തമിഴില്‍ ഒരുങ്ങുന്നത് അഞ്ച് ബയോപിക്ക് ചിത്രങ്ങള്‍! സിനിമയില്‍ വേഷമിടുന്നത് ഈ താരങ്ങള്‍! കാണൂ

By Prashant V R

Recommended Video

സിനിമയില്‍ വേഷമിടുന്നത് ഈ താരങ്ങള്‍ | Filmibeat Malayalam

ജീവചരിത്ര സിനിമകള്‍ക്ക് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച സ്വീകരണമാണ് ലഭിക്കാറുളളത്. മുന്‍പിറങ്ങിയ പല ബയോപിക്ക് ചിത്രങ്ങള്‍ക്കും മികച്ച സ്വീകരണം പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നു. ബോളിവുഡിലും കോളിവുഡിലും മലയാളത്തിലുമടക്കം നിരവധി സിനിമകള്‍ ഈയൊരു വിഭാഗത്തില്‍ പുറത്തിറങ്ങിയിരുന്നു. അടുത്തിടെ തെലുങ്കില്‍ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തെ എല്ലാവരും സ്വീകരിച്ചിരുന്നു. ബോളിവുഡില്‍ മഹേന്ദ്ര സിംഗ് ധോണി,മേരി കോം,സച്ചിന്‍ ടെണ്ടുല്‍ക്കര്‍, തുടങ്ങിയവരുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷകാഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. കോളിവുഡും ഇപ്പോള്‍ ബയോപിക്ക് ചിത്രങ്ങളുടെ പിന്നാലെയാണ്. നിരവധി സിനിമകളാണ് ഇത്തരത്തില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തമിഴില്‍ ഒരുങ്ങുന്ന അഞ്ച് ബയോപിക്ക് സിനിമകളെക്കുറിച്ചറിയാം.തുടര്‍ന്ന് വായിക്കൂ....

ജയലളിത

ജയലളിത

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതാണ്. ദ അയേണ്‍ ലേഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് ജയലളിതയായി വേഷമിടുന്നത്. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. എആര്‍ മുരുകദോസായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. പെപ്പെര്‍ടെയില്‍ പിക്‌ചേര്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാ രംഗത്തുനിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ ജയലളിതയുടെ സംഭവ ബഹുലമായ ജീവിതമാണ് ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

നമ്പി നാരായണന്‍

നമ്പി നാരായണന്‍

ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്ന ബയോപിക്കാണ്. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസ് പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് റോക്കറ്ററി ദ നമ്പി ഇഫക്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്ന് മുന്‍പ് മാധവന്‍ അഭിപ്രായപ്പെട്ടിരുന്നു.

നരേയ്ന്‍ കാര്‍ത്തികേയന്‍

നരേയ്ന്‍ കാര്‍ത്തികേയന്‍

ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല വണ്‍ റേസറായ നരേയ്ന്‍ കാര്‍ത്തികേയന്റെ ജീവചരിത്ര സിനിമയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉപന്‍ പട്ടേലായിരിക്കും ചിത്രത്തില്‍ നരേയ്ന്‍ കാര്‍ത്തികേയ്‌നായി വേഷമിടുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരേസമയം തമിഴിലും ഹിന്ദിയിലുമാകും സിനിമ ചിത്രീകരിക്കുക.ചിത്രത്തിന്റെ അവസാന ഘട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെ ന്നും അറിയുന്നു.

വേലുപ്പിളളി പ്രഭാകരന്‍

വേലുപ്പിളളി പ്രഭാകരന്‍

എല്‍ടിടിഇ ലീഡര്‍ വേലുപ്പിളളി പ്രഭാകരന്റെ ജീവചരിത്ര സിനിമയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ വെങ്കിടേഷ് കുമാര്‍ ജി ആയിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. സിനിമയില്‍ നടന്‍ ബോബി സിംഹ വേലുപ്പിളളി പ്രഭാകരനായി വേഷമിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീറും പുലിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൈസ് ഓഫ് ദി പീപ്പിള്‍സ് ലീഡര്‍ എന്നാണ് സിനിമയുടെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.ചി ത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചന്ദ്രബാബു

ചന്ദ്രബാബു

തമിഴിലെ പഴയകാല നടന്‍ ചന്ദ്രബാബുവിന്റെ ജീവിതവും സിനിമയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടനും സംവിധായകനുമായ പാര്‍ത്ഥിപനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പാര്‍ത്ഥിപന്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭുദേവയായിരിക്കും ചിത്രത്തില്‍ ചന്ദ്രബാബുവായി വേഷമിടുക. ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്തോ- റഷ്യന്‍ പ്രൊഡക്ഷന്‍ കമ്പനിയായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X