2019 തമിഴകം കൊണ്ടുപോവും! അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ സൂപ്പര്‍താര ചിത്രങ്ങള്‍! കാണൂ

By Prashant V R

തമിഴകത്തു നിന്നുമുളള സൂപ്പര്‍ താര ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് തമിഴ് സിനിമകള്‍ക്ക് ലഭിക്കാറുളളത്. വമ്പന്‍ റിലിസായി ഇവിടെയും ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്. കേരളത്തില്‍ ആദ്യ ദിന കളക്ഷനിലെല്ലാം തമിഴ് സിനിമകള്‍ മുന്നിലെത്താറുമുണ്ട്.

നിലവില്‍ നിരവധി സൂപ്പര്‍താര സിനിമകളാണ് തമിഴില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളെയെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ആദ്യവും തുടര്‍ന്നുളള മാസങ്ങളിലുമാണ് ഈ വമ്പന്‍ ചിത്രങ്ങള്‍ റിലീസിനെത്തുക. 2019ല്‍ റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തമിഴ് സൂപ്പര്‍താര ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. തുടര്‍ന്ന് വായിക്കൂ...

പേട്ട

പേട്ട

2.0യുടെ വിജയത്തിനു ശേഷം സ്‌റ്റൈല്‍ മന്നന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് പേട്ട. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കലിനാണ് റിലിസിനെത്തുന്നത്. മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയും വേഷമിടുന്നു. സിമ്രാന്‍, തൃഷ,മാളവിക മോഹന്‍ തുടങ്ങിയവരാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബോബി സിംഹ,ശശികുമാര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.

വിശ്വാസം

വിശ്വാസം

വിവേകത്തിനു ശേഷം തല അജിത്ത് നായകവേഷത്തിലെത്തുന്ന ചിത്രമാണ് വിശ്വാസം. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കലിനായിരിക്കും തിയ്യേറ്ററുകളിലെത്തുക. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു,തമ്പി രാമയ്യ,ജഗപതി ബാബു,സത്യരാജ്,പ്രഭു,രാജ്കിരണ്‍ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഡി ഇമാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തരംഗമായിരുന്നു. സത്യ ജ്യോതി ഫിലിംസാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

എന്നെെ നോക്കി പായും തോട്ട

എന്നെെ നോക്കി പായും തോട്ട

മാരി 2വിനു ശേഷം ധനുഷിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ചിത്രമായിരിക്കും എന്നെ നോക്കി പായും തോട്ട. ഗൗതം മേനോനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്‍പ് പൂര്‍ത്തിയായിരുന്നു. മേഘ ആകാശ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുനൈന,ശശി കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം 2019 ഫെബ്രുവരിയില്‍ റിലീസിനെത്തുമെന്നാണ് അറിയുന്നത്.

എന്‍ജികെ

എന്‍ജികെ

താനാ സേര്‍ന്തകൂട്ടത്തിനു ശേഷം നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി ഒരുങ്ങുന്ന സിനിമയാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നാണ് അറിയുന്നത്. സായി പല്ലവിയും രാകുല്‍പ്രീതും നായികാ വേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്‌റ്ററും മറ്റും ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

ദളപതി 63

ദളപതി 63

മെര്‍സലിനു ശേഷമുളള വിജയ് അറ്റ്ലീ ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം അടുത്തിടെയായിരുന്നു വന്നത്. ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിരിക്കുമെന്നാണ് അറിയുന്നത്. രാജാറാണിക്കു ശേഷം അറ്റ്‌ലീ ചിത്രത്തില്‍ നയന്‍താര വീണ്ടും നായികയാവുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാകും വിജയ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അടുത്ത വര്‍ഷം ദീപാവലിയോടെ ആയിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

ഇന്ത്യന്‍ 2

ഇന്ത്യന്‍ 2

വിശ്വരൂപം 2വിനു ശേഷം കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ ഉലകനായകന്റെ നായികാ വേഷത്തില്‍ എത്തുന്നത്. തെന്നിന്ത്യയില്‍നിന്നുമുളള സൂപ്പര്‍ താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 2.0യ്ക്ക് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ബിഗ് ബഡ്ജറ്റിലായിരിക്കും അണിയിച്ചൊരുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X