത്തില്‍ നിന്നും രണ്ട് വര്‍ഷത്തെ ഇടവേള എടുത്ത ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ച് വരവ് ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെയാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. വിഷുവിന് മുന്നോടിയായി താരരാജാക്കന്മാരുടെ മധുരരാജ, ലൂസിഫര്‍ സിനിമകളുടെ റിലീസ് ഉണ്ട്. അത് കൂടി പരിഗണിച്ച് ഏപ്രില്‍ 26 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X