twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദങ്ങള്‍ക്ക് വിട! നയന്‍താര വീണ്ടും സിനിമാത്തിരക്കുകളില്‍! നടിയുടെതായി വരാനിരിക്കുന്ന സിനിമകള്‍

    By Midhun Raj
    |

    നയന്‍താരയ്‌ക്കെതിരെയുളള നടന്‍ രാധാ രവിയുടെ മോശം പരാമര്‍ശം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നടനെ വിമര്‍ശിച്ചും നയന്‍സിനെ പിന്തുണച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. സിനിമാ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടിയുമടക്കം രാധാ രവിയെ താക്കീത് ചെയ്യുകയും ചെയ്തു, മലയാളത്തിനേക്കാളും തമിഴിലാണ് നയന്‍സിന് സ്വാധീനമുളളതെന്ന് കാണിച്ചു തന്നൊരു സംഭവം കൂടിയായിരുന്നു ഇത്.

    നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് അമിതാഭ് ബച്ചന്റെ ബദ്ലാ! പ്രേക്ഷക പിന്തുണയോടെ ചിത്രം മുന്നേറുന്നുനൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് അമിതാഭ് ബച്ചന്റെ ബദ്ലാ! പ്രേക്ഷക പിന്തുണയോടെ ചിത്രം മുന്നേറുന്നു

    തമിഴകത്തെ ലേഡീ സൂപ്പര്‍സ്റ്റാറിന് വലിയ പിന്തുണ തന്നെയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. രാധാ രവിയുടെ മോശം പരാമര്‍ശത്തിന് നയന്‍താര നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ നിന്നും മാറി പുതിയ സിനിമകളുടെ തിരക്കിലാണ് നയന്‍സുളളത്. ഈ വര്‍ഷവും വമ്പന്‍ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതും ഷൂട്ടിംഗ് പുരോഗമിക്കുന്നതുമായ സിനിമകള്‍ ഇതിലുള്‍പ്പെടുന്നു. ലേഡീ സൂപ്പര്‍സ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളെക്കൂറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ,,,,

    ഐറ

    ഐറ

    നയന്‍താരയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഐറ. ഹൊറര്‍ ചിത്രമായ ഐറ സംവിധാനം ചെയ്തിരിക്കുന്നത് സര്‍ജുന്‍ കെഎം ആണ്. മാര്‍ച്ച് 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണയും കേന്ദ്രകഥാപാത്രമായിട്ടാണ് നയന്‍സ് എത്തുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ കെജെആര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    കൊലയുതിര്‍ കാലം

    കൊലയുതിര്‍ കാലം

    ഐറയ്ക്കു പിന്നാലെയാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ക്രി തോലതി സംവിധാനം ചെയ്യുന്ന കൊലെയുതിര്‍ കാലം മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധേയമായി മാറിയിരുന്നു. വാഷു ബാഗ്‌നാനിയും യുവന്‍ ശങ്കര്‍ രാജയയുടെ വൈഎസ് ആര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എപ്രിലില്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

    മിസ്റ്റര്‍ ലോക്കല്‍

    മിസ്റ്റര്‍ ലോക്കല്‍

    സീമരാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ശക്തമായൊരു നായിക കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. എം രാജേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത് .വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    സൈര നരസിംഹ റെഡ്ഡി

    സൈര നരസിംഹ റെഡ്ഡി

    തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകവേഷത്തില്‍ എത്തുന്ന ചരിത്ര സിനിമയാണ് സൈര നരസിഹ റെഡ്ഡി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ വേഷത്തിലാണ് നയന്‍താര എത്തുന്നത്. അമിതാഭ് ബച്ചന്‍,സൂദീപ്.വിജയ് സേതുപതി,തമന്ന ഭാട്ടിയ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ ഒക്ടോബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ലവ് ആക്ഷന്‍ ഡ്രാമ

    ലവ് ആക്ഷന്‍ ഡ്രാമ

    ഒരിടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികാ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. അജു വര്‍ഗീസ്,വിശാഖ് സുബ്രഹമണ്യം തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓണത്തിനാണ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ദളപതി 63

    ദളപതി 63

    ലവ് ആക്ഷന്‍ ഡ്രാമയ്ക്കു പുറമെ ദളപതി വിജയുടെ അറ്റ്‌ലീ ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികാ വേഷത്തില്‍ എത്തുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദീപാവലിക്കാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെറി,മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്.

    ലൂസിഫര്‍ ട്രെയിലറിലെ പൃഥ്വിയുടെ മരണമാസ് എന്‍ട്രി! സീന്‍ കണ്ടുപിടിച്ച് ആരാധകര്‍! വൈറലായി ചിത്രം! കാണൂലൂസിഫര്‍ ട്രെയിലറിലെ പൃഥ്വിയുടെ മരണമാസ് എന്‍ട്രി! സീന്‍ കണ്ടുപിടിച്ച് ആരാധകര്‍! വൈറലായി ചിത്രം! കാണൂ

    പൊളിറ്റിക്കല്‍ ത്രില്ലറുമായി മിന്നിക്കാന്‍ നടിപ്പിന്‍ നായകന്‍! എന്‍ജികെയുടെ റിലീസ് തിയ്യതി പുറത്ത്!പൊളിറ്റിക്കല്‍ ത്രില്ലറുമായി മിന്നിക്കാന്‍ നടിപ്പിന്‍ നായകന്‍! എന്‍ജികെയുടെ റിലീസ് തിയ്യതി പുറത്ത്!

    English summary
    upcoming movies of nayanthara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X