For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ, നിവിന്‍, സൗബിന്‍ 2019 ന്റെ രണ്ടാംപകുതിയിലെ ബിഗ് സിനിമകള്‍ ഇവയാണ്!

  |

  വ്യത്യസ്തമായ സിനിമകള്‍ക്കായാണ് എന്നും പ്രേക്ഷകര്‍ കാത്തിരിക്കാറുള്ളത്. ഒന്നിന് പുറകെ ഒന്നൊന്നായി നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷം തന്നെയാണ് 2019. ആദ്യപകുതി പിന്നിടുമ്പോഴേക്കും നിരവധി മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. സൂപ്പര്‍ താരങ്ങളോ ബിഗ് ബജറ്റോ ഇല്ലാതെയും വിജയചിത്രങ്ങള്‍ എടുക്കാമെന്നും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിക്കുമെന്നൊക്കെ തെളിയിച്ചാണ് ഈ വര്‍ഷം തുടങ്ങിയത്. സാറ്റലൈറ്റ് റൈറ്റിന് പുറമേ ഡിജിറ്റല്‍ റൈറ്റിലൂടെയും മികച്ച ലാഭം സ്വന്തമാക്കാമെന്നും സിിനിമാപ്രവര്‍ത്തകര്‍ മനസ്സിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ലൂസിഫറിലൂടെ 200 കോടി നേട്ടവും മലയാള സിനിമയ്ക്ക് സ്വന്തമായിരുന്നു. ആസിഫ് അലിയായിരുന്നു 2019ലെ ആദ്യ വിജയം സ്വന്തമാക്കിയത്. ജിസ് ജോയ് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയിലൂടെ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ ലൂക്കയിലും പതിനെട്ടാം പടിയിലും ശുഭരാത്രിയിലും എത്തിനില്‍ക്കുകയാണ്.

  ആദ്യപകുതി മാത്രമല്ല വരാനിരിക്കുന്ന നാളുകളും പ്രതീക്ഷയുള്ളതാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റിയ സിനിമകളാണ് ഇനി തിയേറ്ററുകളിലേക്കെത്തുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവന്നിട്ടില്ലെങ്കിലും താരങ്ങളെല്ലാം വിസ്മയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഓണം റിലീസ് ലക്ഷ്യമാക്കിയൊരുങ്ങുന്ന സിനിമകളും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങളുടെ വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

   മോഹന്‍ലാലിന്റെ വരവ്

  മോഹന്‍ലാലിന്റെ വരവ്

  ലൂസിഫറിലൂടെ വന്‍വിജയം സ്വന്തമാക്കിയ മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആരാധകര്‍ കാത്തിരുന്ന തരത്തിലുള്ള വരവ് തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയുമായാണ് താനെത്തുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, നവാഗതര്‍ക്കൊപ്പമുള്ള ഇട്ടിമാണി മേഡ് ഇന്‍ ചൈന, സ്വന്തം സംവിധാനമായ ബറോസ്, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എത്തുന്നത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമ ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തിയേക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസിന് ചിത്രമെത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

  മമ്മൂട്ടിയുടെ സിനിമകള്‍

  മമ്മൂട്ടിയുടെ സിനിമകള്‍

  കൈനിറയെ സിനിമകളുമായാണ് മമ്മൂട്ടി മുന്നേറുന്നത്. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വ്വനിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ചരിത്ര സിനിമയായ മാമാങ്കത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍

  ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍

  യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിനെ സംബന്ധിച്ചിടത്തോളവും മികച്ച വര്‍ഷമാണ് 2019. ഒന്നിന് പിന്നാലെ ഒന്നൊന്നായി അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. നായകനായി മാത്രമല്ല അതിഥിയായെത്തിയും അദ്ദേഹം വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഉയരെയിലേയും വൈറസിലേയും രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയായാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ്ടു, ലൂക്ക തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്തത്. കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ ഈ വര്‍ഷം തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

  പൃഥ്വിരാജിന്റെ സിനിമകള്‍

  പൃഥ്വിരാജിന്റെ സിനിമകള്‍

  അഭിനേതാവായി മുന്നേറുന്നതിനിടയിലാണ് കരിയറിലെ സുപ്രധാന ചുവടുവെപ്പുമായി പൃഥ്വിരാജ് എത്തിയത്. ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് കടന്ന അദ്ദേഹത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായി മാറുകയായിരുന്നു ലൂസിഫര്‍. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് രണ്ടാം ഭാഗമായി എമ്പുരാന്‍ ഒരുക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. ഷാജോണ്‍ ചിത്രമായ ബ്രദേഴ്‌സ് ഡേയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമായ പതിനെട്ടാം പടിയില്‍ അതിഥിയായും താരമെത്തിയിരുന്നു.

   മറ്റ് ചിത്രങ്ങള്‍

  മറ്റ് ചിത്രങ്ങള്‍

  ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്, രാജീവ് രവിയുടെ തുറമുഖം, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, ജി പ്രജിത്തിന്റെ സത്യം പറഞ്ഞാല്‍ വിസ്വസിക്കുമോ, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, ജയറാം ചിത്രമായ മാര്‍ക്കോണി മത്തായി, ധ്യാന്‍ ശ്രീനിവാസന്‍രെ ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകള്‍ അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

  English summary
  Upcoming movies of Mohanlal ,Mammootty and other celebrities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X